ബെംഗളുരു തണുത്തു തുടങ്ങിയിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഴയും മേഘാവൃതമായ ആകാശവും ഒക്കെയാണ് ബാംഗ്ലൂരിന്‍റെ കാലാവസ്ഥ. മഴ പെയ്യുമോ എന്നു സംശയിപ്പിക്കുന്ന വിധത്തിൽ മൂടിക്കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിന് ദിവസങ്ങളായിട്ടും മാറ്റമൊന്നുമില്ല. സെപ്റ്റംബർ മാസം തുടങ്ങുന്നതും തണുപ്പോടുകൂടിയാണ്. ഇന്ന് ഒന്നാം തിയതി ഞായറാഴ്ച ബാംഗ്ലൂരിൽ പൊതുവേ തണുപ്പേറിയ കാലാവസ്ഥ ആയിരിക്കുമെന്നാണ് പ്രവചനം.
ഇന്ന് ബാംഗ്ലൂരിൽ നേരിയ മഴയ്ക്ക് സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ നഗരത്തിൽ തണുത്ത കാലാവസ്ഥ അനുഭവപ്പെടും. കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും, ഇന്ന് ആകാശം മേഘാവൃതമാകാനും ദിവസം മുഴുവൻ അതേപടി തുടരാനും സാധ്യതയുണ്ട്.

കൂടാതെ, 1.8 മില്ലീമീറ്റർ മഴയുള്ള നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇടിയും മിന്നലും ഉണ്ടാകാനും സാധ്യതയുണ്ട്.
അതേസമയം ദിവസം മുഴുവനും കാറ്റ് വീശാനും സാധ്യതയുണ്ട് .പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിൽ കാറ്റ് സ്ഥിരമായി വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം കർണ്ണാടകയുടെ മറ്റു ഭാഗങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ സെപ്റ്റംബർ 1, 2 തീയതികളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നല്കി. വടക്കൻ കർണാടകയിലും തെക്കൻ ഉൾപ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ കർണ്ണാടകയുടെ തീരപ്രദേശവും തീരപ്രജേശ ജില്ലകളിലും വലിയ കനത്ത മഴയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. കൂടാതെ സെപ്റ്റംബർ 3 മുതൽ അഞ്ച് വരെ തീരദേശ കർണ്ണാടകയിൽ കനത്ത മഴ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













