Search
  • Follow NativePlanet
Share
» »ഹൊസൂർ വിമാനത്താവളം: ബെംഗളുരുവിന് പ്രയോജനം, ബ്ലോക്കിൽ കിടക്കാതെ അരമണിക്കൂറിൽ വിമാനത്താവളത്തിലെത്താം

ഹൊസൂർ വിമാനത്താവളം: ബെംഗളുരുവിന് പ്രയോജനം, ബ്ലോക്കിൽ കിടക്കാതെ അരമണിക്കൂറിൽ വിമാനത്താവളത്തിലെത്താം

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയുടെ ഭാഗമായ ഹൊസൂരിൽ പുതിയ വിമാനത്താവളം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട്. വർഷം മൂന്ന് കോടി യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന വിധത്തിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ഈ അന്താരാഷ്ട്ര വിമാനത്താളം തമിഴ്നാടിന് മാത്രമല്ല, തൊട്ടടുത്തുള്ള ബെംഗളുരുവിനും ഏറെ പ്രയോജനം ചെയ്യും. ഇലക്ട്രോണിക് സിറ്റി ഉൾപ്പെടുന്ന ബെംഗളരുവിന്‍റെ ഭാഗത്തെ യാത്രക്കാർക്ക് പുതിയ വിമാനത്താവളം സഹായകമാകുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ വിമാനത്താവളം എവിടെയാണെന്ന് കൃത്യമായി സ്ഥലം നിശ്ചയിച്ചിട്ടില്ലെങ്കിലും ഹൊസൂരിന് സമീപ ഇടങ്ങളിയാരിക്കുമെന്നാണ് റിപ്പോർട്ട്. 2,000 ഏക്കർ സ്ഥലത്താണ് വിമാനത്താവളം നിർമിക്കാൻ തമിഴ്‌നാട് തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ റൂൾ 110 പ്രകാരമാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിർണായക പ്രഖ്യാപനം നടത്തിയത്. ഇതോടെ ബെംഗളുരുവിലെ വിവിധ ഭാഗങ്ങളിൽ നിന്നും കെംപംഗൗഡ അന്താരാഷ്ട്ര വിമാനത്താവളതിൽ എത്തുന്നതിനേക്കാൾ എളുപ്പത്തിൽ ഹൊസൂർ വിമാനത്താവളത്തിൽ എത്തിച്ചേരാന്‍ സാധിക്കും.

Tamil Nadu s Proposed Hosur Airport Is Just 40 Km From Bengalur

ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ഹൊസൂർ. ഓട്ടോ, ഇവി നിര്‍മ്മാണം, ലോജിസ്റ്റിക്സ്, ഇലക്ട്രോണിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍മാണങ്ങള്‍ നടക്കുന്ന ഈ പ്രദേശം ഒരു ഐ ടി ഹബ്ബായി വികസിക്കുകയാണ്. കൃഷ്ണഗിരി, ധർമപുരി പ്രദേശങ്ങളുടെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിന് സഹായിക്കുന്ന വിധത്തില്‍ ഹൊസൂരിൽ ഒരു വിമാനത്താവളം സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് സർക്കാർ കരുതുന്നതായി മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപനത്തിൽ വിശദമാക്കി. ഹൊസൂരിന് മാത്രമല്ല, ധർമ്മപുരി, സേലം തുടങ്ങിയ സമീപ ജില്ലകൾക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും.

ഹൊസൂർ റോഡ് വഴി 39.2 കിലോമീറ്ററാണ് ബെംഗളൂരുവിൽ നിന്നും ഹൊസൂരിലേക്കുള്ള ദൂരം. ഹൊസൂരിൽ നിന്ന് വിമാനം കയറാൻ ആഗ്രഹിക്കുന്ന ബെംഗളൂരുവിലെയും സമീപ പ്രദേശങ്ങളിലെയും ആളുകൾക്ക് 2 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്ടിലെ വിമാനത്താവളത്തിൽ എത്തിച്ചേരാനാകും. ബെംഗളുരുവിന്‍റെ തെക്കൻ ഭാഗത്തുള്ളവർക്കാണ് ഇത് ഏറെ പ്രയോജനപ്രദമാവുക. അതേസമയം ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ഹൊസൂരിലേക്ക് 25 കിലോമീറ്ററാണ് ദൂരം. 45 മിനിറ്റില്‌ താഴെ സമയം മതി ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ഇവിടെ എത്താൻ.

ഹൊസൂരിലെ നിർദ്ദിഷ്ട വിമാനത്താവളം നഗരത്തിന്‍റെ തെക്കൻ ഭാഗങ്ങളിൽ താമസിക്കുന്ന ബംഗളൂരുക്കാർക്ക്, പ്രത്യേകിച്ച് ഇലക്ട്രോണിക്സ് സിറ്റിയിലും പരിസരത്തും താമസിക്കുന്നവർക്ക് നഗരത്തിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ കഴിയും എന്ന പ്രയോജനമാണ് നല്കുന്നത്. നിലവിലെ ട്രാഫിക് ബ്ലോക്കിൽ ഏറ്റവും കുറഞ്ഞത് രണ്ടു മണിക്കൂർ വേണം ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ദേവനഹള്ളിയിലെ കെംപംഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്താൻ.

അതേസമയം 280 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം വളരെ കുറയും.

ബെംഗളുരുവിൽ നിന്ന് ഹൊസൂരിലേക്കുള്ള ദൂരവും നിരക്കും

വിവിധ കാർ റെന്‍റൽ സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് ബെംഗളൂരുവിലേക്ക് ഹൊസൂർ റോഡ് വഴി ഹൊസൂരിലേക്ക് ഏകദേശം 1 മണിക്കൂറും 7 മിനിറ്റും എടുക്കും. 500-600 രൂപയാണ് ഇതിനുള്ള നിരക്ക്. അതേസമയം ട്രെയിനിൽ 46 മിനിറ്റാണ് ബെംഗളുരുവിൽ നിന്ന് ഹൊസൂരിലേക്കുള്ള യാത്രാ ദൂരം. 100 രൂപയ്ക്കും 650 രൂപയ്ക്കും ഇടയിലാണ് ഇതിന്‍റെ നിരക്ക്. ക്യാബിലാണ് യാത്രയെങ്കിൽ 1 മുതൽ രണ്ട് മണിക്കൂർ വരെ യാത്രാ സമയവും 1000-1300 രൂപാ നിരക്കും വരും.

അതേസമയം ബെംഗളുരുവിലെ രണ്ടാമതൊരു വിമാനത്താവളം നിർമ്മിക്കുമെന്ന് കർണ്ണാടക സർക്കാരും അടുത്തിടെ പ്രഖ്യാപനം നടത്തിയിരുന്നു. സ്ഥലം നിശ്ചയിച്ചിട്ടില്ലെങ്കിലും തുംകൂരു റോഡ് ഭാഗത്തായിരിക്കും പുതിയ വിമാനത്താവളം വരികയെന്നാണ് സൂചന. എന്നാൽ ആഭ്യന്തര വിമാനങ്ങളുടെ ഓപ്പറേഷൻ സംബന്ധിച്ച കരാർ പ്രകാരം ബെംഗളൂരു വിമാനത്താവളത്തിന്റെ 150 കിലോമീറ്റർ പരിധിക്കുള്ളിൽ 25 വർഷത്തേക്ക് മറ്റൊരു വിമാനത്താവളം പാടില്ലെന്ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും കേന്ദ്രസർക്കാരും തമ്മിൽ ധാരണയുണ്ടായിരുന്നു.

ഇതനുസരിച്ച് 2033-ലാണ് 150 കിലോമീറ്ററിനകത്ത് ഇനി വിമാനത്താവളം നിർമിക്കാനാവുക. അതിനാൽ വരാനിരിക്കുന്ന രണ്ട് വിമാനത്താവളങ്ങൾക്കും 20233 ന് ശേഷം മാത്രമേ പ്രവർത്തിച്ചു തുടങ്ങാൻ സാധിക്കൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: hosur airport bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+