പകൽനേരത്തെ കനത്ത ചൂട്.. വെറുതേയൊന്നു പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥ..രാത്രിയായാലും വലിയ വ്യത്യാസമൊന്നുമില്ല. എത്ര സ്പീഡിൽ ഫാൻ കറങ്ങിയാലും വരുന്നത് ചൂട് കാറ്റ്. ഇതിനെല്ലാം പുറമേ ജലക്ഷാമവും. ഒന്നാസ്വദിച്ച് കുളിക്കാൻ പോലും പറ്റാത്ത അവസ്ഥ.. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബെംഗളുരു നിവാസികൾ അനുഭവിച്ച് പോരുന്നതാണിത്. എന്നാൽ ഇപ്പോഴിതാ മഴയെ കാത്തിരിക്കുകയാണ് ബെംഗളുരു.
എത്തുമെന്നും തകർത്തു പെയ്യുമെന്നും പലവട്ടം പ്രതീക്ഷിച്ചെങ്കിലും മഴ എത്തിയില്ല. ഇപ്പോഴിതാ, ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടുകൾ അനുസരിച്ച് മഴ ഇന്ന് ബെംഗളുരു ഉൾപ്പെടെ കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ പെയ്യും. ഇതോടെ നഗരത്തിലെ കനത്ത ചൂടിന് ഒരു ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

146 ദിവസങ്ങൾക്കു ശേഷം മഴ
146 ദിവസം നീണ്ടു നിന്ന കനത്ത വേനലിനും ചൂടിനും ശേഷമാണ് ബെംഗളുരുവിന് ഇന്ന് ഏപ്രിൽ 19 ബുധനാഴ്ച മഴ ലഭിക്കുകയെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഏപ്രിൽ 12 മുതൽ 14 വരെയും 17, 18 തിയതികളിലും നഗരത്തില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ പ്രവചന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചില ദിവസങ്ങളിൽ അന്തരീക്ഷം കുറച്ചു തണുത്തു എന്നല്ലാതെ മഴ ലഭിച്ചിരുന്നില്ല.
മഴമേഘം നിറഞ്ഞ ആകാശം
മൂടിക്കെട്ടിയ ആകാശത്തോടെയാണ് ഇന്ന് വെള്ളിയാഴ്ച ബെംഗളുരുവിന്‍റെ വിവിധ ഭാഗങ്ങൾ പുലര്‌ന്നത്. അതോടെ നാല് മാസം നീണ്ടു നിന്ന് വേനൽ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ കർണാടകയിലെ ഏതാനും പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ, അതായത് വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ (ഏപ്രിൽ 19 - 23) മഴ ലഭിക്കുമെന്നാണ് . ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ (ഐഎംഡി) പുതിയ കാലാവസ്ഥാ പ്രവചനം പറയുന്നത്.
19-നും 21-നും ഇടയിൽ മഴ
ഏപ്രിൽ 19,20, 21 എന്നീ മൂന്നു തിയതികളിൽ കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ബെംഗളൂരു, ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗാവി, ധാർവാഡ്, ഗദഗ്, ഹാവേരി, ചാമരാജ്‌നഗർ, ചിക്കബെല്ലാപുര, ചിക്കമഗളൂരു, ചിത്രദുർഗ, ദാവണഗെരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, ശിവമോഗ, തുമകൂരു, വിജയനഗര ജില്ലകളിൽ 19-നും 21-നും ഇടയിൽ മഴ പെയ്യും.
അതേസമയം 22, 23 തിയതികളിൽ ബാഗൽകോട്ട്, ബെലഗാവി, ബീദർ, ഗദഗ്, കലബുറഗി, കൊപ്പാൾ, റായ്ച്ചൂരു, യാദ്ഗിർ, വിജയപുര ജില്ലകളിൽ മഴ പെയ്യാനാണ് സാധ്യത. കൂടാതെ,തീരദേശ കർണാടകം, നോർത്ത് ഇന്റീരിയർ കർണാടകം, സൗത്ത് ഇന്റീരിയർ കർണാടകം എന്നിവിടങ്ങളിൽ 19, 21 തിയതികളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












