Search
  • Follow NativePlanet
Share
» »കൊടും ചൂട്.. നാലു മാസത്തിനിടയിലെ മഴ.. എന്താണ് ബാംഗ്ലൂരിൽ, ഇനി ഇപ്പോഴെ മഴ പെയ്യുമോ?

കൊടും ചൂട്.. നാലു മാസത്തിനിടയിലെ മഴ.. എന്താണ് ബാംഗ്ലൂരിൽ, ഇനി ഇപ്പോഴെ മഴ പെയ്യുമോ?

ബെംഗളുരു വീണ്ടും ചൂടിലേക്ക് തന്നെയാണ് പോകുന്നത്. 150 ദിവസം ചുട്ടുപൊള്ളിയ നഗരത്തെ തണുപ്പിക്കാൻ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇടയ്ക്ക് ഒന്നോ രണ്ടോ മഴ പെയ്തിരുന്നു. കൊടും ചൂടിൽ അതൊരു കുളിരായിരുന്നുവെങ്കിലും നഗരം വീണ്ടും വിയർക്കുകയാണ്. പുറത്തിറങ്ങാൻ പോലും മടുപ്പിക്കുന്ന വിധത്തിലാണ് ഇവിടുത്തെ ചൂട്.

ഒരാശ്വാസവും കിട്ടാത്ത വിധത്തിലാണ് ബെംഗളുരുവിലെ ചൂട്. മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയുമാണ്. 2024 മാർച്ചിൽ 37.6 ഡിഗ്രി സെൽഷ്യസാണ് നഗരത്തില് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട്. ഇതിനു മുൻപ് ഇത്രയും ചൂട് അനുഭവപ്പെട്ടത് 2020 മാർച്ചിൽ ആയിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.

Bangalore Weather Bengaluru Expects Dry Week

അതായത് 2020ൽ ഏപ്രിലിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 36.4 ഡിഗ്രി സെൽഷ്യസായിരുന്നെങ്കിൽ ഈ വർഷം അത് 37.6 ഡിഗ്രി സെൽഷ്യസായി ഉയർന്നു. 2011 മുതൽ 2024 വരെയുള്ള കണക്ക് എടുത്താൽ ഏപ്രിലിലെ എക്കാലത്തെയും ഉയർന്ന താപനില 2016 ആണ് നഗരത്തിൽ രേഖപ്പെടുത്തിയത്. 39.2 ഡിഗ്രി സെൽഷ്യസായിരുന്നു 2026 ഏപ്രിലിൽ ഇവിടെ അനുഭവപ്പെട്ടത്.

അതേസമയം, പിന്നീടുള്ള വര്‍ഷങ്ങളിൽ ഇത്രയും ചൂട് വന്നിട്ടില്ല. എന്നാൽ ഓരോ വര്‍ഷം ചെല്ലുംതോറും ചെറിയ വർധനവ് വന്നുകൊണ്ടിരിക്കുന്നത് വളരെ പ്രാധാന്യത്തോടെ നോക്കേണ്ട ഒന്നാണ്. ഈ വർഷമാണ് ജലക്ഷാമവും മഴ ദൗർലഭ്യവും അടക്കമുള്ള വിഷയങ്ങൾ ബെംഗളുരുവിലെ ഇത്രയും ഭീകരമായി ബാധിച്ചത്. മഴയുടെ അഭാവം തന്നെയാണ് ഈ വര്‍ഷം ബെംഗളുരുവിലെ താപനില ഇത്രയും ഉയരത്തിലെത്തിച്ചത്.

ബെംഗളൂരുവിൽ മാർച്ചിൽ ശരാശരി 14.7 മില്ലീമീറ്ററും ഏപ്രിലിൽ 61.77 മില്ലീമീറ്ററും മഴ ആണ് ലഭിക്കുന്നത്. എന്നാൽ 2024 ലെ കാര്യമെടുത്താൽ ഏപ്രിൽ 21 വരെയുള്ള കണക്കെടുത്താൽ വെറും രണ്ട് മില്ലിമീറ്ററിൽ താഴെയാണ് നഗരത്തിൽ മഴ ലഭിച്ചത്.

ബെംഗളുരുവിൽ മഴ ഇനിയും പെയ്യുമോ

ശനിയാഴ്ചത്തെ മഴയ്ക്കു ശേഷം ഇനിയും ബെംഗളുരുിൽ മഴ പെയ്യുമോ എന്നതാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നിലവിൽ മഴയൊന്നും ബാംഗ്ലൂരിൽ പ്രവചിച്ചിട്ടില്ല. എന്നിരുന്നാലും ഇവിടുത്തെ കാലാവസ്ഥാ വ്യതിയാനങ്ങളും മുന്നറിയിപ്പില്ലാതെയെത്തുന്ന മാറ്റങ്ങളും ഒക്കെ കണക്കിലെടുക്കുമ്പോൾ എപ്പോൾ വേണമെങ്കിലും മഴ പെയ്യാനുള്ള സാധ്യതയും ഉണ്ട്.

ഏപ്രിൽ 21 മുതൽ ഏപ്രിൽ 23 വരെയുള്ള കാലാവസ്ഥാ പ്രവചനം അനുസരിച്ച് 23.0 മുതൽ 36.0 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള ഭാഗികമായി മേഘാവൃതമായ ആകാശമാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 23 ന്, ആകാശം പ്രധാനമായും തെളിഞ്ഞിരിക്കുമെന്നാണ് പ്രവചനം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+