Search
  • Follow NativePlanet
Share
» »ബെംഗളൂരുവിൽ രണ്ടാം വിമാനത്താവളം വരുന്നു, സാധ്യതയുള്ള സ്ഥലങ്ങൾ ഇത്

ബെംഗളൂരുവിൽ രണ്ടാം വിമാനത്താവളം വരുന്നു, സാധ്യതയുള്ള സ്ഥലങ്ങൾ ഇത്

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കാൻ നടപടികളുമായി കർണാടക സർക്കാർ.‌ നഗരത്തിന്‍റ ഭാവി ആവശ്യങ്ങൾ കണക്കിലെടുത്ത് ബെംഗളൂരുവിൽ രണ്ടാമത്തെ വാണിജ്യ വിമാനത്താവളത്തിനുള്ള സാധ്യതാ റിപ്പോർട്ട് തയ്യാറാക്കാൻ കർണാടക ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‍റ് മന്ത്രി എം ബി പാട്ടീൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Read More: ബെംഗളുരു വന്ദേ ഭാരത്: മധുരയിൽ നിന്ന് ബെംഗളുരുവിലേക്ക് എട്ടു മണിക്കൂർ..പറന്നെത്താം! വന്ദേ ഭാരത് ട്രയൽ റൺ വിജയം

വിമാനത്താവളത്തിനായി ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് കെംപഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട്. കഴിഞ്ഞ വർഷം മാത്രം കെംപഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട് മൂന്നുകോടി എഴുപതുലക്ഷം യാത്രക്കാരെയും നാലുലക്ഷം ടൺ ചരക്കും കൈകാര്യംചെയ്തു. ബെംഗളൂരുവിൽ രണ്ടാമതൊരു വിമാനത്താവളത്തിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതിവേഗം വളരുന്ന മെട്രോപോളിസിനെ പിന്തുണയ്ക്കാൻ പുതിയ വിമാനത്താവളത്തിൻറെ ആവശ്യകതയെക്കുറിച്ച് പാട്ടീൽ ചർച്ച ചെയ്തു.

bangaore-second-aiport

നിലവിലെ ഗണ്യമായ ട്രാഫിക് കണക്കിലെടുത്ത്, ഭാവിയിലെ വളർച്ച നിയന്ത്രിക്കാൻ രണ്ടാമത്തെ വിമാനത്താവളത്തിൻറ, ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. KIA സ്ഥാപിതമായപ്പോൾ, ബാംഗ്ലൂർ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL)25 വർഷത്തേക്ക് 150 കിമി റേഡിയസ് എക്‌സ്‌ക്ലൂസിവിറ്റി നിലനിർത്താൻ സർക്കാരുമായി സമ്മതിച്ചു. അത് 2033-ൽ അവസാനിക്കും. ഈ കരാറിന് ഒമ്പത് വർഷം മാത്രം ശേഷിക്കുമ്പോൾ, രണ്ടാമത്തെ വിമാനത്താവളത്തിന് ആസൂത്രണം അനിവാര്യമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളുരു നഗരത്തിലെ ജനസംഖ്യ 10 ദശലക്ഷത്തിലധികം കവിഞ്ഞു. നിരവധി അന്താരാഷ്ട്ര കമ്പനികൾ നഗരത്തിൽ പ്രവർത്തിക്കുന്നു. 2033 ഓടെ കെംപഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട് പരമാവധി യാത്രാ ശേഷിയിലെത്തുമെന്നാണ് കരുതുന്നത്. കൂടാതെ, 2040-ഓടെ ചരക്കുനീക്കത്തിന്‍റെ അളവും വർധിക്കും. 2020-ൽ ബാംഗ്ലൂർ ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ് (ബിസിഐസി) പുതിയ വിമാനത്താവളം സ്ഥാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള വിമാനത്താവളം 2030-ഓടെ അതിൻ്റെ പൂർണ്ണ ശേഷിയിലെത്തുമെന്ന് അവർ പറഞ്ഞു.

ബെംഗളുരു രണ്ടാം വിമാനത്താവളം എവിടെ വരും?

വിമാന യാത്രാ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും നിലവിൽ നഗരത്തിൽ പ്രതീക്ഷിക്കുന്ന വളർച്ചയെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ബെംഗളുരു രണ്ടാമത്തെ വിമാനത്താവളത്തിന് സാധ്യതയുള്ള സ്ഥലങ്ങളിലൊന്ന് തുംകൂരു ആണ്-തുമകുരു-ചിത്രദുർഗ സ്ട്രെച്ച് വിമാനത്താവളത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് യോജിച്ച സ്ഥലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

ഒന്നിലധികം വിമാനത്താവളങ്ങൾ വിജയകരമായി നടപ്പാക്കിയ മുംബൈ, ഗോവ തുടങ്ങിയ നഗരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രാരംഭ ഘട്ടത്തിലാണ് കർണ്ണാടകയെന്ന് പാട്ടീൽ സൂചിപ്പിച്ചു. പഴയ എച്ച്എഎൽ വിമാനത്താവളം വീണ്ടും തുറക്കുന്നത് ആദ്യം പരിഗണിച്ചിരുന്നെങ്കിലും, വളർച്ചയ്ക്കുള്ള സ്ഥലപരിമിതിയെക്കുറിച്ചുള്ള ആശങ്കകൾ ബദൽ മാർഗങ്ങൾ ആരായാൻ സർക്കാരിനെ പ്രേരിപ്പിച്ചു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore airport
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+