എക്സ്പ്രസ് വേ അഥവാ അതിവേഗ പാതകളുടെ കാലമാണിത്. രാജ്യത്തെ പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിച്ചുള്ള അതിവേഗ പാതകൾ യാത്രകളുടെ രീതി തന്നെ മാറ്റി. ഇത്തരത്തിൽ രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള നിരവധി നഗരങ്ങളാണ് അതിവേഗ പാതകള്‍ വഴി കണക്ട് ചെയ്യുന്ന്ത്. കേന്ദ സർക്കാരിന്‍റെ ഭാരത് മാല പ്രോജക്ടിൻറെ ഭാഗമായാണ് ഏറ്റവും മികച്ച നിലവാരത്തിലുള്ള ഹൈവേകൾ, ഇൻഫ്രാസ്ട്രക്ചർ, എക്സ്പ്രസ് വേകൾ എന്നിവ നിർമ്മിക്കുന്നത്.
നിലവിലുള്ള റോഡ്‌വേകളും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുകയും വിപുലീകരിക്കുകയും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഭാരത് മാല പ്രോഗ്രാം നടപ്പിലാക്കുന്നതിൻറെ ലക്ഷ്യം. ഇപ്പോഴിതാ, ഭാരത് മാല പദ്ധതിയുടെ ഭാഗമായി ബെംഗളുരു- പൂനെ എക്സ്പ്രസ് വേ വരാൻ പോവുകയാണ്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻറെ ഭാഗമായി, ഇന്ത്യയുടെ കിഴക്കൻ ഓക്സ്ഫോർഡ് എന്നറിയപ്പെടുന്ന പൂനെയെ ഇന്ത്യയുടെ സിലിക്കൺ വാലിയായാ ബെംഗളൂരുവുമായി ഇതിവേഗ പാത വഴി ബന്ധിപ്പിക്കാൻ ഒരുങ്ങുകയാണ്.

ദേശീയപാത 48 ന് സമാന്തരമായി വരുന്ന പൂനെ- ബെംഗളുരു എക്സ്പ്രസ് വേ പദ്ധതിയുടെ നിർമ്മാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്, 2028-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6-8 ലെയ്ൻ എക്സ്പ്രസ് വേയാണ് വരുന്നതെന്നാണ് റിപ്പോർട്ട്. ഇതോടെ നിലവിലെ യാക്രാ സമയം പാതിയായി കുറയുമെന്നാണ് പറയുന്നത്.
മുംബൈ- ബെംഗളുരു യാത്ര
നിലവിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മുംബൈയിൽ നിന്ന് നിന്ന് ബെംഗളരുവിലേക്ക് ഡ്രൈവ് ചെയ്തു വരികയാണെങ്കിൽ 18 മുതൽ 19 മണിക്കൂര്‍ വരെ സമയമെടുത്തും. പൂനെയിൽ നിന്നാണ് യാത്രയെങ്കിൽ അതിനും വേണം 15 മുതൽ 16 മണിക്കൂർ. എന്നാൽ പുതിയ മുംബൈ-പൂനെ-ബെംഗളൂരു ഹൈവേ പൂർത്തിയാകുമ്പോൾ ബെംഗളൂരു-പുനെ യാത്രയ്ക്കായി 7-8 മണിക്കൂർ മാത്രമേ എടുക്കുകയുള്ളൂ. ബെംഗളൂരു-പുനെ എക്സ്പ്രസ് വേയെ പിന്നെ മുംബൈ പൂനെ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കും. അങ്ങനെ മുംബൈയിലെത്താൻ 2 മണിക്കൂർ കൂടി വേണ്ടിവരും.
2019 ലാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പൂനെ-ബെംഗളൂരു എക്‌സ്‌പ്രസ്‌വേയ്ക്ക് അംഗീകാരം നല്കിയത്. നാഷണൽ ഹൈവേ അതോറിറ്റിക്കാണ് എക്‌സ്പ്രസ് വേയുടെ നിർമാണച്ചുമതല. മണിക്കൂറിൽ പരമാവധി 700 നൂറ് കിലോമീറ്റർ നീളമുള്ള 6 വരി എക്‌സ്‌പ്രസ്‌വേയായാണ് ഇത് നിർമ്മിക്കുന്നത്. പിന്നീട് 8 വരികളായി വികസിപ്പിക്കും. ആക്സസ് നിയന്ത്രിത ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ ആയിരിക്കും.120 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ ഓടിക്കാൻ കഴിയുന്ന തരത്തിലുള്ള പാതയായിരിക്കും ഇത്. . 100 മീറ്ററാണ് എക്‌സ്പ്രസ് വേയുടെ വീതി.
കുറയുന്നത് 140 കിലോമീറ്റർ
പൂനെ-ബെംഗളൂരു എക്സ്പ്രവ് വേ വരുന്നതോടെ നിലവിൽ ഇരുനഗരങ്ങളും തമ്മിലുള്ള ദൂരം 140 കിലോമീറ്റർ കുറയും. ഇതോടെ പൂനെയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാ സമയം ഏകദേശം 7 മണിക്കൂറായി കുറയ്ക്കും.
പുണെയിലും ബെംഗളൂരുവിലും 2 എമർജൻസി എയർസ്ട്രിപ്പുകൾ ഉള്ള എക്സ്പ്രസ് വേയ്ക്ക് 22 സ്ഥലങ്ങളിലെ മറ്റ് റോഡ് നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിക്കും.
വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന വിധത്തിലായിരിക്കും ഇതിന്‍റെ നിർമ്മിതി. 699 കിലോമീറ്റർ പദ്ധതിയിൽ 72 കിലോമീറ്റർ മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളത്. 2028ഓടെ എക്‌സ്പ്രസ് വേ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













