ബെംഗളുരു നിവാസികളെ, എടുത്തുവെച്ച കുടയും മഴക്കോട്ടും ഒക്കെ വീണ്ടും എടുക്കാൻ നേരമായി. വരും ദിവസങ്ങളിൽ ബാംഗ്ലൂർ നഗരത്തിൽ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ നഗരത്തിൽ പൊതുവേ മേഘാവൃതമായ ആകാശം ആയിരിക്കുമെന്നും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ പ്രവചനത്തിൽ വിശദമാക്കിയിട്ടുണ്ട്.
കൂടാതെ, വരുംദിവസങ്ങളിൽ ബാംഗ്ലൂരിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യലും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മാത്രമല്ല, ഇതുകൂടാതെ, തീരദേശ കർണാടകയിൽ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയും മണിക്കൂറിൽ 30-40 കി.മീ വേഗതയിൽ വീശുന്ന കാറ്റും പ്രവചിച്ചിട്ടുണ്ട്. നോർത്ത് ഇൻറീരിയർ കർണാടകയുടെ ശേഷിക്കുന്ന ജില്ലകളിൽ ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കാം.

വെള്ളിയാഴ്ച കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിലും പരിസര പ്രദേശങ്ങളിലും ഉള്ള ചുഴലിക്കാറ്റിൻറെ സ്വാധീനം പടിഞ്ഞാറ് മധ്യഭാഗത്തേക്കും അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കും നീങ്ങുന്നു. ചുഴലിക്കാറ്റ് ഒരു ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. ഗുജറാത്ത് മുതൽ കേരള തീരം വരെ ചുഴലിക്കാറ്റ് വ്യാപിക്കുന്നതിനാൽ, ബെംഗളുരുവിൽ അടുത്ത നാല് ദിവസങ്ങളിലും മേഘാവൃതമായ അന്തരീക്ഷം തുടരും. ഈ കാലയളവിൽ നഗരത്തിൽ മിതമായതോ ചെറിയതോ ആയ മഴയും അനുഭവപ്പെടും.
തെക്കുപടിഞ്ഞാറൻ മൺസൂണിനെ ഒരു ചെറിയ ശാന്തതയ്ക്ക് ശേഷം വീണ്ടും കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയണ്. തീരദേശ ജില്ലകളിൽ നിന്നും ബംഗളുരു ഉൾപ്പെടെയുള്ള തെക്കൻ ഉൾപ്രദേശങ്ങളിൽ കർണാടകയിലെ പല സ്ഥലങ്ങളിൽ നിന്നും മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്,
ബെംഗളുരുവിൽ ലഭിച്ച മഴ
വ്യാഴാഴ്ച വൈകുന്നേരം വരെ ബെംഗളൂരു ഈസ്റ്റിൽ (എച്ച്എഎൽ) 35.6 മില്ലീമീറ്ററും ബെംഗളൂരു അർബനിൽ 27 മില്ലീമീറ്ററും ബെംഗളൂരു നഗരത്തിൽ 26.8 മില്ലീമീറ്ററും മഴ ലഭിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകൾ പറയുന്നു. കൂടാതെ, ക്ഷിണ കന്നഡയിലെ പനമ്പൂർ, പുത്തൂർ, ഉഡുപ്പി ജില്ലയിലെ കുന്ദാപൂർ, സിദ്ധാപൂർ, ഉത്തര കന്നഡ ജില്ലയിലെ ഷിരാലി, ഗെറുസോപ്പ എന്നിവിടങ്ങളിലും കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങളിലും കർണാടക തീരപ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ച ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അടുത്ത നാല് ദിവസങ്ങളിൽ ഓറഞ്ച് അലർട്ടും (വളരെ കനത്ത മഴ) മഞ്ഞ അലർട്ടും (കനത്ത മഴ) പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കർണാടകയിലെ എല്ലാ ജില്ലകളിലും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും, കൂടാതെ ഇത് വടക്കൻ സമതലങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വരെ ഉയരാനുള്ള സാധ്യതയും ഐഎംഡി സൂചിപ്പിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














