Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» അവന്തിപൂര്‍

അവന്തിപൂര്‍ - പവിത്രമായ ഭൂമി

9

ജമ്മു കാശ്മീരിലെ പ്രമുഖമായ വിനോദസഞ്ചാരകേന്ദ്രമാണ് അവന്തിപൂര്‍. രണ്ടു പ്രശസ്ത അമ്പലങ്ങളാണ് ഇവിടെയുള്ളത്. ശിവ-ആവന്തീശ്വര, ആവന്തിസ്വാമി-വിഷ്ണു എന്നീപേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ആവന്തി വര്‍മന്‍ രാജാവ് ഒമ്പതാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണ് ഇരു ക്ഷേത്രങ്ങളും.

ശിവ -ആവന്തീശ്വര ക്ഷേത്രം സംഹാരദേവനായ ശിവനും ആവന്തി സ്വാമി വിഷ്ണു ക്ഷേത്രം സംരക്ഷണ ദേവനായ വിഷ്ണുവിനുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഗ്രീക്ക് നിര്‍മാണരീതിയോട് സാദൃശ്യം പുലര്‍ത്തുന്ന നിര്‍മാണമാണ് ഇതില്‍ അവലംബിച്ചിരിക്കുന്നത്.

നാശത്തിന്‍റ വക്കിലാണ് ഈ തീര്‍ഥാടനകേന്ദ്രം ഇപ്പോള്‍. ഇവിടം ഭരിച്ചിരുന്ന സുല്‍ത്താനായ ബുത്ഷികന്‍ എന്ന പേരിലറിയപ്പെടുന്ന സുല്‍ത്താന്‍ സിക്കന്ദര്‍ ശിവക്ഷേത്രത്തില്‍ ഒരിക്കല്‍ ആക്രമണം നടത്തിയിരുന്നു.

ഈ ആക്രമണത്തില്‍ ക്ഷേത്രം തകര്‍ന്നു. കൂടാതെ ഇതിന്‍റെ നിര്‍മാണത്തിനുപയോഗിച്ച വസ്തുക്ക‌ള്‍ പ്രകൃതിക്ഷോഭത്തിന്‍റെയും കാലത്തിന്‍റെയും ആക്രമണത്തെ അതിജീവിക്കാനായില്ല. പതിയെ മ‌ണ്‍മറഞ്ഞ ഈ ക്ഷേത്രങ്ങള്‍ പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരാണ് വീണ്ടെടുത്തത്. ശ്രീനഗറിലെ ശ്രീ പ്രതാപ് സിങ് മ്യൂസിയത്തില്‍ ഇവിടെ നിന്ന് കണ്ടെടുത്ത ചില കലാവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട്.

തകര്‍ച്ചയുടെ വക്കിലാണെങ്കിലും ഇവിടെയുണ്ടായിരുന്ന ദേവവിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോളും കാണാം. എയര്‍, റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെയെല്ലാം ഇവിടെയെത്താം. ശ്രീനഗര്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ള എയര്‍പോര്‍ട്ട്.

ഇവിടെ നിന്ന് 29 കിലോമീറ്റര്‍ അകലെയാണ് എയര്‍പോര്‍ട്ട്. ജമ്മു താവി റെയില്‍വേസ്റ്റേനാണ് അവന്തിപൂറിനടുത്ത റെയില്‍വേസ്റ്റേഷന്‍. അവന്തിപൂറിലേക്ക് നേരിട്ട് ബസുകളില്ലെങ്കിലും ശ്രീനഗറില്‍ ബസ്മാര്‍ഗമെത്തി അവിടെ നിന്ന് ബസിലൂടെ അവന്തിപൂരിലെത്താം. തണുത്തുറയുന്ന കാലാവസ്ഥയുള്ളതിനാല്‍ അതില്ലാത്ത ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് സന്ദര്‍ശനത്തിന് അനുയോജ്യം.

അവന്തിപൂര്‍ പ്രശസ്തമാക്കുന്നത്

അവന്തിപൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം അവന്തിപൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം അവന്തിപൂര്‍

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗം ഇവിടെയെത്താന്‍ ആഗ്രഹിക്കുന്നവ‍ര്‍ക്ക് 810 കിലോമീറ്റര്‍ ഡല്‍ഹിയില്‍ നിന്ന് സഞ്ചരിച്ചാലും 443 കിലോമീറ്റര്‍ ലേഹില്‍ നിന്ന് സഞ്ചരിച്ചാലും 262 കിലോമീറ്റ‍ര്‍ ജമ്മുവില്‍ നിന്ന് സഞ്ചരിച്ചാലും 65 കിലോമീറ്റ‍ര്‍ പഹാല്‍ഗമില്‍ നിന്ന് സഞ്ചരിച്ചാലും 565 കിലോമീറ്റര്‍ ചണ്ഡിഗഡില്‍ നിന്ന് സഞ്ചരിച്ചാലും ഇവിടെയെത്താം. ഇവിടെ നിന്നെല്ലാം വരുന്നവര്‍ക്ക് സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ ശ്രീനഗര്‍ വരെ മാത്രമേ ബസില്‍ എത്താനാവൂ. ശ്രീനഗറില്‍ നിന്ന് നേരിട്ടുള്ള ബസുകളില്‍ ആവന്തിപൂരിലെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജമ്മു താവി റെയില്‍വെ സ്റ്റേഷനാണ് അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍. 269 കിലോമീറ്റര്‍ അകലെയാണ് ഈ റെയില്‍വേസ്റ്റേഷന്‍. രാജ്യത്തെ മറ്റു നഗരങ്ങളില്‍ നിന്ന് ഇവിടേക്ക് ട്രെയിന്‍ ലഭ്യമാണ്. അവന്തിപൂറിലെത്താന്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് ബസുകളെ ആശ്രയിക്കാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    അവന്തിപൂറില്‍ നിന്ന് 37 കിലോമീറ്റ‍ര്‍ അകലെയുള്ള ശ്രീ നഗറിലെ ഷെയ്കുല്‍ ആലം എയര്‍പോര്‍ട്ടാണ് അടുത്തുള്ള എയര്‍പോര്‍ട്ട്. ഡല്‍ഹിയിലെ ഇന്തിരാ ഗാന്ധി എയര്‍പോര്‍ട്ടാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ന്യൂഡല്‍ഹി,​ ജമ്മു,​ ചണ്ഡിഗഡ്,​ ബംഗലരു,​ ഗോവ,​ ലേഹ്,​ മുംബൈ തുടങ്ങി നിരവധി നഗരങ്ങളിലേക്ക് വിമാനങ്ങള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu