Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഭോപ്പാല്‍

ഭോപ്പാല്‍ - തടാകങ്ങളുടെ നഗരം

30

മധ്യപ്രദേശിന്റെ തലസ്ഥാനമാണ് ഭോപ്പാല്‍. ഇന്ത്യയിലെ അറിയപ്പെടുന്ന നഗരങ്ങളില്‍ ഒന്നുകൂടിയാണ് ഭോപ്പാല്‍. പണ്ടത്തെ ഭോപ്പാല്‍ രാജ്യത്തിന്റെ തലസ്ഥാനം, തടാകങ്ങളുടെ നഗരം തുടങ്ങിയ വിശേഷണങ്ങളും വിനോദസഞ്ചാര ഭൂപടത്തില്‍ ഭോപ്പാലിനുണ്ട്.

ഭോപ്പാലിലെ കാഴ്ചകള്‍

ഭോപ്പാലില്‍ നിരവധി കാഴ്ചകള്‍ കാണാനുണ്ട്. മോനഹരവും അതേപോലെ തന്നെ വൃത്തിയുള്ളതുമായ നഗരമാണ് ഭോപ്പാല്‍. ഭോപ്പാലിന്റെ പ്രാന്തങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചയാണ് കേവ്ര ഡാം. മനുഭാന്‍ കി തേക്രിയാണ് ഇവിടത്തെ പ്രശസ്തമായ മറ്റൊരു ആകര്‍ഷണം.

ഭോപ്പാലിന്റെ പുറംനഗരങ്ങളിലൊന്നില്‍ സ്ഥിതിചെയ്യുന്ന ഷാഹ്പുര തടാകമാണ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ചകളിലൊന്ന്.  വീക്കെന്‍ഡുകളില്‍ ഈ തടാകവും അടുത്തുള്ള പാര്‍ക്കും കാണാന്‍ നിരവധി പേര്‍ എത്തിച്ചേരുന്നു. ഭോപ്പാലില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരത്താണ് ശിവനെ ആരാധിക്കുന്ന ഗുഫ മന്ദിര്‍. ഗോഹര്‍ മഹല്‍, ഷൗകാന്ത് മഹല്‍, സര്‍ദാര്‍ മന്‍സില്‍, പുരാണ്ഡ കില എന്നിങ്ങനെയുള്ള ചരിത്രപ്രധാനമായ സ്ഥലങ്ങളും ഭോപ്പാലില്‍ കാണാനുണ്ട്.

ചരിത്രത്തിലൂടെ

സി ഇ 1000 - 1055 കാലത്താണ് ഭോപ്പാല്‍ നഗരം നിര്‍മിക്കപ്പെടുന്നത്. പരമാര വംശത്തില്‍പ്പെട്ട ഭോജരാജാവാണ് ഭോപ്പാല്‍ നിര്‍മിച്ചത്. പതിനെട്ടാം നൂറ്റാണ്ടില്‍ ദോസ്ത് മുഹമ്മദ്ഖാനാണ് ആധുനിക ഭോപ്പാല്‍ ഉണ്ടാക്കിയെടുത്തത്.ഭോപ്പാലിലെ അവസാനത്തെ നവാബായിരുന്ന ഹമീദുള്ള ഖാന്‍ അടക്കമുള്ള നവാബുമാരുടെ ഭരണത്തിലായിരുന്നു പിന്നീട് ഏറെക്കാലം ഭോപ്പാല്‍. അതോടെ കല, സംസ്‌കാരം തുടങ്ങിയ രംഗങ്ങളില്‍ ഭോപ്പാലിന് മുഗളന്മാരുടെ ബന്ധം വന്നുതുടങ്ങി. 1949 ഏപ്രിലില്‍ ഭോപ്പാല്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി.

ഭോപ്പാല്‍ ടൂറിസം

ഇന്ത്യയിലെ പേരുകേട്ട ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാണ് ഭോപ്പാല്‍. ആയിരക്കണക്കിന് സഞ്ചാരികളെയാണ് ഭോപ്പാല്‍ വര്‍ഷം തോറും ആകര്‍ഷിക്കുന്നത്. ചരിത്രവും പുതുമയും ചേര്‍ന്ന മനോഹര നഗരമാണ് ഭോപ്പാല്‍.ചരിത്രപ്രേമികള്‍ക്കായി ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, ഭാരത് ഭവന്‍, പ്രകൃതിസ്‌നേഹികള്‍ക്കായി വന്‍ വിഹാര്‍, മതകാര്യങ്ങളില്‍ തല്‍പരരായവര്‍ക്കായി ബിര്‍ള മന്ദിര്‍, ജുമാ മസ്ജിദ് എന്നിങ്ങനെ പോകുന്നു ഭോപ്പാലിലെ കാഴ്ചകള്‍.

കാലാവസ്ഥവേനല്‍ക്കാലത്ത് ഭോപ്പാല്‍ സഞ്ചരിക്കാന്‍ അത്ര സൗകര്യപ്രദമല്ല. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഭോപ്പാലിലെത്താന്‍ ഏറ്റവും അനുയോജ്യം.

എങ്ങിനെയെത്തുംവിമാന, റെയില്‍, റോഡ് മാര്‍ഗങ്ങളില്‍ എളുപ്പം എത്തിച്ചേരാവുന്ന സ്ഥലമാണ് ഭോപ്പാല്‍.

ഭോപ്പാല്‍ പ്രശസ്തമാക്കുന്നത്

ഭോപ്പാല്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഭോപ്പാല്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഭോപ്പാല്‍

  • റോഡ് മാര്‍ഗം
    മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നും എളുപ്പത്തില്‍ റോഡ് മാര്‍ഗം എത്തിച്ചേരാവുന്ന സ്ഥലമാണിത്. പ്രൈവറ്റ്, സര്‍ക്കാര്‍ വാഹനങ്ങള്‍ ധാരാളമായി സര്‍വ്വീസ് നടത്തുന്ന സ്ഥലമാണ് ഇത്. നിരവധി ടാക്‌സികളും ലഭ്യമാണ്. എസി ബസ്സുകളും കിട്ടും. ഭോപ്പാല്‍ ബസ് ഡിപ്പോയില്‍ ബുക്കിംഗിനുളള സൗകര്യവും ഉണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഭോപ്പാലില്‍ തന്നെയാണ് റെയില്‍വേ സ്‌റെഷനും. രാജ്യത്തെ പ്രധാന സ്റ്റേഷനുകളില്‍ ഒന്നാണിത്. പ്രധാന ഭാഗങ്ങളില്‍നിന്നും ഇവിടേക്ക് തുടര്‍ച്ചയായി ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ബസ്സിലോ ടാക്‌സിയിലോ ഇവിടെയെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    രാജാ ഭോജ് എയര്‍പോര്‍ട്ട് എന്നും ഭോപ്പാല്‍ വിമാനത്താവളത്തിന് പേരുണ്ട്. നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്താണിത്. മുംബൈ, ദില്ലി, ഇന്‍ഡോര്‍ പോലുള്ള പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. വിമാനത്താവളത്തില്‍ നിന്നും നിരവധി ടാക്‌സികളും ബസ്സുകളും ഇവിടേക്ക് ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Sun
Return On
27 Apr,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Sun
Check Out
27 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Sun
Return On
27 Apr,Mon