ബെംഗളുരുവിൽ കാലാവസ്ഥ മാറിമറിയുകയാണ്. ചെറിയ മഴയും മേഘാവൃതമായ ആകാശവുമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ സ്ഥിരമായ കാലാവസ്ഥ. എന്നാൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാത്രിയും ബാംഗ്ലൂർ നഗരത്തിലുണ്ടായ കനത്ത മഴ ഗതാഗതം താറുമാറാക്കുന്ന വിധത്തിലായിരുന്നു. നാശനഷ്ടങ്ങൾ അധികമൊന്നും രേഖപ്പെടുത്തിയില്ലെങ്കിലും ശനിയാഴ്ച രാത്രി എട്ടുമണിയോടെ തുടങ്ങിയ മഴ ഞായറാഴ്ച പുലർച്ചെ പുലർച്ചെ 2 മണി വരെ പെയ്തു.
ഇന്ന്, സെപ്റ്റംബർ 30 തിങ്കളാഴ്ചയും ബാംഗ്ലൂരിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഇന്ന് നഗരത്തിൽ നേരിയ ചാറ്റൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും ഇന്ന് അനുഭവപ്പെടും. ശരാശരി 59 ശതമാനം ഈർപ്പമുള്ള ചൂടുള്ള കാലാവസ്ഥയായിരിക്കും ഇന്ന് ബാംഗ്ലൂരിൽ അനുഭവപ്പെടുക. തെക്ക്-കിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 11 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു.

ബെംഗളുരു യാത്ര- ഇന്ന് ശ്രദ്ധിക്കാൻ
പലവിധ ആവശ്യങ്ങൾക്കായി ഇന്ന് ബാംഗ്ലൂർ നഗരത്തിലിറങ്ങുമ്പോൾ മഴ പ്രതീക്ഷിക്കുക. കയ്യിൽ ഒരു കുടയോ അല്ലെങ്കിൽ റെയിൻകോട്ടോ കരുതുന്ന് നല്ലതായിരിക്കും. ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിുന്നതിനാൽ പുറത്ത് വലിയ ചൂട് ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം.
ബെംഗളുരുവിൽ മഴ തുടരും
കാലാവസ്ഥാ പ്രവചനം അനുസരിച്ച് വരും ദിവസങ്ങളിൽ ബാംഗ്ലൂരിൽ മഴ തുടരും. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം. ശരാശരി താപനില 25 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, ശരാശരി ഈർപ്പം ഏകദേശം 60 മുതൽ 70 ശതമാനം വരെ ആയിരിക്കും. ഈ ആഴ്ച മുഴുവൻ ബെംഗളൂരുവിൽ നേരിയതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 2 ന് നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട് ഇതിന് ശേഷം ഒക്ടോബർ 3, 4 തീയതികളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.
കർണ്ണാടകയിൽ മഴ
കർണ്ണാടകയുടെ തീരദേശ മേഖലയിലും വടക്കൻ കർണാടക, തെക്കൻ ഇൻറീരിയർ കർണാടക ഭാഗങ്ങളിലും കാലാവസ്ഥാ വകുപ്പ് നിലവിൽ മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നിരുന്നാലും വ്യാപകമായ മിതമായ മഴയും ചിലയിടങ്ങളിൽ കനത്ത മഴയും കർണാടകയുടെ തീരപ്രദേശങ്ങളിലും മലയോര ജില്ലകളിലും സമീപ തീരദേശ ജില്ലകളിലും പ്രവചിച്ചിട്ടുണ്ട്. അതേസമയം, വടക്കൻ ഇൻറീരിയർ കർണാടകയിലും തെക്കൻ ഇൻറീരിയർ കർണാടകയിലും ചിതറിക്കിടക്കുന്ന മിതമായ മഴയും ഇടിയോടും മിന്നലോടും കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കുന്നു.
കർണ്ണാടക കാലാവസ്ഥാ പ്രവചനം സെപ്റ്റംബർ 30- ഒക്ടോബർ 4
തീരദേശ കർണ്ണാടക
സെപ്റ്റംബർ 30 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 1 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 2 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 3 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 4 കാലാവസ്ഥാ മുന്നറിയിപ്പില്ല
വടക്കൻ ഉൾപ്രദേശ കർണ്ണാടക
സെപ്റ്റംബർ 30 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 1 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 2 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 3 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 4 കാലാവസ്ഥാ മുന്നറിയിപ്പില്ല
തെക്കൻ ഉൾപ്രദേശ കർണ്ണാടക
സെപ്റ്റംബർ 30 കനത്ത മഴ
ഒക്ടോബർ 1 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 2 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 3 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 4 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












