Search
  • Follow NativePlanet
Share
» »നഗ്നരായി ആഢംബര കപ്പലിൽ കടൽ യാത്ര, 11 ദിവസത്തെ ട്രിപ്പ്,ഒരു ലക്ഷം രൂപ മുതല്‍ ടിക്കറ്റ്

നഗ്നരായി ആഢംബര കപ്പലിൽ കടൽ യാത്ര, 11 ദിവസത്തെ ട്രിപ്പ്,ഒരു ലക്ഷം രൂപ മുതല്‍ ടിക്കറ്റ്

വിചിത്രമായ പല യാത്രകളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ നഗ്നരായി പോകാൻ കഴിയുന്ന യാത്രകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആളുകൾക്ക് നഗ്നരായി പ്രവേശിക്കാവുന്ന നേക്കഡ് ബീച്ചുകളെക്കുറിച്ച് അറിയാമെങ്കിലും നേക്കഡ് യാത്രകൾ അത്ര പുതുമയുള്ള കാര്യല്ല. അങ്ങനെയും ഒരു യാത്രയുണ്ട് എന്നത് കൗതുകകരമായ സംഗതിയാണ്. അതും കപ്പലിൽ നഗ്നരായി യാത്ര.

ലോകത്തിലെ തന്നെ വിചിത്രമയ ഈ കപ്പൽ യാത്ര ഒരുക്കുന്നത് നോർവീജിയൻ ക്രൂസ് ലൈൻ എന്ന കപ്പൽ കമ്പനിയുടെ നോർവീജിയൻ പേൾ എന്ന കപ്പലാണ്. മയാമിയിൽ നിന്നും കരീബിയൻ ദ്വീപുകളിലേക്ക് ഉള്ള യാത്രയിൽ യാത്രക്കാരെ നഗ്നരായി യാത്ര ചെയ്യുവാൻ അനുവദിക്കുന്നത്. 2025 ഫെബ്രുവരിയിലാവും ഈ യാത്ര പുറപ്പെടുക,
ഫ്ലോറിഡിലെ മയാമിയിൽ നിന്നും അടുത്ത വർഷം ഫെബ്രുവരി മൂന്നന് പുറപ്പെടുന്ന കപ്പൽ 14ന് കരീബിയൻ ദ്വീപുകളിൽ എത്തും.

11 Days Cruise From Miami To Caribbean Islands

2300 യാത്രക്കാരെയാണ് ഈ കപ്പലിന് വഹിക്കുവാൻ ശേഷിയുള്ളത്. 11 രാത്രി ഈ കപ്പലിൽ ചെലവഴിക്കുന്നതിന് ഏറ്റവും കുറഞ്ഞ തുക ഒരു ലക്ഷവും ഏറ്റവും കൂടിയ ടിക്കറ്റ് നിരക്ക് 27 ലക്ഷം രൂപയുമാണ്. കപ്പലിൽ നഗ്നനായി യാത്ര ചെയ്യാമെങ്കിലും ഇതിനു പ്രത്യേക നിയമങ്ങൾ കമ്പനി നിഷ്കർഷിക്കുന്നുണ്ട്. എപ്പോഴും വസ്ത്രമില്ലാതെ കപ്പലിൽ നിൽക്കാനാവില്ലെന്ന് ചുരുക്കം.

ബിഗ് ന്യൂഡ് ബോട്ട് 2025 എന്ന ഈ യാത്രയിൽ
കപ്പൽ കടലിലായിരിക്കുമ്പോൾ മാത്രമേ നഗ്നരായി നടക്കുവാൻ സാധിക്കൂ. അതായത് കപ്പൽ യാത്ര ആരംഭിക്കുമ്പോഴോ യാച്രയിൽ ഏതെങ്കിലും തുറമുഖങ്ങളിലേക്ക് അടുപ്പിക്കുമ്പോഴോ ഒന്നും ആരും നഗ്നരായിരിക്കാൻ പാടില്ല. നിർബന്ധമായും വസ്ത്രം ധരിച്ചിരിക്കണം. കൂടാതെ, കപ്പലിൽ ഡൈനിങ് റൂം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും യാത്രക്കാർ വസ്ത്രം ധരിച്ചിരിക്കണം എന്നതാണ് കമ്പനി നിയമം.

തീരത്ത് കപ്പൽ നങ്കൂരമിട്ടാൽ ബാൽക്കണിയിൽ പോകുമ്പോഴും ധരിക്കണമെന്നും പ്രത്യേകം പറയുന്നുണ്ട്. കൂടാതെ സഹാത്രികരുടെ ചിത്രങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ അവരുടെ അനുവാദമില്ലാതെ എടുക്കുവാനും സാധിക്കില്ല. കൂടാതെ പൂളിനും സാന്ഡസ് ക്ലബിനും അടുത്ത് ഒരു നോ ഫോട്ടോ സോണും ഒരുക്കിയിട്ടുണ്ട്. വസ്ത്രങ്ങളുടെയോ മറ്റു ലഗേജുകളുടേയോ ഭാരമില്ലാതെ കടൽയാത്ര ആഘോഷിക്കുക എന്ന ലക്ഷ്യത്തിലാണ് നോർവീജിയൻ ക്രൂസ് ഈ യാത്ര ഒരുക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: cruise interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+