ബെംഗളുരുവിലെ രാത്രികൾ ഇനി അവസാനിക്കില്ല! പതിനൊന്ന് മണി കഴിയുന്നതോടെ നഗരത്തിലെ രാത്രി ജീവിതം അവസാനിച്ചു എന്ന ബെംഗളുരു നിവാസികളുടെയും സന്ദര്‍ശകരുടെയും സ്ഥിരം പരാതിക്ക് ഇതാ പരിഹാരം വന്നിരിക്കുകയാണ്. ബെംഗളുരു നഗരത്തിലെ പബ്ബുകളും ബാറുകളും ക്ലബ്ബുകളും റസ്റ്റോറന്‍റുകളും ഉൾപ്പെടെയുള്ളവ ഇനി മുതൽ രാത്രി ഒരു മണി വരെ പ്രവർത്തിക്കും. ഇന്ത്യയുടെ സിലിക്കൺ വാലിയായ, ബെംഗളുവിൽ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാർ അനുമതി നല്കിയിരിക്കുന്നത്. നേരത്തെ സ്ഥാപനങ്ങൾക്ക് രാത്രി 10-11 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ.
റസ്റ്റോറൻ്റുകളും ബാറുകളും ഉൾപ്പെടെ ലൈൻ ഉള്ള എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും രാത്രി ഒരു ഒരു മണി വരെ തുറന്നു പ്രവർത്തിക്കാമെന്ന കർണാടക സർക്കാർ അറിയിച്ചു. നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ സർക്കാരിന്‍റെ വരുമാനം വർധിപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.നേരത്തെ നിയമസഭയിലെ ബജറ്റ് സെഷനിൽ രാത്രി ജീവിത സമയം നീട്ടുന്നതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനല്കിയിരുന്നതാണ് ഇപ്പോൾ അനുമതിയായി വന്നിരിക്കുന്നത്.
ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പരിധിയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് ഈ സമയം വരെ പ്രവർത്തിക്കാൻ അനുമതിയുള്ളത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച രാത്രി ജീവിത സമയം നീട്ടുന്നതിന് നഗരവികസന വകുപ്പ് അനുമതി നൽകിയിരുന്നു. നേരത്തെ അനൗദ്യോഗികമായി പ്രവർത്തിച്ചിരുന്ന സിലിക്കൺ സിറ്റിയുടെ നൈറ്റ് ലൈഫ് ഇപ്പോൾ സംസ്ഥാന സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചുവെന്ന് പറയാം.
പുതിയ ഉത്തരവ് അനുസരിച്ച് ഉത്തരവ് അനുസരിച്ച്, ബാറുകൾക്ക് ഇപ്പോൾ രാവിലെ 10 മുതൽ പുലർച്ചെ ഒരു മണി വരെ തുറക്കാം. ക്ലബ്ബുകൾ (CL4 ലൈസൻസ്), സ്റ്റാർ ഹോട്ടലുകൾ (CL6 ലൈസൻസ്), അതുപോലെ CL7, CL7D ലൈസൻസുകളുള്ള ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും രാവിലെ 9 മുതൽ പുലർച്ചെ 1 വരെ പ്രവർത്തിക്കാൻ അനുവാദമുണ്ട്. CL9 ലൈസൻസുള്ള റിഫ്രഷ്‌മെന്‍റ് റൂമുകൾക്ക് (ബാറുകൾ) പുതിയ അനുമതി അനുസരിച്ച് രാവിലെ 10 മുതൽ 1 വരെ ബിസിനസ്സ് നടത്താം.
നേരത്തെ 2016-ൽ, നഗരത്തിലെ രാത്രികാല വ്യാപാരം വർദ്ധിപ്പിക്കുന്നതിനായി ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, മാർക്കറ്റുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചിരുന്നുവെങ്കിലും എന്നാൽ, ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് രാത്രി 11 മണിയോടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടക്കാന്‍ പിന്നീട് നിർദ്ദേശം വരികയായിരുന്നു.
ഇതുവരെ കമ്മീഷണറേറ്റ് പരിധിയിലെ ബാറുകൾക്കും റസ്‌റ്റോറൻ്റുകൾക്കും മാത്രമേ പുലർച്ചെ 1 മണി വരെപ്രവർത്തിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂവെന്നും ഇപ്പോൾ ബിബിഎംപി പരിധിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പുലർച്ചെ 1 മണി വരെ തുറന്ന് പ്രവർത്തിക്കുമെന്നും ബൃഹത് ബാംഗ്ലൂർ ഹോട്ടൽ അസോസിയേഷൻ പ്രസിഡൻ്റ് പി സി റാവു പറഞ്ഞതായി മണി കൺട്രോൾ റിപ്പോർട്ട് ചെയ്തു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













