സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ തുറസ്സായ സ്ഥലങ്ങളും മേച്ചില്‍ പുറങ്ങളും വേണ്ടുവോളം ഉഖരുല്‍ പട്ടണത്തില്‍ ഉണ്ടെങ്കിലും എണ്ണമറ്റ പാര്‍ക്കുകള്‍ ഇവിടത്തെ വിനോദസഞ്ചാരത്തിന്റെ വികസന സാദ്ധ്യതകള്‍ അധികരിപ്പിക്കാന്‍...
അചുവ മാഗി കുന്നുകളുടെ ചെരുവിലുള്ള നൈസര്‍ഗ്ഗികമായ തടാകമാണ് കചോഫുംങ്. ഉഖരുല്‍ പട്ടണത്തോട് അടുത്ത് കിടക്കുന്ന ഈ തടാകം ഖയാങ് വെള്ളച്ചാട്ടത്തിന്റെ ഏഴ് കിലോമീറ്റര്‍ അടുത്താണ്. 9 ഏക്കര്‍ വിസ്തൃതിയില്‍ വിലയിക്കുന്ന ഈ തടാകത്തിന് ഇന്ത്യന്‍...
ഡങ്കന്‍ പരിസ്ഥിതിപാര്‍ക്ക് ഉഖരുലിലെ ഏറ്റവും വലിയ പാര്‍ക്കുകളില്‍ ഒന്നാണ്. ജില്ലയിലെ ആസ്ഥാന കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ഫുങ്രേയില്‍ നിന്ന് 3 കിലോമീറ്റര്‍ മാത്രം ദൂരെയാണിത്. 1984 ലാണ് ഈ ജനപ്രിയ സഞ്ചാരകേന്ദ്രം സ്ഥപിതമായത്. ഇതിനകത്തുള്ള...
ഉഖരുല്‍ ഉത്സവങ്ങള്‍
കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ഉഖരുല്‍ നിവാസികളുടെ ആഘോഷങ്ങളില്‍ അധികവും വിതയ്ക്കലും കൊയ്ത്തുമായി ബന്ധപ്പെട്ടതാണ്. ഉഖരുലിലെ ആദിമ ഗോത്രനിവാസികളായ തങ്ഖുലുകള്‍ ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തുന്ന...
ആളുകള്‍ക്കിടയില്‍ വേണ്ടത്ര പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടില്ലാത്ത ഈ സ്ഥലത്തിന് 150 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഈ പ്രദേശത്തിന്റെ കിഴക്ക് ഭാഗത്ത് മ്യാന്മര്‍ അതിരിടുന്നു. പടിഞ്ഞാറ് ഭാഗത്ത് സനലോക്(ചാമു)നദി ഒഴുകുന്നുണ്ട്. വടക്ക് കചോഫുങും തെക്ക്...
ഇന്തോ - മ്യാന്മര്‍ അതിര്‍ത്തിക്കടുത്താണ് മണിപ്പൂരിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നായ ഖയാങ്. ദേശവാസികള്‍ക്കിടയില്‍ ഖയാങ് എന്നറിയപ്പെടുന്ന ഈ വെള്ളച്ചാട്ടത്തിന് ടെല്ലി വെള്ളച്ചാട്ടം എന്നും പേരുണ്ട്. ഉഖരുല്‍ ജില്ലാ കമ്മീഷണര്‍...
സമുദ്രനിരപ്പില്‍ നിന്ന് 2835 മീറ്റര്‍ ഉയരത്തിന്റെ ഉത്തുംഗതയിലുള്ള ഈ കൊടുമുടി ജനപ്രീതിയാര്‍ജ്ജിച്ച സഞ്ചാരകേന്ദ്രമാണ്. രണ്ട് പ്രധാന കാരണങ്ങളാല്‍ ആളുകള്‍ക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. ഉഖരുല്‍ പട്ടണത്തിന് കുറുകെ ഒഴുകുന്ന പ്രധാന നദികളിലധികവും...
പ്രകൃതിദത്തമായ രീതിയില്‍ ചുണ്ണാമ്പു കല്ലില്‍ രൂപംകൊണ്ട ഈ ഗുഹയെ ദേശവാസികള്‍ കങ്ഖുയി മന്‍സര്‍ എന്നാണ് വിളിക്കുന്നത്. പുരാവസ്തു ശാഖയില്‍ തല്പരരായവര്‍ക്ക് ആനന്ദം പകരുന്നതാണ് ഈ ഗുഹ. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രാചീനമായ ഗുഹകളില്‍...
ഉഖരുല്‍ ജില്ലയില്‍ നീണ്ട് പരന്ന് കിടക്കുന്ന മനോഹരമായ കുന്നിന്‍മേടാണിത്. സഞ്ചാരികള്‍ക്കെന്ന പോലെ നാട്ടുകാര്‍ക്കും പ്രിയങ്കരമാണ് ഈ സ്ഥലം. ശിറൂയി ലില്ലിപ്പൂക്കളാല്‍ പ്രസിദ്ധമായ ശിറൂയി കൊടുമുടിയോട് ചേര്‍ന്നാണ് ഈ മനോജ്ഞ സമതലം.
വിപുലമായ...
ഉഖരുല്‍ ജില്ലയില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനമുള്ള തലൂയി പട്ടണത്തിലാണ് ഈ തേയിലത്തോട്ടം. ടൊളോയി എന്നും ഈപട്ടണത്തെ വിളിക്കാറുണ്ട്. ഗ്രീന്‍ ടീ ആണ് ഈ തോട്ടങ്ങളില്‍ വിളയിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണിത്. ഈ തേയിലത്തോട്ടത്തിന്...
വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടി സവിശേഷമായ പരിതസ്ഥിതിയില്‍ വളര്‍ത്തി പരിപാലിക്കുന്ന മത്സ്യങ്ങളുടെ ജലാശയമാണ് ജാപനീസ് പോണ്ട്. കുളത്തിന് ചുറ്റുമുള്ള പരിസരം മട്ടുപ്പാവ് കൃഷിക്ക് വേണ്ടി വിനിയോഗിക്കുന്നതിനാല്‍ ജില്ലയുടെ സാമ്പത്തിക വരുമാനത്തിന് നല്ലൊരു...
ഉഖരുല്‍ ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്. സമുദ്രനിരപ്പില്‍ നിന്ന് 3114 മീറ്റര്‍ ഉയരമുള്ള ഈ കൊടുമുടിയുടെ മുകളില്‍ നിന്നാല്‍ ഈ മേഖലയുടെ സമഗ്രമായ ഉപരിവീക്ഷണം സാദ്ധ്യമാണ്. കുന്നുകളും വളഞ്ഞ് പുളഞ്ഞൊഴുകുന്ന അരുവികളും നിമ്നോന്നതമായ താഴ്വരകളും...