Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഉഡുപ്പി

ഉഡുപ്പി  രുചിയുടെയും ഭക്തിയുടെയും നഗരം

35

വൈവിധ്യങ്ങളുടെ നഗരമാണ് കര്‍ണാടകത്തിലെ ഉഡുപ്പി ജില്ല. ക്ഷേത്രങ്ങളും വൈവിധ്യമേറെയുള്ള രുചികളുമാണ് ഉഡുപ്പിയെ വ്യത്യസ്തമാക്കുന്നത്. ഉഡുപ്പിയെന്ന് കേള്‍ക്കുമ്പോഴേ വിശ്വാസികള്‍ക്ക് ഓര്‍മ്മവരുക പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രമാണ്. എന്നാല്‍ ഭക്ഷണപ്രിയരെ ആകര്‍ഷിയ്ക്കുന്നതാകട്ടെ ഇവിടത്തെ രുചിഭേദങ്ങളാണ്.

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 400 കിലോമീറ്റര്‍ അകലത്തിലാണ് ഉഡുപ്പി. മംഗലാപുരത്തുനിന്നും ഇവിടേയ്ക്ക് 62 കിലോമീറ്ററാണ് ദൂരം. ഉഡുപ്പിയെ ശ്രീകൃഷ്ണക്ഷേത്രമാണ് ഏറെ പ്രശസ്തമെങ്കിലും അതുപോലെ തന്നെ പ്രാധാന്യമേറിയ ഒരു ശിവക്ഷേത്രവുമുണ്ടിവിടെ. ഈ ക്ഷേത്രത്തിന് ആയിരം വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. യെല്ലൂരിനടുത്താണ് ഈ ക്ഷേത്രമുള്ളത്.

പതിമൂന്നാം നൂറ്റാണ്ടില്‍ മാധവാചാര്യയാണ് ഉഡുപ്പി കൃഷ്ണ മഠം സ്ഥാപിച്ചത്. മാധ്വയെന്ന ബ്രാഹ്മണവിഭാഗക്കാരുടെ രുചിഭേദങ്ങള്‍ കര്‍ണായകത്തില്‍ മാത്രമല്ല ഇന്ത്യയിലൊട്ടുക്കും പ്രശസ്തമാണ്. ഭഗവാന് വേണ്ടി പാചകം ചെയ്യുകയും നേദിയ്ക്കുകയും ചെയ്യുന്നവരാണ് മാധ്വ വിഭാഗക്കാര്‍. ഏറെ വൃത്തിയിലും വെടിപ്പിലുമാണ് ഇവര്‍ വിവിധ വിഭവങ്ങള്‍ തയ്യാറാക്കുന്നത്. വെജിറ്റേറിയന്‍ സ്വാദിലെ ഈ വൈവിധ്യങ്ങള്‍ തേടി ഉഡുപ്പിയിലെത്തുന്നവര്‍ ഏറെയാണ്.

ഉഡുപ്പിയുമായി ബന്ധപ്പെട്ട പുരാവൃത്തങ്ങള്‍

ജ്യോതിശാസ്ത്രത്തില്‍ പറയുന്ന 27 നക്ഷത്രങ്ങള്‍ ചന്ദ്രനെ വിവാഹം ചെയ്യുകയും അങ്ങനെ ചന്ദ്രന് സ്വന്തം പ്രഭ നഷ്ടപ്പെടുകയും ചെയ്തു. ഈ പ്രശ്‌നം പരിഹരിയ്ക്കാനായി ചന്ദ്രനും നക്ഷത്രങ്ങളും ഒരു ശിവലിംഗമുണ്ടാക്കി പൂജ ചെയ്യാന്‍ തുടങ്ങി. ഈ ശിവലിംഗമാണത്രേ ഇപ്പോഴും ഉഡുപ്പിയിലുള്ളത്. സംസ്‌കൃതത്തില്‍ ഉഡുവെന്ന വാക്കിനര്‍ത്ഥം പ്രഭുവെന്നും പാ എന്ന വാക്കിന് നക്ഷത്രമെന്നുമാണ് അര്‍ത്ഥം. ഇവ ചേര്‍ന്നുവരുന്ന ഉഡുപ എന്ന വാക്കില്‍ നിന്നാണ് ഉഡുപ്പിയെന്ന സ്ഥലനാമം രൂപപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.

ഉഡുപ്പിയിലെ കൃഷ്ണക്ഷേത്രത്തെക്കുറിച്ചും ഇത്തരം ഒട്ടേറെ കഥകളും വിശ്വാസങ്ങളും നിലവിലുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ താഴ്ന്ന ജാതിക്കാരനായ കനകദാസന്‍ എന്നൊരു ഭക്തന്‍  കൃഷ്ണ ദര്‍ശനം ആഗ്രഹിച്ചു. എന്നാല്‍ താഴ്ന്ന ജാതിക്കാര്‍ക്ക് അക്കാലത്ത് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല. ഭഗവാനെ കാണണമെന്ന് വല്ലാതെ ആഗ്രഹം തോന്നിയ കനകദാസന്‍ ശ്രീകോവിലിന്റെ കിളിവാതിലിലൂടെ എത്തിനോക്കി, അപ്പോള്‍ ഭഗവാന്റെ പിന്‍ഭാഗം മാത്രമേ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞുള്ളു. തന്നെ കാണാനായി ഒരു ഭക്തന്‍ വല്ലാതെ ആഗ്രഹിച്ച് നോക്കുന്ന കാര്യം മനസ്സിലാക്കിയ കൃഷ്ണന്‍ കനകദാസന്‍ നിന്ന ജനാലയ്ക്കുനേരെ തിരിഞ്ഞുനിന്ന് ദര്‍ശനം നല്‍കിയെന്നാണ് കഥ.  

ഉഡുപ്പിയി ആകര്‍ഷണങ്ങള്‍

മാല്‍പേയിലെ മനോഹരമായ കടല്‍ത്തീരം, യെല്ലൂരിലെ ശ്രീ വിശ്വേശ്വര ക്ഷേത്രം എന്നിവയാണ് ശ്രീകൃഷ്ണ ക്ഷേത്രം കഴിഞ്ഞാല്‍ ഉഡുപ്പിയിലെ മറ്റ് പ്രധാന കേന്ദ്രങ്ങള്‍. മാധ്വാചാര്യ സ്ഥാപിച്ച കൃഷ്ണ മഠത്തിനോട് ചേര്‍ന്ന് ഒരു ഗുരുകുലം പ്രവര്‍ത്തിക്കുന്നുണ്ട്. വൈഷ്ണവവിശ്വാസപ്രകാരമുള്ള ദൈ്വതതത്വശാസ്ത്രത്തിലുള്ള ക്ലാസുകളാണ് ഇവിടെ നടക്കുന്നത്.  ഉഡുപ്പിയുടെ തനത് രുചികള്‍ ആസ്വദിയ്ക്കാന്‍ കഴിയുന്ന ഒട്ടേറെ ഹോട്ടലുകളുണ്ട് ഇവിടെ. തുകലിലുണ്ടാക്കിയ വാദ്യോപകരണങ്ങളുള്‍പ്പെടെയുള്ള കളിപ്പാട്ടങ്ങളും ഇവിടെയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്ന കാര്യമാണ്.

ഉഡുപ്പി പ്രശസ്തമാക്കുന്നത്

ഉഡുപ്പി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഉഡുപ്പി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഉഡുപ്പി

  • റോഡ് മാര്‍ഗം
    കര്‍ണാടകത്തിലെ വിവിധ നഗരങ്ങളില്‍ നിന്നും കേരളത്തിലെ കാസര്‍ക്കോട് ജില്ലയില്‍ നിന്നും ഉഡുപ്പിയിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. സ്വകാര്യ, സര്‍ക്കാര്‍ ബസുകളും ആഡംബര ബസുകളുമെല്ലാം ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കൊങ്കണ്‍ റെയില്‍വേ ലൈനിലാണ് ഉഡുപ്പി സ്റ്റേഷന്‍. മുംബൈ, ദില്ലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കൊങ്കണ്‍ വഴി ഇവിടെയെത്തുക എളുപ്പമാണ്. കുന്ദാപുര റെയില്‍വേ സ്റ്റേഷനും ഉഡുപ്പിയ്ക്കടുത്താണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മംഗലാപുരം വിമാനത്താവളമാണ് ഉഡുപ്പിയ്ക്ക് അടുത്തുള്ളത്. ഇവിടേയ്ക്ക് 54 കിലോമീറ്ററാണ് ദൂരം. അടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബാംഗ്ലൂരിലാണ്. 400 കിലോമീറ്റര്‍ ദൂരമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu