Search
  • Follow NativePlanet
Share
» »ബെംഗളുരു ഉഷ്ണതരംഗം : 2016 നെ കടത്തിവെട്ടുമോ 2024, എട്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില

ബെംഗളുരു ഉഷ്ണതരംഗം : 2016 നെ കടത്തിവെട്ടുമോ 2024, എട്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില

കാത്തിരുന്നു കിട്ടിയ മഴ പെയ്തതിന്‍റെ ആശ്വാസം ബെംഗളുരുവിന് ചെറുതൊന്നുമല്ലായിരുന്നു. ഏകദേശം 150 ദിവസങ്ങള്‍ക്കു ശേഷം ലഭിച്ച മഴ ബാംഗ്ലൂരുകാർ നല്ലപോലെ ആസ്വദിച്ചു. പിന്നീട് ഒന്നു രണ്ടു ദിവസം ചൂടിന് ചെറിയ ശമനമുണ്ടായിരുന്നുവെങ്കിലും സ്ഥിതി വീണ്ടും പഴയതു തന്നെയാണ്. കനത്ത പൊള്ളൂന്ന ചൂട് തന്നെയാണ് നഗരത്തിലെങ്ങും. പകൽ, പ്രത്യേകിച്ച് ഉച്ചയ്ക്ക് പുറത്തിറങ്ങുന്ന കാര്യം ആലോചിക്കേണ്ട.

ഇനി എപ്പോഴാണ് അടുത്ത മഴ നഗരത്തിൽ പെയ്യുക എന്ന കാത്തിരിപ്പിലാണ് ബെംഗളുരുക്കാർ. വരുന്ന പത്ത് ദിവസത്തേയ്ക്ക് കനത്ത ചൂടും വെയിലുമാണ് കാലാവസ്ഥാ വകുപ്പ് ബാംഗ്ലൂരിൽ പ്രവചിച്ചിരിക്കുന്നത് എന്നതിനാൽ ഉടനെയൊന്നും മഴ നനഞ്ഞ് ആശ്വസിക്കാനുള്ള വകുപ്പ് ഇവിടെയില്ല. എന്നിരുന്നാലും അപ്രതീക്ഷിതമാണ് ഇവിടുത്തെ കാലാവസ്ഥാ മാറ്റങ്ങൾ എന്നിനാൽ ബെംഗളുരു മഴ പ്രതീക്ഷ മുഴുവനായും വിട്ടിട്ടുമില്ല.

Bangalore Heatwave 2024

കഴിഞ്ഞ ഞായറാഴ്ച ബെംഗളുരുവിലെ ഈ വർഷത്തെ ഏറ്റവും ചൂടുകൂടിയ രണ്ടാമത്തെ ദിവസമായിരുന്നു. 37.4 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇതിനു മുൻപ് സഹിക്കാനാവാത്ത വേനലും ചൂടും ബാംഗ്ലൂർ അനുഭവിച്ചത് 2016 ൽ ആയിരുന്നു. എന്നാൽ 2024 എന്ന ഈ വർഷം 1016 ലെ ചൂടിനെയും കടത്തിവെട്ടുമോ എന്നേ ഇനി കണ്ടറിയേണ്ടതുള്ളൂ.

നമ്മ കർണാടക വെതർ അപ്ഡേറ്റ് അനുസരിച്ച് ഈ ആഴ്‌ച, ബംഗളുരുവിലും പരിസര പ്രദേശങ്ങളിലും മഴയില്ലാത്ത വരണ്ട അവസ്ഥ അനുഭവപ്പെടുമെന്നാണ് പ്രവചിക്കുന്നത്. മാത്രമല്ല, പകൽ താപനില 36 മുതൽ 38 ഡിഗ്രി സെൽഷ്യസിലേക്ക് വരെ ഉയരുവാനും സാധ്യതയുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിലാണ് നമ്മ കർണാടക വെതർ ഇത് പങ്കുവെച്ചിരിക്കുന്നത്.

2016 ഉം 2024 ഉം

2016 ലെയും 2024 ലെയും ചൂട് കാലത്തിന് ഒരുപാട് സാമ്യതകളാണ് കണക്കുകൾ കാണിക്കുന്നത്. ഇരു വർഷങ്ങളിലും അനുഭവപ്പെട്ട ചൂടിലും താപനിലയിലും എല്ലാം വ്യക്തമായ സാദൃശ്യമുണ്ട്. 2016 മാർച്ച് 1 മുതൽ ഏപ്രിൽ 21 വരെയും 2024 ലെ ഇതേ കാലയളവും പരിശോധിച്ചാൽ 2024 ലെ ശരാശരി താപനിലയിൽ നേരിയ വർധനവ് കാണാം.

2016 മാർച്ച് 1- ഏപ്രിൽ 21 സമയത്ത് 34 ഡിഗ്രി സെൽഷ്യസും അതിനുമുകളിലും താപനിലയുള്ള 49 ദിവസങ്ങൾ ആണ് അനുഭവപ്പെട്ടത്. അതേസമയം 2024 ലെ ഈ കാലയളവിൽ ഈ താപനിലയുള്ള 51 ദിവസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ബെംഗളുരു മിറര്‍ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, 2016 ഏപ്രിൽ 21 വരെ 35 ഡിഗ്രി സെൽഷ്യസും അതിനുമുകളിലും താപനിലയുള്ള 33 ദിവസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 2024-ൽ ഈ എണ്ണം 29 ദിവസമാണ്.

ബെംഗളുരുവിൽ മാത്രമല്ല

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച് രാജ്യത്തെ മറ്റു പല ഭാഗങ്ങളിലും ഊഷ്ണതംരംഗം അനുഭവപ്പെടുന്നുണ്ട്. അതനുസരിച്ച് അടുത്ത നാല് ദിവസങ്ങളിൽ കർണാടകയെയും ഏപ്രിൽ 25, ഏപ്രിൽ 26 തീയതികളിൽ ഒഡീഷയെയും ഏപ്രിൽ 26 വരെ ഉത്തർപ്രദേശിനെയും ഏപ്രിൽ 24 മുതൽ ഏപ്രിൽ 26 വരെ ബിഹാറിനെയും ഏപ്രിൽ 25, ഏപ്രിൽ 26 തീയതികളിൽ ജാർഖണ്ഡിനെയും ബാധിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+