Search
  • Follow NativePlanet
Share
» »ബെംഗളുരു ഡെങ്കിപ്പനി: ബാംഗ്ലൂര്‍ യാത്രയിൽ ഒഴിവാക്കേണ്ട 24 ഇടങ്ങൾ,മുഖ്യം മുൻകരുതൽ

ബെംഗളുരു ഡെങ്കിപ്പനി: ബാംഗ്ലൂര്‍ യാത്രയിൽ ഒഴിവാക്കേണ്ട 24 ഇടങ്ങൾ,മുഖ്യം മുൻകരുതൽ

ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നവർ ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത്. മഴക്കാലത്തെ സ്ഥിരം ബുദ്ധിമുട്ടുകളായ വെള്ളക്കെട്ടും ട്രാഫിക് ബ്ലോക്കും പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത തരത്തിലുള്ള വഴികളും മാത്രമല്ല, ഭീതിപരത്തി ഡെങ്കിപ്പനിയും നഗരത്തിൽ പടരുകയാണ്. എല്ലാ മഴക്കാലത്തും ഇവിടെ ഡെങ്കിപ്പനി പതിവുള്ളാണെങ്കിലും ഇത്തവണ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധവന് ആണുളളത്.

ജൂലൈ 12 വരെയുള്ള കണക്കുകളനുസരിച്ച് കർണാടകയിൽ ഉടനീളം 8,221 ഡെങ്കിപ്പനി കേസുകൾ കണ്ടെത്തി. ബെംഗളുരുവിൽ (ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ പരിധിയിൽ) 2,463 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ഇതുവരെ ഏഴ് മരണങ്ങളാണ് കർണാടകയിൽ ഡെങ്കിപ്പനി ബാധിച്ച് റിപ്പോർട്ട് ചെയ്തത്. പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാർ സംസ്ഥാനത്തുടനീളം 'ഡെങ്കി വാർ റൂമുകൾ' സ്ഥാപിച്ചു.

High Risk Dengue Areas In Bengaluru List By BBMP

ബെംഗളുരുവിലെ ഡെങ്കു ബാധിത പ്രദേശങ്ങൾ

അഡുഗോഡി, എച്ച് എസ് ആർ ലേഔട്ട്, കോണനകുണ്ടെ, സി വി രാമൻ നഗർ, ന്യൂ ടിപ്പസാന്ദ്ര, ബെല്ലന്തൂർ, കെങ്കേരി സാറ്റലൈറ്റ് ടൗൺ എന്നിവിടങ്ങളിലായി 23 പ്രദേശങ്ങളാണ് ഡെങ്കിപ്പനി സാധ്യതയുള്ള പ്രദേശങ്ങളായി ബ്രുഹത് ബെംഗളൂരു മഹാനഗര പാലെ (ബി ബി എം പി) കണ്ടെത്തയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ളത് ബെംഗളുരു സൗത്ത് സോണിന്‍റെ ഭാഗമായ അഡുഗോടിയിലാണ്, 24 പേർക്കാണ് ഇവിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. സിവി രാമൻ നഗർ 17 കേസുകൾ, ന്യൂ തിപ്പസാന്ദ്ര, ബെല്ലന്തൂർ, എൻഎസ് പാളയ, ആറ്റൂർ എന്നിവിടങ്ങളിൽ 12 കേസുകളും വീതവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബൊമ്മനഹള്ളി സോണിന്‍റെ ഭാഗമായ എച്ച് എസ് ആർ ലേ ഔട്ട്, കോണനകുണ്ടെ
ദസറാഹള്ളി സോണിന്‍റെ ഭാഗമായ ടി ദസറഹള്ളി, അബ്ബിഗെരെ
ഈസ്റ്റ് സോണിന്‍റെ ഭാഗമായ സി വി രാമൻ നഗർ, ന്യൂ ടിപ്പസാന്ദ്ര,
മഹാദേവപുര സോണിന്‍റെ ഭാഗമായ ബെല്ലന്തൂർ, ഡൊഡ്ഡകനഹള്ളി എന്നിവിടങ്ങളിലും

ആര്‍ ആർ നഗർ സോണിന്‍റെ ഭാഗമായ ജ്ഞാനഭാരതി, കെങ്കേരി സാറ്റലൈറ്റ് ടൗൺ
സൗത്ത് സോണിന്‍റെ ഭാഗമായ അഡുഗോടി, എൻഎസ് പാളയ
വെസ്റ്റ് സോണിന്‍റെ ഭാഗമായ രാജാജിനഗർ, മഹാലക്ഷ്മി ലേഔട്ട്, സുബ്രഹ്മണ്യ നഗര
യെലഹങ്കയുടെ ഭാഗമായ ചൗദേശ്വരി നഗർ, ആറ്റൂർ എന്നിവിടങ്ങളാണ് ബെംഗളുരുവിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചിക്കമഗളൂരുവിൽ 563 പേർക്കും മൈസൂരുവിൽ 496 പേർക്കും ഹാവേരിയിൽ 481 പേർക്കും ശിവമോഗയിൽ 308 പേർക്കും ചിത്രദുർഗയിൽ 300 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ശുചിത്വമില്ലായ്മയും കെട്ടിക്കിടക്കുന്ന വെള്ളത്തിന്‍റെ സാന്നിധ്യവും വൃത്തിഹീനമായ സാഹചര്യങ്ങളും ഒക്കെയാണ് വൈറസ് പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകൾക്ക് അനുയോജ്യമായ പ്രജനന കേന്ദ്രം സൃഷ്ടിക്കുന്നു. ബെംഗളുരുവിൽ തടാകങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം വിപുലമായ ലാർവ പ്രജനനത്തിന് സഹായകമായിട്ടുണ്ട്. അതുകൊണ്ടു ന്നെ പരമാവധി ശുചത്വം പാലിക്കുകയാണ് പ്രധാനം. കൊതുകിന് വളരുവാന് അനുയോജ്യമായ സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്.

ബെംഗളുരു യാത്രയിൽ ശ്രദ്ധിക്കാൻ

രോഗബാധിത ഇടങ്ങളിലേക്കുള്ള യാത്രകൾ പരനാവധി ഒഴിവാക്കുക. കൊതുകു കടിയിൽ നിന്നും രക്ഷപെടാൻ ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള ഫുൾസ്ലീവ് ഡ്രസുകള്‍ ധരിക്കുക. പാദം വരെ കാൽ മറയുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാം. എല്ലാറ്റിലുുപരിയായി വ്യക്ത ശുചിത്വം പാലിക്കുവാനും തിളപ്പിച്ചാറിയ വെള്ളം കുടിക്കുവാനും ശ്രദ്ധിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel tips monsoon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+