Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വല്‍സാദ്

വല്‍സാദ് - ബീച്ചുകള്‍, കോട്ടകള്‍, ക്ഷേത്രങ്ങള്‍, അങ്ങനെയങ്ങനെ

10

വല്‍സാദ് ഗുജറാത്തിലെ ഒരു തീരദേശ ജില്ലയാണ്. വാദ്-സാല്‍ എന്നീ വാക്കുകളില്‍ നിന്നാണ് ഈ പേര് രൂപം കൊണ്ടത്. ഇതിനര്‍ത്ഥം ബനിയന്‍ മരങ്ങളാല്‍ തടസപ്പെട്ട ഇടം എന്നാണ്. ബനിയന്‍ മരത്തിന്  വാദ് എന്നാണ് പറയുക. ഈ പ്രദേശമാകെ ബനിയന്‍ മരങ്ങള്‍ വളര്‍ന്ന് നില്ക്കുന്നു. സഞ്ജന്‍ തുറമുഖം കണ്ടെത്തും മുമ്പ് പാഴ്സികള്‍ ആദ്യമായെത്തിയ സ്ഥലമാണിത്. വല്‍സാദിന്‍റെ ഒരു ഭാഗത്ത് അറബിക്കടലാണ്. മറ്റ് ഭാഗങ്ങളില്‍ നവസാരി, ഡാങ്ങ് ജില്ലകളും, മഹാരാഷ്ട്ര സംസ്ഥാനവുമാണ്. തിതാള്‍ ബീച്ച്, സ്വാമി നാരായണ്‍ ക്ഷേത്രം, സായ് ബാബ ക്ഷേത്രം, ശാന്തി ധാം ക്ഷേത്രം, പാര്‍നേറ കോട്ട, താടകേശ്വര്‍ മഹാദേവ മന്ദിര്‍ എന്നിവ വല്‍സാദിലെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളാണ്. താടകേശ്വര്‍ ക്ഷേത്രത്തിന്‍റെ പ്രത്യേകത എന്നത്, അതിന് മേല്‍ക്കൂരയില്ല എന്നതാണ്. ഉള്ളിലേക്ക്  വരുന്ന സൂര്യപ്രകാശം ശിവലിംഗത്തില്‍ നേരിട്ട് പതിക്കുന്നു. പലതരം ശിവലിംഗങ്ങളുള്ളതിന്‍റെ  പേരിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്.

ഛത്രപതി ശിവജിയാണ് പാര്‍നേറ കോട്ട പണിതീര്‍ത്തത്. എല്ലാവര്‍ഷവും  ഒക്ടോബര്‍ മാസത്തില്‍ നടത്തപ്പെടുന്ന മേളയുടെ പേരില്‍ പാര്‍നേറ മല പ്രസിദ്ധമാണ്. കറുത്ത മണലിന്‍റെ സാന്നിധ്യത്താല്‍ പ്രശസ്തമാണ് തിതാള്‍ ബീച്ച്. വല്‍സാദിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ചരിത്ര പ്രാധാന്യമുള്ള ഒരു ജയിലുണ്ട്. പ്രദേശികമായി ഹാഫുസ് എന്ന പേരിലറിയപ്പെടുന്ന അല്‍ഫോന്‍സ മാങ്ങവഴിയും വല്‍സാദ് പ്രശസ്തമാണ്. മുംബൈ, അഹമ്മദാബാദ്, കാണ്‍പൂര്‍ എന്നീ പ്രമുഖ നഗരങ്ങളിലേക്ക് വല്‍സാദില്‍ നിന്ന് ട്രെയിന്‍ സര്‍വ്വീസുണ്ട്. വല്‍സാദിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ബസുകളും, ഓട്ടോറിക്ഷകളും ഉപയോഗപ്പെടുത്താം.

വല്‍സാദ് പ്രശസ്തമാക്കുന്നത്

വല്‍സാദ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വല്‍സാദ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം വല്‍സാദ്

  • റോഡ് മാര്‍ഗം
    ഗുജറാത്തിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം വല്‍സാദിലേക്ക് ബസ് സര്‍വ്വീസുണ്ട്. മുംബൈ, പൂനെ, വഡോദര, ഹൈദരാബാദ്, നാഷി, ഷിര്‍ദി എന്നിവിടങ്ങളില്‍ നിന്നൊക്കെ ബസ് ലഭിക്കും. നിരവധി ലക്ഷ്വറി പ്രൈവറ്റ് ബസുകള്‍ വിവിധ നഗരങ്ങളില്‍ നിന്ന് വല്‍സാദിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഗുജറാത്തിലെയും, ഇന്ത്യയിലെയും പ്രധാന നഗരങ്ങളിലേക്ക് വല്‍സാദില്‍ നിന്ന് ട്രെയിന്‍ ലഭിക്കും. വെസ്റ്റേണ്‍ റെയില്‍വേക്ക് മുംബൈ-ഡെല്‍ഹി ലൈനിലും, മുംബൈ-അഹമ്മദാബാദ് ലൈനിലും റെയില്‍ ടെര്‍മിനസുണ്ട്. വല്‍സാദ് സ്റ്റേഷന്‍ മുംബൈ-വഡോദര മെയിന്‍ ലൈനിലാണ് സ്ഥിതി ചെയ്യുന്നത്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വഡോദര എയര്‍പോര്‍ട്ടാണ് വല്‍സാദിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 May,Sat
Return On
10 May,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 May,Sat
Check Out
10 May,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 May,Sat
Return On
10 May,Sun