Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉഖരുല്‍ » ആകര്‍ഷണങ്ങള് » നിലായി തേയിലത്തോട്ടം

നിലായി തേയിലത്തോട്ടം, ഉഖരുല്‍

19

ഉഖരുല്‍ ജില്ലയില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനമുള്ള തലൂയി പട്ടണത്തിലാണ് ഈ തേയിലത്തോട്ടം. ടൊളോയി എന്നും ഈപട്ടണത്തെ വിളിക്കാറുണ്ട്. ഗ്രീന്‍ ടീ ആണ് ഈ തോട്ടങ്ങളില്‍ വിളയിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണിത്. ഈ തേയിലത്തോട്ടത്തിന് ചുറ്റുപാടുമുള്ള ഹരിതപ്രകൃതി ഇതിനെ ആളുകള്‍ക്കിടയില്‍ പ്രിയങ്കരമായ സഞ്ചാരകേന്ദ്രമാക്കിയിട്ടുണ്ട്.

 വെറും കൈകള്‍കൊണ്ട് നുള്ളിയെടുത്ത് വെയിലത്ത് ഉണക്കുന്ന സ്വാഭാവിക പ്രക്രിയയാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്. ഇലയുടെ ഔഷധഗുണം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ഇത് സഹായിക്കുന്നു. നാട്ടുകാര്‍ക്കിടയിലും കമ്പോളത്തിലും ഇതിന്റെ ആവശ്യകത വര്‍ദ്ധിക്കാന്‍ ഈ സാമ്പ്രദായിക രീതി ഗുണം ചെയ്തിട്ടുണ്ട്. രണ്ടാം വട്ടം തിളപ്പിക്കുമ്പോഴാണ് ഇതിന്റെ യഥാര്‍ത്ഥ രുചി പുറത്ത് വരുന്നത് എന്നതാണ് ഈ തേയിലയുടെ സവിശേഷത.

സാമ്പ്രദായിക രീതികള്‍ക്കും അതുല്യമായ ഔഷധഗുണങ്ങള്‍ക്കും പുറമെ തോട്ടത്തിന് ചുറ്റുമുള്ള പ്രകൃതിസൌന്ദര്യം കണ്ണുകള്‍ക്ക് അപൂര്‍വ്വമായ ദൃശ്യവിരുന്നാണ്. തേയിലത്തോട്ടം സന്ദര്‍ശിക്കുന്നതോടൊപ്പം ഉഖരുല്‍ പട്ടണത്തില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള തലൂയി എന്ന മനോഹരമായ പട്ടണവും സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കാം.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed