വാറങ്കല്‍ നഗരത്തിന് സമീപമുള്ള പാകല്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നാണ് ഈ കൃത്രിമ തടാകം സ്ഥിതിചെയ്യുന്നത്. 1213 എ.ഡിയില്‍ കാക്കാതിയ രാജാവായിരുന്ന ഗണപതി ദേവ് ആണ് ഈ കൃത്രിമ തടാകം നിര്‍മിച്ചതെന്നാണ് ചരിത്രം. ഇടതൂര്‍ന്ന വനമേഖലക്ക് നടുവിലായി 30 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം വിസ്മയം തുടിക്കുന്ന അനുഭവമാണ് പ്രധാനം ചെയ്യുന്നത്. എല്ലാവര്‍ഷവും ആയിരകണക്കിന് സഞ്ചാരികള്‍ ഭംഗി ആസ്വദിക്കാന്‍ എത്തുന്ന ഈ തടാകത്തിന്‍െറ കര ജൈവവൈവിദ്ധ്യത്തിന്െറ കലവറ കൂടിയാണ്. പുള്ളിപ്പുലി, മുതല, സ്ളോത്ത് ബിയര്‍, ചെന്നായ്ക്കള്‍ തുടങ്ങി നിരവധി ജീവികളുള്ളതാണ് 839 സ്ക്വയര്‍ കിലോമീറ്റര്‍ വലുപ്പമുള്ള പാകല്‍ വന്യജീവി സങ്കേതം.