ബെംഗളൂരുവുവിൽ വാരാന്ത്യം ആഘോഷിക്കാൻ കാത്തിരിരുന്നവർക്ക് നിരാശ നല്കി നഗരത്തിൽ മഴ തുടരുകയാണ്. രണ്ടു ദിവസം കാര്യമയി പെയ്തില്ലെങ്കിലും ശനിയാഴ്ച വൈകിട്ടോടെ കനത്ത മഴ പെയ്യുകയായിരുന്നു. അതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് ഉണ്ടാവുകയും റോഡിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തു. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള പലരുടെയും യാത്രയെ മഴ തകർത്തുവെന്ന് പറയാം. വാഹനങ്ങളിൽ കുടുങ്ങിയും റോഡിൽ വെള്ളത്തിലൂടെ നടന്നുമൊക്കെയാണ് അവസാനം പലര്‍ക്കും റൂമിലെത്തുവാൻ കഴിഞ്ഞത്.
ഹെബ്ബാൾ ജങ്ഷൻ, നാഗവാര, ഹൊറമാവ്, ഹെന്നൂർ, കസ്തൂരി നഗർ, രാമമൂർത്തി നഗർ, വിൻഡ്‌സർ മാനർ അണ്ടർബ്രിഡ്ജ്-മെഹ്‌ക്രി സർക്കിൾ, ഔട്ടർ റിങ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും മോശപ്പെട്ട രീതിയിൽ മഴ പണി തന്നത്. വെള്ളക്കെട്ട് കാൽനട യാത്രക്കാരെയും വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. വിമാനത്താവളിലേക്കുള്ള വഴിയിലും രണ്ടു വശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. മഴയത്ത് ടാക്സി കിട്ടാൻ താമസം വന്നതും പലരെയും ബുദ്ധിമുട്ടിലാക്കി.

ബാംഗ്ലൂർ നഗരത്തിൽ യെല്ലോ അലർട്ട്
ഇന്ന്, ഒക്ടോബർ 20 ഞായറാഴ്ച ബാംഗ്ലൂർ നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടൊപ്പം പകൽ കനത്ത മഴയും ബാംഗ്ലൂരിൽ പ്രതീക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥയാണ് നഗരത്തിൽ ഉണ്ടായേക്കുക. ഈ ദിവസങ്ങളിൽ ഇടവിട്ടുള്ള മഴയും ഇടിമിന്നലുമായി പൊതുവെ മേഘാവൃതമായ ആകാശം ആയിരിക്കും ഇവിടെ. ബാംഗ്ലൂരിലെ ഇന്നത്തെ താപനില 24.16 ഡിഗ്രി സെൽഷ്യസാണ്. ഇന്നത്തെ കൂടിയ താപനില 20.28 °C ഉം കൂടിയ താപനില 25.94 °C ഉം ആയിരിക്കും, മണിക്കൂറിൽ 77 കി മീ വേഗതയിൽ കാറ്റ് വീശിയേക്കും.
എന്തുകൊണ്ട് ബാംഗ്ലൂരിൽ കനത്ത മഴ
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ബാംഗ്ലൂരിൽ അനുഭവപ്പെടുന്ന കനത്ത മഴയ്ക്ക് കാരണം. നിലവിൽ ഇവിടെ വീശുന്ന ഈർപ്പം നിറഞ്ഞ കാറ്റും ഇതിന്‍റെ ഫലമാണ്.
ഒക്‌ടോബർ 25 വെള്ളിയാഴ്ചയ്ക്ക് ശേഷം ബാംഗ്ലൂരിലെ കാലാവസ്ഥയിൽ മാറ്റമുണ്ടായേക്കും.
ബാംഗ്ലൂർ നാളത്തെ കാലാവസ്ഥ ഒക്ടോബർ 21
ഒക്ടോബർ 21 തിങ്കളാഴ്ച ബാംഗ്ലൂരിൽ ഇടവിട്ടുള്ള മഴയും ഇടിമിന്നലും മേഘാവൃമായ ആകാശവും ആയിരിക്കും. കൂടിയ താപനില 20.19 °C ഉം കൂടിയ താപനില 26.94 °C ഉം ആയിരിക്കും.
ബെംഗളൂരൂ വരും ദിവസങ്ങളിലെ കാലാവസ്ഥ ഒക്ടോബർ 20- 25
മുൻപ് സൂചിപ്പിച്ചതുപോലെ വരുംദിവസങ്ങളിൽ ബാംഗ്ലൂരിൽ ഇടവിട്ടുള്ള മഴയും ഇടിമിന്നലും മേഘാവൃമായ ആകാശവും ആയിരിക്കും ബാംഗ്ലൂരിൽ അനുഭവപ്പെടുക.
ഒക്‌ടോബർ 20-21 തിയതികളിൽ ഇടയ്ക്കിടെ മഴ പെയ്യുവാൻ സാധ്യതയുണ്ട്. കൂടാതെ, താപനില 20 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
ഒക്ടോബര് 22 ചൊവ്വാഴ്ച നേരിയ മഴയാണ് കാലാവ്സഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
ഒക്‌ടോബർ 23-25 വരെ നീണ്ടു നിൽക്കുന്ന കനത്ത മഴ അനുഭവപ്പെട്ടേക്കാം. അതിനാൽ യാത്രകളും മറ്റു കാര്യങ്ങളും പ്ലാൻ ചെയ്യുന്നവര് അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.
മാത്രമല്ല, റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും തുടരാൻ സാധ്യതയുള്ളതിനാൽ സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ചകൾ പാടില്ല എന്ന കാര്യവും ഓർമ്മിപ്പിക്കുന്നു.
ഉത്തര കന്നഡയില്‍ യെല്ലോ അലർട്ട്
ഉത്തര കന്നഡയിൽ ഉഡുപ്പി, ബെലഗാവി, ധാർവാഡ്, ഹവേരി, ഗഡഗ്, ശിവമൊഗ്ഗ ,ചിക്കമംഗളൂരു ,ഹാസൻ, കുടക്, ചിത്രദുർഗ, ദാവൻഗരെ, തുമകുരു ജില്ലകളിൽ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ യെല്ലോ അലർട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു,
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് വടക്കൻ കർണാടകയിലും തീരദേശ കർണാടകയിലും ഒക്ടോബർ 22 ചൊവ്വാഴ്ച വരെ സാമാന്യം വ്യാപകമായ മഴ ലഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













