ദക്ഷിണേന്ത്യയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് വാറങ്കലിന് സമീപം ഹനമകൊണ്ടയില്‍ സ്ഥിതി ചെയ്യുന്ന ആയിരം തൂണുള്ള ക്ഷേത്രം. നാശാവസ്ഥയിലുള്ള ക്ഷേത്രത്തില്‍ ശിവനും വിഷ്ണുവും സൂര്യനുമാണ് പ്രതിഷ്ഠകള്‍. 1163 എ.ഡിയില്‍ കക്കാതിയ രാജാവായിരുന്ന രുദ്രദേവ് നിര്‍മിച്ച ഈ ക്ഷേത്രത്തിന്‍െറ പ്രധാന ആകര്‍ഷണം കൊത്തുപണികളുള്ള ആയിരം തൂണുകളാണ്.
ചരിത്രം കഥപറയുന്ന ചിത്രപണികളുള്ള മേല്‍ക്കൂരയും കൊത്തുപണികളുള്ള വാതിലുകളും ക്ഷേത്രത്തെ ആകര്‍ഷകമാക്കുന്നു. ഹനമകൊണ്ട മലയുടെ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്‍െറ പ്രധാന കവാടത്തില്‍ ബ്ളാക്ക് ബസാള്‍ട്ട് എന്ന കല്ലില്‍ കടഞ്ഞെടുത്ത നന്ദി ശില്‍പ്പവുമുണ്ട്. കക്കാതിയന്‍ ശില്‍പ്പകലയെ കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ ക്ഷേത്രത്തോളം പോന്ന പഠനവസ്തു ഇല്ളെന്ന് തന്നെയാണ് വാസ്തവം.



Click it and Unblock the Notifications