വിനോദസഞ്ചാര രംഗത്ത് കാലം മാറുന്നതിനനുസരിച്ച് പുതിയ കുറേ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് ഡിജിറ്റൽ നൊമാഡ് വിസ.
വർക് ഫ്രം ഹോം ഉള്ളവർക്കും ഓഫീസിൽ പോകാതെ ഓണ്‍ലൈൻ ആയി മാത്രം ജോലി ചെയ്യാൻ കഴിയുന്നവർക്കും ലോകം കറങ്ങി കാഴ്ചകൾ കണ്ട് പ്രിയപ്പെട്ട രാജ്യത്ത് താമസിച്ച് ചുറ്റിയടിക്കുവാനുള്ള വഴിയാണ് ഡിജിറ്റൽ നൊമാഡ് വിസ തുറന്നു തരുന്നത്.
വർക്കും വെക്കേഷനും ഒരുമിച്ച് ആസ്വദിക്കാൻ അവസരം കിട്ടിയാല്‍ ആരാണല്ലേ വേണ്ടന്നു വയ്ക്കുന്നത്. പകൽ ജോലി ചെയ്തു വൈകുന്നേരങ്ങളും ആഴ്ചാവസാനങ്ങളും പുതിയ ഇടങ്ങള്‍ കണ്ടെത്തി യാത്ര ചെയ്യാനും പുതിയ രുചികൾ പരീക്ഷിക്കാനും അധികമാരും പോകാത്ത സ്ഥലങ്ങളിലേക്ക് കടന്നു ചെല്ലുവാനും ഒക്കെയുള്ള അവസരമാണ് ഡിജിറ്റൽ നൊമഡ് വിസകളുടെ പ്രത്യേകത. ജോലിയും യാത്രയും ഒരുമിച്ച് കൊണ്ടുപോകുന്നവർക്കായി ഏറ്റവും പുതിയതായി ഡിജിറ്റൽ നൊമഡ് വിസ അവതരിപ്പിച്ചിരിക്കുന്നത് ഇറ്റലിയും സ്പെയിനും ആണ്.

ഇറ്റലി ഡിജിറ്റൽ നൊമഡ് വിസ
നിങ്ങളുടെ ഓണ്‍ലൈൻ ജോലി ചെയ്തുകൊണ്ട് ഇറ്റലിയിൽ വരുവാനും ഡിജിറ്റൽ നൊമഡ് വിസയുടെ കീഴിൽ ഇവിടെ താമസിച്ച് രാജ്യത്തെ എക്സ്പ്ലോർ ചെയ്യുവാനുമുള്ള അവസരമാണിത്. എന്നാല് ഏതെങ്കിലും ഓണ്‍ലൈൻ ജോലി ചെയ്യുന്നവർക്ക് ഈ വിസ ലഭിക്കില്ല എന്ന കാര്യം പ്രത്യേകം ഓർമ്മിക്കേണ്ടതാണ്. എന്തയാലും റിമോർട്ട് ആയി ജോലി ചെയ്ത് ഇറ്റലി ചുറ്റിക്കറങ്ങാൻ മികച്ച അവസരമാണ് ഇത് നല്കുന്നത്.
ഏപ്രിൽ 4 മുതൽ ഇറ്റലിയുടെ ഡിജിറ്റൽ നൊമഡ് വിസ നിലവിൽ വന്നു.
ഇറ്റലി ഡിജിറ്റൽ നൊമഡ് വിസ ആർക്കൊക്കെ ലഭിക്കും
യൂറോപ്യൻ രാജ്യങ്ങളിലെ അല്ലാത്ത രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇറ്റലി ഡിജിറ്റൽ നൊമഡ് വിസ ലഭിക്കുവാൻ അർഹതയുള്ളത്. ഉയർന്ന ഗുണമേന്മയുള്ള ജോലി ചെയ്യുന്നവർക്കാണ് ഇതിനായി അപേക്ഷിക്കുവാൻ സാധിക്കുക. റിമോർട്ട് വർക്കിങ്ങിൽ കുറഞ്ഞത് ആറു മാസമെങ്കിലും പൂർത്തീകരിച്ചവർ ആയിരിക്കുകയും വേണം.
വിസ അപേക്ഷയ്ക്കൊപ്പം തന്നെ ഇറ്റലിയിൽ നിങ്ങൾ താമസസൗകര്യങ്ങൾ ബുക്ക് ചെയ്തു എന്നതിൻറെ രേഖകളും ഹാജരാക്കണം.
കൂടാതെ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അപേക്ഷകന്‍റെ പേരിൽ ക്രിമിനൽ കുറ്റകൃത്യങ്ങൾ ഉണ്ടായിരിക്കാനും പാടില്ല. നിങ്ങളുടെ രാജ്യത്തെ ഇറ്റാലിയന്‍ കോണ്‍സുലേറ്റുകള്‍ വഴിയാണ് ഇറ്റലിയിയൻ ഡിജിറ്റൽ നൊമാഡ് വിസയ്ക്കയി അപേക്ഷിക്കേണ്ടത്. അപേക്ഷകൻ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നത് തുടരുകയാണെങ്കിൽ, ഈ വിസ പുതുക്കാവുന്നതാണ്.
സ്പെയിൻ ഡിജിറ്റൽ നൊമാഡ് വിസ
യൂറോപ്യൻ യൂണിയനിൽ പെടാത്ത രാജ്യങ്ങളിലെ പൗരന്മാർക്കാണ് സ്പെയിൻ ഡിജിറ്റൽ നൊമാഡ് വിസയ്ക്കായി അപേക്ഷിക്കുവാൻ സാധിക്കുക. കഴിഞ്ഞ ആറു മാസമായി നിങ്ങൾ റിമോർട്ട് ജോലി ചെയ്തിരുന്നു എന്നതിന്‍റെ തെളിവ് സ്പെയിനിലെ വിസാ അപേക്ഷാ സമയത്തും ഹാജരാക്കണം. പ്രാദേശിക സ്പാനിഷ് കോൺസുലേറ്റ് വഴിയാണ് സ്പെയിൻ ഡിജിറ്റൽ നൊമാഡ് വിസയ്ക്കായി അപേക്ഷിക്കേണ്ടത്.
അപേക്ഷകർ പ്രതിമാസ സ്പാനിഷ് മിനിമം വേതനത്തിൻറെ ഇരട്ടിയെങ്കിലും പ്രതിമാസം ഏകദേശം £2140 ($2,666) അല്ലെങ്കിൽ പ്രതിവർഷം £25,700 ($32,028) എന്നതിന് തുല്യമായവരുമാനം തങ്ങൾക്കുണ്ട് എന്ന തെളിവും നല്കണം. കൂടാതെ പേസ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെൻറുകൾ, തൊഴിൽ കരാറുകൾ എന്നിവയും സമർപ്പിക്കണം.
ഈ വിസ ചില സാഹചര്യങ്ങളിൽ കുടുംബാംഗങ്ങളെ ഉൾപ്പെടുത്താൻ അനുവദിക്കുന്നു.
കുടുംബാംഗങ്ങളെയും കൂടെ കൊണ്ടുവരുന്നുണ്ടെങ്കിൽ അവർക്ക് ആദ്യത്തെ കുടുംബാംഗത്തിന് സ്പാനിഷ് മിനിമം വേതനത്തിൻ്റെ 75% അധികമായി ആവശ്യമാണ്, അതേസമയം ഓരോ തുടർന്നുള്ള അംഗത്തിനും 25% ആവശ്യമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












