എയർ ടാക്സികളാണ് ചർച്ചകളിലും വാർത്തകളിലും. റോഡിലെ തിരക്കിലും തിക്കിലും പെട്ട് മിനിറ്റുകൾ വേണ്ട യാത്രകൾക്ക് മണിക്കൂറുകളെടുക്കുന്ന സമയമാണിതെ. ബാംഗ്ലൂരിലെ കാര്യം പറയാനില്ല. ഡൽഹിയിൽ നിന്ന് ബാംഗ്ലൂരിലെത്തുന്നതിനേക്കാൾ സമയം വേണം ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്ന് എച്ച്എസ്ആര് ലേഔട്ടിലോ ഇലക്ട്രോണിക് സിറ്റിയിലോ ഒകെ എത്തുവാൻ. ഇതിനൊരു പരിഹാരവും ഉത്തവവുമാമായാണ് എയർ ടാക്സികളുടെ വരവ്.
ബെംഗളൂരു അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വെറും അഞ്ച് മിനിറ്റില്‍ നഗരത്തിലേക്ക് എത്തുവാൻ കഴിയുന്ന വിധത്തിൽ യാത്രകളെ മാറ്റിമറിച്ചാണ് എയർ ടാക്സി ബാംഗ്ലൂരിൽ എത്തുകയെന്നാണ് വാര്‍ത്തകൾ. അഡ്വാൻസ്ഡ് എയർ മൊബിലിറ്റി (AAM) സൊല്യൂഷനുകളുടെ രംഗത്തേയ്ക്ക് ബാംഗ്ലൂർ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേർന്നാണ് പ്രവർത്തിക്കുക. ഏഴ് സീറ്റുള്ള eVTOL (ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫ് ആൻഡ് ലാൻഡിംഗ്) വിമാനം വഴിയാണും ഈ എയർ ടാക്സി സർവീസുകൾ നടത്തുകയെന്നാണ് വിവരം.

റോഡ് വഴിയുള്ള യാത്രകളേക്കാൾ വേഗത്തിലും കാര്യക്ഷമമായും പരിസ്ഥിതി സൗഹൃദവുമായും പ്രവർത്തിക്കുന്നവയാണ് eVTOL അല്ലെങ്കിൽ VTOL. ഈ ഇലക്ട്രിക് വിമാനങ്ങൾക്ക് മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാം. അത് മാത്രമല്ല, ഇത് ചാര്‍ജ് ചെയ്യാൻ കുറച്ച് സമയം മതിയെന്നതും ഒരു പ്രത്യേകതയാണ്. VTOL നെക്കുറിച്ച് പറയുമ്പോൾ ഒഴിവാക്കാൻ പറ്റാത്തവയാണ് വെർട്ടിപോർട്ട്.
ഇലക്ട്രിക് VTOL ലുമായി ബന്ധപ്പെട്ടു നിൽക്കുന്ന വെർട്ടിപോർട്ട് എന്താണെന്നും അവയുടെ പ്രത്യേകതകളും മറ്റും വിശദമായി വായിക്കാം,
എന്താണ് വെർട്ടിപോർട്ട്
എയർ ടാക്‌സികളും ഡ്രോണുകളും പോലുള്ള ഇലക്ട്രിക് VTOL വാഹനങ്ങൾ ഉൾപ്പെടുന്ന വെർട്ടിക്കൽ ടേക്ക്ഓഫ് ആൻഡ് ലാൻഡിംഗ് (VTOL) വിമാനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യമാണ് വെർട്ടിപോർട്ട്. VTOL വിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനും റീചാർജ് ചെയ്യാനും യാത്രക്കാരെയോ ചരക്കുകളോ കയറ്റാനും ഇറക്കാനും കഴിയുന്ന കേന്ദ്രങ്ങളായി ഈ സൗകര്യങ്ങൾ പ്രവർത്തിക്കുന്നു. ചുരുക്കത്തിൽ വിമാനങ്ങൾക്ക് വിമാനത്താവളങ്ങൾ എന്താണോ അതാണ് ഇലക്ട്രിക് VTOL കൾക്ക് വെർട്ടിപോർട്ട്. നഗരങ്ങളിലെ എയർ ടാക്‌സികളുടെയും മറ്റ് VTOL സേവനങ്ങളുടെയും കാര്യക്ഷമവും സുരക്ഷിതവുമായ പ്രവർത്തനം സുഗമമാക്കുന്നതിനാൽ അർബൻ എയർ മൊബിലിറ്റിയുടെ (UAM) ഭാവിക്ക് വെർട്ടിപോർട്ടുകൾ അത്യന്താപേക്ഷിതമാണ്.
ഒരു വെർട്ടിപോർട്ടിന്‍റെ പ്രധാന സവിശേഷതകൾ
ടേക്ക്ഓഫും ലാൻഡിംഗ് പാഡുകളും: VTOL വിമാനങ്ങൾക്ക് സുരക്ഷിതമായി പറന്നുയരാനും ഇറങ്ങാനും പ്രത്യേകം രൂപകൽപ്പന ചെയ്ത പ്രദേശങ്ങൾ ഇതിനു വേണം. നീളമുള്ള റൺവേകൾ ആവശ്യമില്ലാത്തതിനാൽ സാധാരണയായി വെർട്ടിക്കൽ പാഡുകൾ ആണ് ഇതിനുള്ളത്.
പാസഞ്ചർ ടെർമിനൽ: വിമാനത്താവളത്തിന് സമാനമായി വെര്‍ട്ടി പോർട്ടുകൾക്ക് പാസഞ്ചർ വെയ്റ്റിംഗ് ഏരിയകൾ, ടിക്കറ്റിംഗ് സംവിധാനങ്ങൾ, ബോർഡിംഗ് സൗകര്യങ്ങൾ എന്നിവയുണ്ട്,
ചാർജിംഗ്, ഇന്ധനം നിറയ്ക്കൽ സ്റ്റേഷനുകൾ: മിക്ക എയർ ടാക്‌സികളും, പ്രത്യേകിച്ച് eVTOL-കൾ, ഇലക്ട്രിക് പവറിൽ ആയിരിക്കുംപ്രവർത്തിക്കുക. അതിനാൽ ഇവയുടെ ചാർജിങ് പ്രധാനമാണ്. വെർട്ടിപോർട്ടുകൾ ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചറുമായി സജ്ജീകരിച്ചിരിക്കുന്നു. വൈദ്യുതിയല്ലാത്ത ഊർജം ഉപയോഗിക്കുന്നവയ്ക്ക്പരമ്പരാഗത ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളും ഇതിന്‍റെ ഭാഗമാക്കാം.
മെയിന്‍റനൻസ് സൗകര്യങ്ങൾ: സമഗ്രമായ പ്രവർത്തനത്തിനായി വെർട്ടിപോർട്ടുകൾക്ക് റിപ്പയർ, മെയിന്‍റൻസ് സൗകര്യങ്ങള്‍ ആവശ്യമാണ്.
എയർ ട്രാഫിക് മാനേജ്മെന്‍റ്: വെർട്ടിപോർട്ടുകൾ മറ്റ് എയർ ട്രാഫിക്കുമായി (ഉദാ. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ അല്ലെങ്കിൽ വിമാനങ്ങൾ) ഏകോപിപ്പിക്കുന്നതിന് ആശയവിനിമയ സംവിധാനങ്ങളും സെൻസറുകളും സുരക്ഷിതമായ പ്രവർത്തനങ്ങൾക്കായി വിമാനത്താവളത്തിന്‍റെ എയർ ട്രാഫിക് കൺട്രോളുമായി സജ്ജീകരിച്ചിരിക്കുന്നു.
ശബ്ദ, പാരിസ്ഥിതിക നിയന്ത്രണങ്ങൾ: വെർട്ടിപോർട്ടുകൾ പലപ്പോഴും നഗരപ്രദേശത്തിനകത്തോ സമീപത്തോ സ്ഥിതി ചെയ്യുന്നതിനാൽ, ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











