Search
  • Follow NativePlanet
Share
» »മധുരയിൽ നിന്ന് ബെംഗളുരുവിലേക്ക് എട്ടു മണിക്കൂർ..പറന്നെത്താം! വന്ദേ ഭാരത് ട്രയൽ റൺ വിജയം

മധുരയിൽ നിന്ന് ബെംഗളുരുവിലേക്ക് എട്ടു മണിക്കൂർ..പറന്നെത്താം! വന്ദേ ഭാരത് ട്രയൽ റൺ വിജയം

വന്ദേ ഭാരത് യാത്രകളുടെ സമയമാണിത്. രാജ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസുകളുടെ ശ്രേണിയിലേക്ക് ഉടനെത്തുവാൻ പോകുന്നത് ബെംഗളുരു- മധുര വന്ദേ ഭാരതാണ്. ഇരുനഗരങ്ങളും തമ്മിലുള്ള യാത്രാ സമയം കുറയ്ക്കുന്ന ബെംഗളുരു- മധുര വന്ദേ ഭാരത് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂൺ 20ന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ ഫ്ലാഗ് ഓഫ് ചെയ്യുമെന്നായിരുന്നുവെങ്കിലും സന്ദർശനം മാറ്റിവെച്ചതോടെ ഫ്ലാഗ് ഓഫ് ചടങ്ങും നീണ്ടിരിക്കുകയാണ്.

പ്രധാന വ്യവസായ നഗരങ്ങളായ ബെംഗളുരുവിനെയും മധുരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേ ഭാരതിന് വെറും എട്ടു മണിക്കൂർ സമയം മതി ഓടിയെത്താൻ. അതേസമയം സാധാരണ ട്രെയിനുകൾ ഈ റൂട്ടിൽ 9.30 മണിക്കൂർ മുതൽ 10 മണിക്കൂർ വരെയാണ് വേണ്ടത്. പുതിയ ബെംഗളുരു- മധുര വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നതോടെ ഇത് എട്ടര മണിക്കൂറായി ചുരുങ്ങും. യാത്രക്കാർക്ക് കുറഞ്ഞത് ഒന്നര മണിക്കൂറാണ് സമയം ലാഭിക്കാവുന്നത്.

Bengaluru-Madurai Vande Bharat Trial Run Details

കഴിഞ്ഞ തിങ്കളാഴ്ച നടത്തി. ബെംഗളൂരു - മധുര വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ പരീക്ഷണ ഓട്ടത്തിൽ രാവിലെ 5:15നു മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:15നു ബെംഗളൂരു ബയ്യപ്പനഹള്ളിയിലെ എസ്എംവിടി ടെർമിനലിലെത്തി. തിരികെ ബെംഗളൂരു എസ്എംവിടിയിൽ നിന്ന് ഉച്ചയ്ക്ക് 1:45ന് പുറപ്പെട്ടു രാത്രി 10: 25നു വന്ദേ ഭാരത് മധുരയിലെത്തി.

മധുര - ബെംഗളൂരു വന്ദേ ഭാരതിന് രണ്ട് സ്റ്റോപ്പുകളാണുള്ളത്. തിരുച്ചിറപ്പിള്ളി, സേലം എന്നിവിടങ്ങളിലാണിത്. രാവിലെ 5:15നു മധുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 7:15ന് തിരുച്ചിറപ്പിള്ളി അഥവാ ട്രിച്ചിയിലെത്തും. ഇവിടെ 5 മിനിറ്റാണ് നിർത്തുന്നത്. 7.20ന് എടുക്കുന്ന ട്രെയിൻ തുടർന്ന് 9.55 ന് സേലം ജംങ്ഷനിൽ എത്തും. 5 മിനിറ്റ് ഇവിടെയും ഹാൾട്ട് ഉണ്ട്. തുടർന്ന് 10.00 മണിക്ക് എടുക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 1:15നു ബെംഗളൂരു ബയ്യപ്പനഹള്ളിയിലെ എസ്എംവിടി ടെർമിനലിലെത്തുന്ന വിധത്തിലായിരിക്കും ക്രമീകരണം.

ബെംഗളുരു വഴി 6 വന്ദേ ഭാരത് സർവീസുകൾ

നിലവിൽ ബെംഗളുരു വഴി ആറ് വന്ദേ ഭാരത് എക്സ്പ്രസുകളാണ് സർവീസ് നടത്തുന്നത്. മൈസൂരു- ചെന്നൈ റൂട്ടിൽ സർവീസ് നടത്തുന്ന 2 വന്ദേ ഭാരത് ട്രെയിനുകൾ, ധാർവാഡ്, കലബുറഗി, കാച്ചേഗുഡ, കോയമ്പത്തൂർ എന്നീ റൂട്ടുകളിലെ വന്ദേ ഭാരതുകൾ എന്നിവയാണവ.

കേരളത്തിന് കിട്ടുമോ മൂന്നാം വന്ദേ ഭാരത്

രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഒക്യുപൻസി റേറ്റുള്ള സർവീസാണ് കേരളത്തിൻ ഉള്ളത്. തിരുവനന്തപുരം- മംഗലാപുരം റൂട്ടിലും തിരുവനന്തപുരം -കാസർകോഡ് റൂട്ടിലുമാണ് വന്ദേ ഭാരത് സർവീസ് നടത്തുന്നത്. ഇപ്പോൾ മൂന്നാം വന്ദേ ഭാരതിനുള്ള കാത്തിരിപ്പിലാണ് സംസ്ഥാനം. എറണാകുളം - ബെംഗളൂരു അല്ലെങ്കിൽ തിരുവനന്തപുരം - കോയമ്പത്തൂർ തിരുവനന്തപുരം - ചെന്നൈ, റൂട്ടുകളും റെയിൽവേയുടെ പരിഗണനയിൽ ഉണ്ട്. . മൂന്നാം വന്ദേ ഭാരത് റേക്ക് കൊല്ലത്ത് എത്തിയിട്ടുണ്ടെങ്കിലും റൂട്ടോ മറ്റു കാര്യങ്ങളോ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതിൽ ഏറ്റവും സാധ്യത എറണാകുളം-ബെംഗളുരു റൂട്ടിനാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+