Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചിക്കബെല്ലാപ്പൂര്

നന്ദിഹില്‍സ് കാണാന്‍ ചിക്കബെല്ലാപ്പൂരിലേയ്ക്ക്

15

കണ്ടാലും കണ്ടാലും തീരാത്ത വിസ്മയങ്ങളുമായി പരന്നുകിടക്കുന്ന നാടാണ് കര്‍ണാടകം. എവിടേയ്ക്ക് പോയാലും വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ കാഴ്ചകള്‍ കാണാനുണ്ടാകും. ചിലത് മറഞ്ഞുപോയ കാലത്തിന്റെ കഥകള്‍ പറയുമ്പോള്‍ ചിലത് പാരമ്പര്യത്തിന്റെ മഹിമയായിരിക്കും വിളിച്ചോതുന്നത്. ചിലയിടങ്ങളിലാകത്തെ ഇതെല്ലാം ഒരുമിച്ച് ആസ്വദിക്കാനും പറ്റും. അത്തരത്തിലൊരു സ്ഥലമാണ് ബാഗ്ലൂര്‍ നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ചിക്കബെല്ലാപ്പൂര്‍. മനോഹരമായ പ്രകൃതിദൃശ്യങ്ങളും ക്ഷേത്രങ്ങളും നഗരവും എല്ലാമുണ്ട് ചിക്കബെല്ലാപ്പൂരില്‍. പ്രശസ്തമായ നന്ദിഹില്‍സ് ഇവിടെയാണ്. ന്യൂ ചിക്കബെല്ലാപ്പൂര്‍ ജില്ലാ കേന്ദ്രമാണ് ചിക്കബെല്ലാപൂര്‍ നഗരം. ഇത് മുമ്പ് കോലാര്‍ ജില്ലയുടെ ഭാഗമായിരുന്നു.

മൈസൂര്‍ ദിവാനും പേരെടുത്ത എന്‍ജിനീയറുമായിരുന്ന ശ്രീ. വിശ്വേശ്വരയ്യയുടെ ജന്മസ്ഥലമെന്ന പേരില്‍ പ്രശസ്തമാണ് ചിക്കബെല്ലാപൂര്‍. കര്‍ണാടകത്തിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണിത്. വിശ്വേശ്വരയ്യയുടെ പേരിലുള്ള സ്ഥാപനങ്ങളുള്‍പ്പെടെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചിക്കബല്ലാപൂരിലുണ്ട്.

നന്ദിഹില്‍സിലെ ആകര്‍ഷണങ്ങള്‍

വിശേഷങ്ങള്‍നഗരത്തിലും പരിസരങ്ങളിലുമായി പ്രകൃതിദത്തമായതും മനുഷ്യനിര്‍മ്മിതമായതുമായ ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ കാണാനുണ്ട്. ചിക്കബെല്ലാപ്പൂര്‍ താലൂക്കിലാണ് പ്രശസ്തമായ നന്ദിഹില്‍സ് സ്ഥിതിചെയ്യുന്നത്. കുന്നിന്‍മുകളിലെ യോഗനന്ദീശ്വര ക്ഷേത്രത്തില്‍ അനുദിനം നിരവധി സഞ്ചാരികളെത്തുന്നു.

നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ പോയാല്‍ വിവേകാനന്ദ വെള്ളച്ചാട്ടം കാണാം. മഴക്കാലം കഴിഞ്ഞയുടനെ ഇവിടെയെത്തിയാല്‍ വെള്ളച്ചാട്ടം അതിന്റെ എല്ലാ സൗന്ദര്യത്തോടുംകൂടി ആസ്വദിക്കാം. രംഗസ്ഥലയില്‍ വിജനഗരസാമ്രാജ്യകാലത്ത് പണികഴിപ്പിച്ച മനോഹരമായ ശിവക്ഷേത്രമുണ്ട്. വിശ്വേശ്വരയ്യയുടെ ജന്മസ്ഥലമായ മുദ്ദനഹള്ളിയില്‍ ഒരു മ്യൂസിയമുണ്ട്. അദ്ദേഹത്തിന്റെ വീട് മ്യൂസിയമാക്കി മാറ്റുകയായിരുന്നു. സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചിത്രവതി, ഇല്ലോഡ് ശ്രീലക്ഷ്മി ആദിനാരായണ സ്വാമി ക്ഷേത്രം, കണ്ഡവര തടാകം എന്നിവയെല്ലാമാണ് മറ്റ് ആകര്‍ഷണങ്ങള്‍.

ഇവിടെയുള്ള കുന്നുകളില്‍ ചിലതില്‍ റോക്ക് ക്ലൈംബ്ബിങിനും മലകയറ്റത്തിനും സൗകര്യമുണ്ട്, സാഹസികത ഇഷ്ടപ്പെടുന്നതവര്‍ക്ക് അരക്കൈനോക്കാം. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും അടുത്തുകിടക്കുന്നതിനാല്‍ത്തന്നെ ഇവിടേയ്‌ക്കെത്തുക എളുപ്പമാണ്. തീവണ്ടിമാര്‍ഗവും ബസിലും ഇവിടെയെത്താം.

ചിക്കബെല്ലാപ്പൂര് പ്രശസ്തമാക്കുന്നത്

ചിക്കബെല്ലാപ്പൂര് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചിക്കബെല്ലാപ്പൂര്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ചിക്കബെല്ലാപ്പൂര്

  • റോഡ് മാര്‍ഗം
    റോഡ്മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലത്തിലാണ് ചിക്കബെല്ലാപ്പൂര്‍. സ്വന്തം വാഹനത്തിലാണെങ്കില്‍ മനോഹരമായ ഒരു െ്രെഡവുകൂടിയാകും ഈ യാത്ര. അങ്ങനെയല്ലെങ്കില്‍ കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇങ്ങോട്ട് സര്‍വ്വീസ് നടത്തന്നുണ്ട്. സിറ്റിയില്‍ ഇറങ്ങിയാല്‍ സ്ഥലങ്ങള്‍ കാണാന്‍ പോകാനായി ടാക്‌സികള്‍ വാടകക്കെടുക്കുകയുമാകാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തീവണ്ടിയാത്രയാണെങ്കിലും ബുദ്ധിമുട്ടുകളൊന്നുമില്ല. ചിക്കബെല്ലാപ്പൂര്‍ സിറ്റി സെന്ററില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലത്തിലാണ് റെയില്‍വേ സ്‌റ്റേഷന്‍. ബാംഗ്ലൂര്‍ നഗരത്തിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഏതിലെങ്കിലും ഇറങ്ങിയാലും ഇവിടേക്കെത്തുന്നതിന് പ്രയാസമില്ല. ബാംഗ്ലൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ നിന്നും ചിക്കബെല്ലാപ്പൂര്‍ വഴി കടന്നുപോകുന്ന തീവണ്ടികള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റോഡ്, റെയില്‍ മാര്‍ഗവും അകലെയുള്ള സ്ഥലങ്ങളില്‍ നിന്നാണെങ്കില്‍ വിമാനമാര്‍ഗവും ഇവിടെയെത്താം. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ചിക്കബെല്ലാപ്പൂരിന് തൊട്ടടുത്തുള്ളത്. ചിക്കബെല്ലാപ്പൂരില്‍ നിന്നും ഇവിടേയ്ക്ക് 48 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Jun,Fri
Return On
20 Jun,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Jun,Fri
Check Out
20 Jun,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Jun,Fri
Return On
20 Jun,Sat