Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഫരീദ്കോട്ട്

ഫരീദ്കോട്ട് -  ഇതിഹാസകാവ്യമായ പട്ടണം

13

തെക്കു പടിഞ്ഞാറന്‍ പഞ്ചാബിലെ ഒരു ചെറുപട്ടണമാണ് ഫരീദ്കോട്ട്. 1972 ല്‍ ബതിന്ദ, ഫിറോസ്പൂര്‍ ജില്ലകളുടെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഈ പട്ടണമുണ്ടായത്. സൂഫിവര്യനായിരുന്ന ബാബ ഷേയ്ക്ക് ഫരീദുദ്ദീന്‍ ഗാന്‍ച്ഷക്കറിന്‍റെ പേരില്‍ നിന്നാണ് ഈ പട്ടണത്തിന് ഫരീദ്കോട്ട് എന്ന പേര് ലഭിച്ചത്. സിക്കുമതസ്ഥര്‍ കൂട്ടത്തോടെ താമസിക്കുന്ന ഈ പ്രദേശത്ത് അനവധി സുന്ദരങ്ങളായ ഗുരുദ്വാരകളും കോട്ടകളുമുണ്ട്.

വിനോദസഞ്ചാരകേന്ദ്രങ്ങള്‍

ഒരു വിനോദസഞ്ചാരകേന്ദ്രം എന്ന നിലയില്‍ രാജ്യത്ത് വളരെയേറെ പ്രസിദ്ധമാണ് ഫരീദ്കോട്ട്.പ്രതിഭ നിറഞ്ഞ പാരമ്പര്യവും പ്രൌഢിയും വിളിച്ചോതുന്ന കോട്ടകളും സുന്ദരമായ ഗുരുദ്വാരകളുമാണ് ഫരീദ്കോട്ടിലെ പ്രധാന കാഴ്ച്ചകള്‍.

രാജ് മഹല്‍, ഫെയ്റി കോട്ടേജ്,കില മുബാരക്ക് ,ഗുരുദ്വാര തില്ല ബാബ ഫരീദ് തുടങ്ങിയവയാണ് ഫരീദ്കോട്ടിലെ പ്രധാന കാഴ്ച്ചകള്‍. ചരിത്രപഠനത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഏറെ പ്രയോജനപ്പെടും.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി ഫരീദ്കോട്ട് ജില്ലാ സാസ്ക്കാരിക സംഘം ഇവിടെ സ്ഥിരമായി വര്‍ഷാവര്‍ഷം ഫരീദ് മേള എന്ന പേരില്‍ മേള സംഘടിപ്പിക്കാറുമുണ്ട്. സെപ്തംബര്‍ 15 മുതല്‍ 23 വരെയാണ് ഈ മേള നടക്കാറുള്ളത്.

യാത്ര

128 കിലോമീറ്റര്‍ അകലെയുള്ള അമൃത്സര്‍ വിമാനത്താവളമാണ് ഫരീദ്കോട്ടിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം.അതേസമയം സഞ്ചാരികള്‍ക്ക് റെയില്‍മാര്‍ഗ്ഗവും റോഡുമാര്‍ഗ്ഗവും ഫരാദ്കോട്ടിലെത്താവുന്നതാണ്.ഒക്ടോബറിനും ഡിസംബറിനും ഇടയിലുള്ള കാലമാണ് ഫരീദ്കോട്ട് യാത്രയ്ക്ക് ഏറ്റവും അഭികാമ്യം.

ഫരീദ്കോട്ട് പ്രശസ്തമാക്കുന്നത്

ഫരീദ്കോട്ട് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഫരീദ്കോട്ട്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഫരീദ്കോട്ട്

  • റോഡ് മാര്‍ഗം
    പൊതു-സ്വകാര്യ റോഡുകള്‍ വഴി പഞ്ചാബിന്‍റെ ഏത് ഭാഗത്തുനിന്നും ഫരീദ്കോട്ടിലേക്ക് എത്താം. കുറ്റമറ്റ റോഡു സംവിധാനങ്ങള്‍ നിലവിലുള്ളതുകൊണ്ട് തന്നെ റോഡുമാര്‍ഗ്ഗം ഫരീദ്കോട്ടിലെത്താന്‍ സഞ്ചാരികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.പഞ്ചാബിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഫരീദ്കോട്ടിലേക്ക് ടാക്സികളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    രാജ്യത്തെ പ്രധാന നഗരങ്ങളായ അമൃത്സര്‍, ഡല്‍ഹി, ചണ്ഡിഗഢ്, ലുധിയാന തുടങ്ങി നഗരങ്ങളില്‍ നിന്നെല്ലാം ഫരീദ്കോട്ടിലേക്ക് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.ഫരീദ്കോട്ടില്‍ നിന്നും 9.5 കിലോമീറ്റര്‍ അകലെയാണ് ശാന്തവന്‍ റെയില്‍വേ സ്റ്റേഷന്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും സംസ്ഥാന തലസ്ഥാനമായ ചാണ്ഡിഗഡില്‍ നിന്നും സഞ്ചാരികള്‍ക്ക് വിമാനമാര്‍ഗ്ഗം ഫരീദ്കോട്ടിലെത്താം. അമൃത്സറില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയുള്ള ശ്രീ ഗുരു റാം ദാസ് ജി അന്താരാഷ്ട്ര വിമാനത്താവളമാണ് ഫരീദ്കോട്ടില്‍ നിന്നും അടുത്തുള്ള വിമാനത്താവളം.വിമാനത്താവളത്തില്‍ നിന്നും 134 കിലോമീറ്റര്‍ ദുരം സഞ്ചരിച്ചാല്‍ സഞ്ചാരികള്‍ക്ക് ഫരീദ്കോട്ടിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue