Search
  • Follow NativePlanet
Share
» »വിമാനത്താവള മാതൃകയിൽ എസി സ്ലീപ്പിങ് പോഡ്; രണ്ട് മണിക്കൂറിന് 350 രൂപ, പ്രത്യേകതകൾ

വിമാനത്താവള മാതൃകയിൽ എസി സ്ലീപ്പിങ് പോഡ്; രണ്ട് മണിക്കൂറിന് 350 രൂപ, പ്രത്യേകതകൾ

ബെംഗളുരുവിലേക്ക് പരീക്ഷ, ഇന്‍ർവ്യൂ, ജോലി തുടങ്ങിയ ആവശ്യങ്ങൾക്കായി വരുന്നവരെ ഏറ്റവും അലട്ടുന്ന കാര്യങ്ങളിലൊന്ന് വിശ്രമിക്കാന്‍ ഒരിടം കണ്ടെത്തലാണ്. അതിരാവിലെ ട്രെയിനിറങ്ങിയാൽ ഒന്ന് വിശ്രമിക്കാനും റെഡിയായി പോകുവാനും ഒരു റൂം വാടകയ്ക്ക് എടുക്കുക എന്നത് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന കാര്യമാണ്. റെയിൽവേ സ്റ്റേഷനുകളിലെ റെസ്റ്റ് റൂം ഉപയോഗിക്കാമെങ്കിലും ചിലപ്പോൾ അത് സാധ്യമായെന്ന് വരില്ല. ഇപ്പോഴിതാ അതിനൊരു പരിഹാരമാണ് സ്ലീപ്പിങ് പോഡ്.

ബയ്യപ്പനഹള്ളി എസ്എംവിടി റെയിൽവേ ടെർമിനലിൽ പ്രവർത്തനം ആരംഭിച്ച സ്ലീപ്പിങ് പോഡ് വളരെ കുറഞ്ഞ സമയംകൊണ്ടു തന്നെ യാത്രക്കാർക്കിടയിൽ പ്രചാരത്തിലായി. കർണ്ണാടകയിൽ തന്നെ ആദ്യമായാണ് ഒരു റെയിൽവേ സ്റ്റേഷനിൽ സ്ലീപ്പിങ് പോഡുകൾ സ്ഥാപിക്കുന്നത്. ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാർക്കുള്ള സ്ലീപ് പോഡ് പ്രത്യേകതകൾ, നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ വായിക്കാം.

ബെംഗളുരു സ്ലീപ്പിങ് പോഡ്

ബയ്യപ്പനഹള്ളി എസ്എംവിടി റെയിൽവേ ടെർമിനലിൽ ഒന്നാം നിലയിൽ ഫുഡ് കോർട്ടിനോട് ചേർന്ന് സ്ലീപ്സോ (Sleepzzzo) എന്ന പേരിലാണ് ഇവിടെ സ്ലീപ്പിങ് പോഡ് സൗകര്യം ലഭ്യമാകുന്നത്. വിമാനത്താവള മാതൃകയിൽ ഏറ്റവും മികച്ച സൗകര്യങ്ങളാണ് സ്ലീപ്പ് പോഡിൽ ഉള്ളത്. ദീർഘദൂര യാത്ര കഴിഞ്ഞ് ഒന്ന് വിശ്രമിക്കുവാനും ക്ഷീണം മാറ്റാനും ഇത് ഉപയോഗപ്പെടുത്താം.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർ, പരീക്ഷ, അഭിമുഖം, ജോലി തുടങ്ങിയ ആവശ്യങ്ങൾക്കായി വരുന്നവർ, ഒറ്റ ദിവസത്തേയ്ക്ക് വരുന്നവർ തുടങ്ങിയവർക്ക് ഏറെ ഉപകാരപ്രദമാണ് സ്ലീപ്പിങ് പോഡ്. വിശ്രമിക്കാൻ ഒരിടം എന്നിതിനൊപ്പം യാത്രക്കാർക്ക് ഈ പോഡുകൾ പുതിയ ഹോസ്പിറ്റാലിറ്റി അനുഭവം നൽകും. 2024 മേയ് മാസത്തിലാണ് ബയ്യപ്പനഹള്ളി എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ സ്ലീപ്പിങ് പോഡ് പ്രവർത്തനം ആരംഭിച്ചത്. നിലവില്‌ ടെർമിനലിലെ ഒന്നാം നിലയിൽ 4 പോഡുകളാണ് ഉള്ളത്.

സ്ലീപ്പിങ് പോഡ് സൗകര്യങ്ങൾ

ഒരു പോഡിൽ ഒരാള്‍ക്ക് കിടക്കാനുള്ള സൗകര്യങ്ങളാണ് ഉള്ളത്. 7 അടി നീളവും 5 അടി വീതിയുമാണ് ഒരു പോഡിനുള്ളത്. കിടക്ക, തലയണ, പുതപ്പ് എന്നിവയ്ക്കൊപ്പം റീഡിങ് ലാംപ്, ലഗേജ് റാക്ക്, ചാർജിങ് പോയിന്‍റ് എന്നീ സൗകര്യങ്ങളും പോഡിനുള്ളിലുണ്ട്. ഇതിലേക്ക് കയറിക്കഴിഞ്ഞാൽ എസി പ്രവർത്തിച്ചു തുടങ്ങും. പ്രവേശനകവാടം വിൻഡ് ഷീൽഡ് ഉപയോഗിച്ച് അടയ്ക്കാം. സ്ത്രീകൾക്ക് അ‍ഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ ഒപ്പം കിടത്താൻ സൗകര്യമുണ്ട്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പോഡിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കാന്‌ പാടില്ല എന്നതാണ്. ഇതിനു പുറത്ത് ശുചിമുറി സൗതര്യങ്ങളും നടത്തിപ്പുകാർ ഒരുക്കിയിട്ടുണ്ട്. ബെംഗളുരുവിൽ തനിയെ വരുന്നവർക്ക് എന്തുകൊണ്ടു വലിയ ആശ്വാസമാണ് സ്ലീപ്പിങ് പോഡുകൾ.

ബെംഗളുരു സ്ലീപ്പിങ് പോഡ് നിരക്ക്, ബുക്കിങ്

സ്റ്റേഷനിലെ സ്ലീപ്പിങ് പോഡിൽ 2 മണിക്കൂർ കിടക്കാൻ 350 രൂപയാണ് നിരക്ക്. ജിഎസ്ടി ഉൾപ്പെടെയുള്ള തുകയാണിത്. അഝികമായി വരുന്ന ഓരോ മണിക്കൂറിനും 350 രൂപാ വീതം ചാർജ് ചെയ്യും. ആവശ്യക്കാർക്ക് നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഉണ്ട്.
വെബ്സൈറ്റ്: sleepzzzo.com
ഫോൺ : 9380698793

ലാഭകരം

പുറമെയുള്ള നിരക്കുകൾവെച്ച് താരതമ്യം ചെയ്താൽ സ്ലീപ്പിങ് പോഡിലെ വിശ്രമം ലാഭകരമാണ്. പുറത്ത് ഒരു എസി മുറി എടുക്കുവാൻ ഒരു ദിവസത്തേയ്ക്ക് കുറഞ്ഞത് 1500 രൂപാ മുതൽ 2000 രൂപാ വരെ വേണ്ടി വരും. ചിലപ്പോൾ ചുരുക്കം മണിക്കൂറുകൾക്ക് മാത്രമേ നമുക്ക് മുറി വേണ്ടതെങ്കിലും ഒരു ദിവസത്തെ കണക്കിലേ മുരി ലഭ്യമാവുകയുള്ളൂ. അങ്ങനെ നോക്കിയാലും ഇവിടെ നമുക്ക് ആവശ്യമായ സമയത്തെ തുക നല്കിയാൽ മതിയെന്ന പ്രത്യേകതും ഉണ്ട്.

ബെംഗളുരു സ്ലീപ്പിങ് പോഡ് ഒറ്റനോട്ടത്തിൽ

ലൊക്കേഷൻ : ബയ്യപ്പനഹള്ളി എസ്എംവിടി റെയിൽവേ ടെർമിനൽ ഒന്നാം നിലയിൽ ഫുഡ് കോർട്ടിനോട് ചേർന്ന്
നിരക്ക് : 350 രൂപ (രണ്ട് മണിക്കൂറിന് ജിഎസ്ടി ഉൾപ്പെടെ)

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+