Search
  • Follow NativePlanet
Share
» »ബെംഗളുരുവിൽ സെറ്റിൽ ആകാൻ പ്ലാനുണ്ടോ? വീടിന്‍റെ വില അറിഞ്ഞ ശേഷം തീരുമാനിക്കാം..ഇവിടെ പണി പാളുമോ?

ബെംഗളുരുവിൽ സെറ്റിൽ ആകാൻ പ്ലാനുണ്ടോ? വീടിന്‍റെ വില അറിഞ്ഞ ശേഷം തീരുമാനിക്കാം..ഇവിടെ പണി പാളുമോ?

ജീവിച്ചു തുടങ്ങിയാൽ തിരികെ പോരാൻ തോന്നിപ്പിക്കാത്ത ഒരു നഗരമാണ് ബെംഗളുരു. പഠിക്കാനായി ബെംഗളുരുവിൽ പോയി പിന്നെ അവിടെ സെറ്റിൽ ആയവരും ജോലി കിട്ടി വന്ന് ഇവിടെ ജീവിച്ച് പിന്നെ റിട്ടയർമെന്‍റ് ആഘോഷമാക്കുന്നവരും ഒക്കെയായി ചുരുക്കത്തിൽ വന്നാൽ മടങ്ങാൻ അനുവദിക്കില്ല ബെംഗളുരു. തുടക്കത്തിലെ കഷ്ടപ്പാടിന്‍റെ കാലം കഴിഞ്ഞാൽ പിന്നെ ബെംഗളുരു ജീവിതത്തിന്‍റെ ഭാഗമായി മാറും. നീണ്ട അവധിക്ക് നാട്ടിൽ വന്നിട്ട് അവധി തീരുന്നതിനു മുന്നേ തിരികെ ബാംഗ്ലൂരിന് പോകുന്നവർ നമ്മുടെ ഇടയിൽ തന്നെയുണ്ട്.

ഇന്ത്യയുടെ ചാർമിങ് സിറ്റി എന്നൊക്കെ വിളിക്കപ്പെടുന്ന ബെംഗളുരുവിൽ എന്നാൽ സ്വന്തമായി വീടെടുത്ത് താമസിക്കാം എന്നു കരുതുന്ന വരെ എല്ലാം ഓക്കെ ആണ്. വാടകയ്ക്കുള്ള ഫ്ലാറ്റിലെ മതിയാക്കി ഇനി സ്വന്തം വീട് എന്ന ആഗ്രഹത്തിൽ നോക്കിയാൽ ബെംഗളുരുവിന്‍റെ മറ്റൊരു മുഖം കാണാം. കാലാവസ്ഥയും ജീവിതസാഹചര്യങ്ങളും ഒക്കെ അനുകൂലമാണെങ്കിലും ഇവിടുത്തെ വീടുകളുടെയും സ്ഥലത്തിന്‍റെയും വില ഒരു രക്ഷയുമില്ലെന്നു മാത്രമല്ല, വിലയാണെങ്കിൽ മുകളിലേക്ക് കുതിക്കുകയാണ്.

average residential prices in bengaluru

PC: Unsplash

മാജിക് ബ്രിക്സിന്‍റെ ഇന്ത്യയുടെ റസിഡൻഷ്യൽ പ്രോപ്പർട്ടി മാർക്കറ്റ് ഓവർവ്യൂ ആയ പ്രോപ് ഇൻഡക്സ് ഏപ്രിൽ- ജൂൺ 2024 റിപ്പോർട്ടിലാണ് ബെംഗളുരുവിലെ റസിഡൻഷ്യല് മാർക്കറ്റിന്‍റെ മാറ്റങ്ങളും വിലക്കയറ്റവും സൂചിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് നഗരത്തിലെ ശരാശരി റെസിഡൻഷ്യൽ വിലകൾ ഈ പാദത്തിൽ 3% വർദ്ധിച്ചു. അതായത്, 2024 ഏപ്രിൽ മുതൽ ജൂൺ വരെ (Q2) ഒരു ചതുരശ്ര അടിയുടെ വിലെ 9,299 രൂപയിലെത്തി .

2022 ലെ രണ്ടാം പാദത്തിൽ റെസിഡൻഷ്യൽ സ്പെസിന്‍റെ ശരാശരി വില 7,396 പിഎസ്എഫിൽ (പെർ സ്ക്വയർ ഫീറ്റ്) നിന്ന് 2024 രണ്ടാം പാദത്തിൽ ഒരു ചതുരശ്ര അടിക്ക് 9,299 രൂപയായി വർദ്ധിച്ചതോടെ, കഴിഞ്ഞ രണ്ട് വർഷമായി സ്ഥിരമായ വളർച്ചയോടെ ബെംഗളൂരു വളർച്ചയിൽ മുന്നിട്ടു നിൽക്കുകയാണ്. രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളെയപേക്ഷിച്ച് ബെംഗളുരുവിൽ സ്ഥിരമായ വളർച്ച പ്രകടമാണ്.

ഈ പാദത്തിൽ നഗരത്തിൽ താമസ സ്ഥലങ്ങളുടെ ആവശ്യകതയിൽ നേരിയ ഇടിവ് (8%) ഉണ്ടായിട്ടുണ്ടെങ്കിലും, വളരുന്ന വിപണിയിൽ ഇത് താൽക്കാലിക വ്യതിയാനമായി കണക്കാക്കാം. നിർമ്മാണത്തിലിരിക്കുന്ന വസ്‌തുക്കളുടെ ആവശ്യവും വർധിച്ചതോടെ, നിർമാണത്തിലിരിക്കുന്ന വസ്‌തുക്കളുടെ വില മുൻ പാദത്തിലെ ചതുരശ്ര അടിക്ക് 8,892 രൂപായിൽ നിന്ന് 4.35% വർധിച്ച് 2024 ലെ രണ്ടാം പാദത്തിൽ 9,279 രൂപയായി ഉയർന്നതായി മാജിക്ബ്രിക്‌സ് റിപ്പോർട്ടിൽ പറയുന്നു.

Average Residential Price Of 2 BHK In Bangalore

അതുപോലെ തന്നെ നേരിട്ട് താമസ യോഗ്യമായ പ്രോപ്പർട്ടികളുടെ (റെഡി ടു മൂവ് പ്രോപ്പർട്ടി) വില മുൻപാദത്തിലെ ചതുരശ്ര അടിക്ക് 9,095 രൂപ എന്നത് ഈ പാദത്തിൽ 2.41% ശതമാനം വർധിച്ച് 9,314 രൂപാ / പിഎസ്എഫ് ആയി ഉയർന്നു.
ബെംഗളുരുവിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ ഭൂരിഭാഗവും പരിഗണിക്കുന്നത് 3 ബിഎച്ച്കെ വീടുകളാണ് മൊത്തം ആവശ്യത്തിൽ 54% ശതമാനം ആളുകളും ഇതാണ് ഇഷ്ടപ്പെടുന്നത്. തുടര്‍ന്ന് 38% ശതമാനമാണ് 2 ബിഎച്ച്കെ ആവശ്യക്കാർ.

മാജിക് ബ്രിക്സ് റിപ്പോർട്ട് അനുസരിച്ച് 3BHK യൂണിറ്റുകളുടെ ശരാശരി വില മുൻവർഷത്തേതിൽ നിന്ന് 13.8% ആണ് വർധിച്ചത്. ഇപ്പോൾ ശരാശരി വില ചതുരശ്ര അടിക്ക് 9100 രൂപാ ആണ്. 2 BHK യൂണിറ്റുകളുടെ ശരാശരി വില 16.4% വർധിച്ച് ചതുരശ്ര അടിക്ക് 7600 രൂപാ ആയി. അതോടൊപ്പം കൂടുതല് ആളുകളും 1250- 2000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള താമസസ്ഥലങ്ങൾക്കാണ് പരിഗണന കൊടുക്കുന്നത് എന്നും റിപ്പോർട്ടിൽ കാണാം.

വിലയിലെ വ്യത്യാസം

പ്രോപ്പർട്ടിയുടെ സ്വഭാവം മാറുന്നതനുസരിച്ച് വിലയിൽ വലിയ വ്യത്യാസവും കാണാം. ബിൽഡർ ഫ്ലോർ പ്രോപ്പർട്ടിക്ക് ചതുരശ്ര അടിക്ക് 5400 രൂപായാണ് ശരാശരി വില. ബഹുനില അപ്പാർട്മെന്‍റ് പ്രോപ്പർട്ടിക്ക് അത് ചതുരശ്ര അടിക്ക് 9,500 രൂപയും റസിഡൻഷ്യൽ ഹൗസ് പ്രോപ്പർട്ടിക്ക് ചതുരശ്ര അടിക്ക് 10,900 രൂപയും വില്ല പ്രോപ്പർട്ടിയിൽ എത്തുമ്പോൾ ചതുരശ്ര അടിക്ക് 12,700 രൂപയുമായി മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ബാംഗ്ലൂരിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ BHK അടിസ്ഥാനമാക്കിയുള്ള നിരക്കിനെ അടിസ്ഥാനമാക്കി ചതുരശ്ര അടിക്ക് 7,200 രൂപാ മുതൽ 10,400 രൂപാ വരെ വ്യാപിച്ചുകിടക്കുന്ന വിലനിർണ്ണയം ആണുള്ളത്. 1 BHK യൂണിറ്റുകളുടെ ശരാശരി നിരക്ക്
ചതുരശ്ര അടിക്ക് 7,200 രൂപാ മുതലാണ്. എന്നാൽ ലക്ഷ്വറി സെഗ്‌മെന്‍റുകൾക്ക് , പ്രത്യേകിച്ച് 3+ BHK, ശരാശരി നിരക്ക് ചതുരശ്ര അടിക്ക് 10,400 രൂപാ ആണ്.

"മുൻ പാദത്തെ അപേക്ഷിച്ച് ബെംഗളൂരുവിലെ പ്രോപ്പർട്ടി നിരക്കുകൾ കുറഞ്ഞ വേഗതയിലാണ് വർധിച്ചതെങ്കിലും, അവ ദേശീയ ശരാശരി വളർച്ചാ നിരക്കിനോട് അടുത്ത് തന്നെ തുടരുന്നായി മാജിക്ബ്രിക്സ് റിസർച്ച് മേധാവി അഭിഷേക് ഭദ്ര റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്. വില എത്ര കൂടിയാലും ബെംഗളരുു നിക്ഷേപതരെ ആകർഷിക്കുന്നു എന്നത് നമുക്ക് റിപ്പോർട്ടിൽ നിന്ന് മനസ്സിലാക്കാം.

ബെംഗളുരുവിന്‍റെ പ്രത്യേകതകൾ

ഐടി, ടെക്‌നോളജി ഹബ് എന്ന നിലയിൽ, സമൃദ്ധമായ തൊഴിലവസരങ്ങൾ, നിലവിലുള്ള അടിസ്ഥാന സൗകര്യ വികസനം, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം, ഉയർന്ന ജീവിത നിലവാരം, ശക്തമായ സാമ്പത്തിക അടിസ്ഥാനങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ ആളുകളെ ബെംഗളുരുവിൽ സെറ്റിൽ ചെയ്യാൻ പ്രേരിപ്പിക്കുന്നു.

ബംഗളുരുവിലെ പ്രധാന ഇടങ്ങൾ

മാജിക്ബ്രിക്‌സ് റിപ്പോർട്ട് അനുസരിച്ച് വൈറ്റ്ഫീൽഡ്, സർജാപൂർ റോഡ്, ബെല്ലാരി റോഡ്, ഇലക്‌ട്രോണിക് സിറ്റി, കനകപുര റോഡ് എന്നിവയാണ് ബംഗളുരുവിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള പ്രദേശങ്ങൾ. വൈറ്റ്ഫീൽഡിലെ ശരാശരി നിരക്കുകൾ മുൻ പാദത്തിൽ ചതുരശ്ര അടിക്ക് 8,900 രൂപയിൽ നിന്ന് 2024 ഏപ്രിലിനും ജൂണിനുമിടയിൽ 9,400 രൂപയായി വർദ്ധിച്ചു; ഈ കാലയളവിൽ സർജാപൂരിലെ നിരക്ക് 8,100 രൂപയിൽ നിന്ന് 8,500 രൂപയായും ബെല്ലാരി റോഡിലെ വില ചതുരശ്ര അടിക്ക് 8,600 ൽ നിന്ന് 8,800 രൂപയായും ഉയർന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+