Search
  • Follow NativePlanet
Share
» »ബെംഗളുരു സീറോ ഷാഡോ ഡേ; അത്ഭുത പ്രതിഭാസത്തിന് മണിക്കൂറുകൾ മാത്രം

ബെംഗളുരു സീറോ ഷാഡോ ഡേ; അത്ഭുത പ്രതിഭാസത്തിന് മണിക്കൂറുകൾ മാത്രം

കൗതുകങ്ങൾ ബെംഗളുരുവിന് ഒരു പുതുമയല്ല. എന്നാൽ ഈ വർഷം നഗരം ഞെട്ടിക്കുന്നത് സീറോ ഷാഡോ ഡേയിലൂടെയാണ്. നട്ടുച്ചയ്ക്ക് സൂര്യൻ കത്തി നിൽക്കുന്ന സമയത്ത് നിഴൽ പതിക്കാത്ത അത്ഭുത പ്രതിഭാസമാണ് നിഴൽശൂന്യ ദിനം എന്ന സീറോ ഷാഡോ ഡേ. ഇതാദ്യമായല്ല ബെംഗളുരുവിൽ ഈ പ്രതിഭാസം അനുഭവപ്പെടുന്നത്.

ഈ വർഷത്തെ സീറോ ഷാഡോ ഡേ ബെംഗളുരുവിൽ ഏപ്രിൽ 24 ബുധനാഴ്ച ഉച്ചയ്ക്ക് 12. 17 നും 12.23 നും ഇടയിൽ ഏകദേശം ആറ് മിനിറ്റ് നീണ്ടുനിൽക്കും. ഇന്ത്യയിൽ ബെംഗളുരുവിൽ മാത്രമല്ല, ബംഗളൂരുവിന്‍റെ അതേ അക്ഷാംശത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലും നിഴൽശൂന്യത അനുഭവിക്കാം.

Bangalore Zero Shadow Day On April 24

നിഴലുകൾ അപ്രത്യക്ഷമാകുന്ന സമയമാണ് സീറോ ഷാഡോ ഡേ. സീറോ ഷാഡോ ദിവസങ്ങളിൽ സൂര്യൻ നേരിട്ട് തലയ്ക്ക് മുകളിൽ സ്ഥിതിചെയ്യുമ്പോൾ, നമ്മുടെ നിഴലുകൾ ഏതാണ്ട് അപ്രത്യക്ഷമാകുന്നതിന് കാരണമാകും. എന്നാൽ എല്ലാ സ്ഥലങ്ങളിലും ഈ പ്രതിഭാസം ഇല്ലതാനും. ഭൂമിയുടെ ഏകദേശം 23.5 ഡിഗ്രി അച്ചുതണ്ടിൻറെ ചരിവാണ് ഇതിനു കാരണം.

അസ്‌ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നല്കുന്ന വിശദീകരണം അനുസരിച്ച് സൂര്യൻ ഒരിക്കലും നമുക്ക് മുകളിൽ ഒരു കൃത്യമായ സ്ഥാനത്ത് എത്തുന്നില്ല. മറിച്ച് , അത് എല്ലായ്‌പ്പോഴും ആകാശത്ത് അൽപ്പം താഴെയായി നിലകൊള്ളുന്നു. അല്പം ഉയർന്നോ താഴ്ന്നോ അല്ലെങ്കിൽ വടക്കോട്ടോ തെക്കോട്ടോ അല്പം മാറായോ ആയിരിക്കും സഞ്ചാരം

എന്നാൽ ഈ സീറോ ഷാഡോ ദിവസം സൂര്യൻ നേര്‍സ്ഥാനത്തുകൂടെ ലംബമായിട്ടായിരിക്കും കടന്നു പോവുക. മാത്രമല്ല, സൂര്യന്‍റെ സ്ഥാനം ആകാശത്തെ ഏറ്റവും ഉയർന്ന സ്ഥാനത്തുമായിരിക്കും. ഈ സമയം ലംബമായി നിൽക്കുന്ന ഒരു വസ്കുവിന്‍റെയും നിഴൽ ഭൂമിയിൽ പതിക്കില്ല.
ഭൂമധ്യരേഖയ്ക്ക് സമീപമുള്ള സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രകടമാകുന്നത്,

സീറോ ഷാഡോ ഡേ സംഭവിക്കുന്ന സ്ഥലങ്ങളിൽ വര്‍ഷത്തിൽ രണ്ടു പ്രാവശ്യം ഇത് സംഭവിക്കും. അതായത്, ഭൂമധ്യരേഖയുടെ 23 ഡിഗ്രി മുകളിലേക്കും താഴേക്കുമുള്ള സ്ഥലങ്ങളിൽ മാത്രമേ സീറോ ഷാഡോ ഡേ സംഭവിക്കുകയുള്ളൂ. +23.5 ഡിഗ്രി അക്ഷാംശത്തിനും -23.5 ഡിഗ്രി അക്ഷാംശത്തിനും ഇടയിലുള്ള സ്ഥലങ്ങളില്‍ മാത്രം. ഇനി വരുന്ന ഓഗസ്റ്റ് 18 നാണ് ബെംഗളുരുവില െരണ്ടാമത്തെ സീറോ ഷാഡോ ഡേ സംഭവിക്കുക.

ഇന്ത്യയിൽ സീറോ ഷാഡോ ഡേ പ്രത്യക്ഷമാകുന്ന സ്ഥലങ്ങൾ

ബെംഗളുരു കൂടാതെ ഇന്ത്യയിലെ മറ്റുചില നഗരങ്ങളിലും ഈ പ്രതിഭാസം സംഭവിക്കാറുണ്ട്.

കന്യാകുമാരി: ഏപ്രിൽ 10, സെപ്റ്റംബർ 01 (പ്രാദേശിക സമയം ഉച്ചയ്ക്ക് : 12:21, 12:22)

ബെംഗളൂരു: ഏപ്രിൽ 24, ഓഗസ്റ്റ് 18 (പ്രാദേശിക സമയം ഉച്ചയ്ക്ക്: 12:17, 12:25)

ഹൈദരാബാദ്: 09 മെയ്, 05 ഓഗസ്റ്റ്
(പ്രാദേശിക സമയം ഉച്ചയ്ക്ക് : 12:12, 12:19)

മുംബൈ: മെയ് 15, ജൂൺ 27
(പ്രാദേശിക സമയം ഉച്ചയ്ക്ക് : 12:34, 12:45)

ഭോപ്പാൽ: ജൂൺ 13, ജൂൺ 28
(പ്രാദേശിക സമയം ഉച്ചയ്ക്ക് : 12:20, 12:23)

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+