ഉദയഗിരിയില്‍ നിന്നും 73 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന രത്‌ന ഗിരി ബുദ്ധസന്യാസിമാര്‍ ധ്യാനത്തിന് തിരഞ്ഞെടുത്തിരുന്ന സ്ഥലമാണന്നാണ് കരുതപ്പെടുന്നത്. ബ്രഹ്മണി ,ബരുപ നദീതടങ്ങളില്‍ സ്ഥിതി ചെയ്യുന്ന രത്‌നഗിരിയില്‍ പ്രാര്‍ത്ഥന സ്‌തൂപങ്ങളുടെ നിരകളാല്‍ ചുറ്റപ്പെട്ടവലിയ സ്‌തൂപത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയിരുന്നു. ചില ബുദ്ധ വിഹാരങ്ങളുടെ അവശിഷ്‌ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
സവിശേഷമായൊരു ക്ഷേത്രവും ഇവിടെ കണ്ടെത്തിയരുന്നു. ഉത്‌ഖനനത്തില്‍ കിട്ടിയ ബുദ്ധന്റെ ചെമ്പിലും പിച്ചളയിലും തീര്‍ത്ത് പ്രതിമകള്‍ രത്‌നഗിരി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ ഹിന്ദു ദേവതകളുടെ ശില്‍പങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദിവസവും രാവിലെ 10 മണി മുതല്‍ 5 മണിവരെ രത്‌നഗിരിയില്‍ പ്രവേശനം അനുവദിക്കും. ബുദ്ധമതവിശ്വാസികള്‍ക്ക് പുറമെ മറ്റ് സഞ്ചാരികളും രത്‌നഗരിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഇവിടെ എത്താറുണ്ട്.



Click it and Unblock the Notifications