Search
  • Follow NativePlanet
Share
» »ബെംഗളൂരുവിലെ ജലക്ഷാമം: പണി കിട്ടിയത് ഈ സ്ഥലങ്ങൾക്ക്.. ആശങ്ക കുറയുന്നില്ല

ബെംഗളൂരുവിലെ ജലക്ഷാമം: പണി കിട്ടിയത് ഈ സ്ഥലങ്ങൾക്ക്.. ആശങ്ക കുറയുന്നില്ല

ബാംഗ്ലൂരിലെ ജലപ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്. ഒന്നു ആശ്വാസത്തിൽ കുളിക്കാനോ മുഖം കഴുകാനോ എന്തിനധികം ഭക്ഷണം പാചകം ചെയ്യാൻ പോലും ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥയാണ് നഗരം ഒന്നടങ്കം നേരിടുന്നത്. ഇവിടുത്തെ വീടുകളെയും താമസക്കാരെയും മാത്രമല്ല, ഇവിടെ ജോലി ചെയ്യുന്നവരെയും ഈ പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടുണ്ട്.

ഭൂഗർഭ ജലനിരപ്പിൽ വലിയ ശോഷണമാണ് ഈ കാലയളവിൽ ബാംഗ്ലൂരിൽ അനുഭവപ്പെട്ടത്. നഗരത്തിന്‍റെ എല്ലാ മേഖലകളിലുയം വ്യത്യാസമില്ലാതെ ജല പ്രതിസന്ധി അനുഭവപ്പെട്ടുവെങ്കിലും കണക്കുകളനുസരിച്ച് ബെംഗളൂരു ഈസ്റ്റിലാണ് ജലപ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചതായി കാണപ്പെട്ടത്. ഇതാ ജലക്ഷാമം രൂക്ഷമായ ബാംഗ്ലൂരിലെ മറ്റിടങ്ങള്‍ ഏതൊക്കെയെമന്ന് നോക്കാം..

Bangalore Water Scarcity

ബാംഗ്ലൂർ നഗരത്തിലെ ജലസ്രോതസ്സുകൾ അമിതമായി ചൂഷണം ചെയ്യപ്പെടുകയും ഏതാണ്ട് വറ്റിപ്പോവുകയും ചെയ്തു. ഈ വേനൽക്കാലത്ത് ഭൂഗർഭജലനിരപ്പിൽ ഏറ്റവും കൂടുതൽ താഴ്ന്നത് ബെംഗളൂരു ഈസ്റ്റിലാണ് എന്നാണ് കർണാടക ഭൂഗർഭജല അതോറിറ്റിയുടെ കണക്കുകൾ അടിസ്ഥാനമാക്കി നേരത്തെ ദ ഹിന്ദു റിപ്പോർട്ട് ചെയ്തത്.

ഈ ഫെബ്രുവരിയിൽ ബെംഗളൂരു ഈസ്റ്റിൽ ഭൂഗർഭജലനിരപ്പിൽ 10.8 മീറ്റർ താഴ്ന്നു. ജനുവരിയിൽ ഇത് 9.28 മീറ്ററായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഭൂഗർഭജലനിരപ്പിൽ 5.81 മീറ്ററായിരുന്നു. അതേസമയം, ഈ പ്രദേശം ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ ഭൂഗർഭജലനിരപ്പ് 5.52 മീറ്റർ കുറഞ്ഞു.

ബെംഗളൂരു സൗത്ത് സോൺ

എച്ച്എസ്ആർ ലേഔട്ട്
ബൊമ്മനഹള്ളി
ഹൊസ്കെരെഹള്ളി
ചിക്കപ്പേട്ട
യെലച്ചേനഹള്ളി

ബെംഗളൂരു വെസ്റ്റ് സോൺ

രാജാജിനഗർ ആറാം ബ്ലോക്ക്
പീനിയ
ബാഗൽ ഗുണ്ടെ
ബാപ്പുജി നഗർ
ബെംഗളൂരു ഈസ്റ്റ് സോൺ
കെ ആർ പുരം
രാമമൂർത്തിനഗർ
മാറത്തഹള്ളി

ബെംഗളൂരു ഈസ്റ്റ് സോൺ

കെ ആർ പുരം
രാമമൂർത്തി നഗർ
മാറത്തഹള്ളി
ബെംഗളൂരു നോർത്ത്
ഡി ജെ ഹള്ളി
വയലിക്കാവൽ

വരൾച്ച ബാംഗ്ലൂരിൽ മാത്രമല്ല

ഒരു മാസത്തിലേറെയായി ബംഗളൂരു വലിയ ജലപ്രതിസന്ധിയിലാണ്. എന്നാൽ പട്ടികയിൽ ബാംഗ്ലൂർ മാത്രമല്ലെന്നാണ് സെൻട്രൽ വാട്ടർ കമ്മീഷൻറെ റിപ്പോർട്ട് പറയുന്നത്. ഈ മേഖലയിലെ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നതിനാൽ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളും ഈ വേനൽക്കാലത്ത് ജലക്ഷാമം നേരിടുമെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പ്രധാന ജലസംഭരണികൾ അവയുടെ ശേഷിയുടെ 25% അല്ലെങ്കിൽ അതിൽ താഴെ മാത്രമേ നിറയുന്നുള്ളൂവെന്ന് ഏറ്റവും പുതിയ പഠനം പറയുന്നു.

കർണാടകയിലെ തുംഗഭദ്ര, ആന്ധ്രാപ്രദേശ്-തെലങ്കാന അതിർത്തിയിലെ നാഗാർജുന സാഗർ തുടങ്ങിയ ചില വലിയ അണക്കെട്ടുകൾ അവയുടെ പൂർണ്ണ ശേഷിയുടെ 5% അല്ലെങ്കിൽ അതിൽ താഴെയായി നിറഞ്ഞിരിക്കുന്നു. മറ്റ് വലിയ അണക്കെട്ടുകളായ തമിഴ്‌നാട്ടിലെ മേട്ടൂർ, ആന്ധ്രാപ്രദേശ്-തെലങ്കാന അതിർത്തിയിലെ ശ്രീശൈലം എന്നിവയും അവയുടെ ശേഷിയുടെ 30% ത്തിൽ താഴെ മാത്രമാണ് നിറഞ്ഞിരിക്കുന്നത്.

ഇന്ത്യയിലുടനീളം, 150 പ്രാഥമിക ജലസംഭരണികളിലെ നിലവിലെ ജലനിരപ്പ് അവയുടെ മൊത്തം ശേഷിയുടെ വിഹിതമായി 38% ആണെന്നാണ് കണക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+