Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അജ്മീര്‍ » ആകര്‍ഷണങ്ങള് » ദൗലത് ഖാന

ദൗലത് ഖാന, അജ്മീര്‍

33

സമചതുരാകൃതിയിലുള്ള കൊട്ടാരമാണ് ദൗലത് ഖാന, ഇപ്പോള്‍ ഇവിടെ സര്‍ക്കാര്‍വക മ്യൂസിയം പ്രവര്‍ത്തിക്കുന്നു. മുഗള്‍ രാജാക്കന്മാരുടെയും രജപുത് രാജാക്കന്മാരുടെ കാലത്തെ അമൂല്യ വസ്തുക്കളും യുദ്ധോപകരണങ്ങളുമെല്ലാമാണ് മ്യൂസിയത്തില്‍ വച്ചിരിയ്ക്കുന്നത്. കൂടാതെ ഇക്കാലത്ത് നിര്‍മ്മിക്കപ്പെട്ട സൂക്ഷമായ കൊത്തുപണികളാല്‍ത്തീര്‍ത്ത ശില്‍പങ്ങളും മറ്റും ഇവിടെയുണ്ട്. 1613, 1616 കാലഘട്ടത്തില്‍ അക്ബര്‍ ചക്രവര്‍ത്ിതയും ജഹാംഗീറുമെല്ലാം ദര്‍ഗ ഷെരീഫ് സന്ദര്‍ശിയ്ക്കാനെത്തുമ്പോള്‍ താമസിച്ചിരുന്നത് ഈ കൊട്ടാരത്തിലായിരുന്നുവത്രേ.

കരുത്തേറിയ ചുവരുകളാണ് ഈ കൊട്ടാരത്തിന്റേത്. ഇവിടെ ആദ്യമായി സന്ദര്‍ശനം നടത്തിയ ബ്രിട്ടീഷ് അംബാസഡറായിരുന്ന സിര്‍ തോമസ് റോയുടെ പേരുള്ള ഒരു ബോര്‍ഡും ഇവിടെയുണ്ട്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍, ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എന്നിവയുമുണ്ട് മ്യൂസിയത്തില്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം ദേവതയായ കാളിയുടെ പ്രതിമയാണ്.

1908ലാണ് ഈ മ്യൂസിയം സ്ഥാപിയ്ക്കപ്പെട്ടത്. ലോര്‍ഡ് കര്‍സണ്‍, സര്‍ ജോണ്‍ മാര്‍ഷല്‍ എന്നിവരുടെ പ്രത്യേക താല്‍പര്യമായിരുന്നു ഇതിന് പിന്നില്‍. ഒട്ടേറെ ചരിത്രലിഖിതങ്ങളും ചരിത്രാതീതകാലത്തെ വസ്തുക്കളും ഫോട്ടോഗ്രാഫുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മോഹന്‍ജോദാരോയില്‍ നിന്നും കണ്ടെടുത്ത സിന്ധു നദീതട സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളാണ് ഇക്കൂട്ടത്തില്‍ ശ്രദ്ധയാകര്‍ഷിയ്ക്കുന്ന മറ്റൊന്ന്.

ശനിയാഴ്ചമുതല്‍ വ്യാഴാഴ്ചവരെയുള്ള ദിവസങ്ങളില്‍ കാലത്ത് പത്തു മണിയ്ക്ക് മ്യൂസിയം തുറക്കും, വൈകീട്ട് 4.30വരെയാണ് സന്ദര്‍ശന സമയം. പൊതു അവധി ദിവസങ്ങളില്‍ മ്യൂസിയവും അവധിയാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് 5 രൂപയും വിദേശികള്‍ക്ക് 10രൂപയുമാണ് സന്ദര്‍ശനഫീസ്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed