ബെംഗളൂരു ഓരോ ദിവസവും വളരുകയാണ്. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലാണെങ്കിലും ജോലി സാധ്യതകൾ, ശമ്പള വർധനവ്, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ ഏത് എടുത്താലും ബാംഗ്ലൂർ മുന്നിലാണ്. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് വിളിക്കുന്നത് വെറുതേല്ല എന്ന് നഗരം വീണ്ടും വീണ്ടും തെളിയിക്കുകയാണ് ബെംഗളൂരു. കണക്കുകളനുസരിച്ച് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരം കൂടിയാണ് ബാംഗ്ലൂർ.
തൊഴിൽ സാധ്യതകളാണ് ബാംഗ്ലൂര്‍ മുന്നേറിയ മറ്റൊരു മേഖല. ഐടി സെക്ടറിൽ മാത്രമല്ല, എല്ലാത്തരം ജോലികളും വാഗ്ദാനം ചെയ്യുന്ന ഒരു നഗരമായി ബെംഗളൂരു മാറി. മെട്രോ നഗരങ്ങളായ ഡൽഹിക്കും മുംബൈക്കും എല്ലാ രീതിയിലും വെല്ലുവിളി ഉയർത്തുകയാണ് ഉദ്യാന നഗരം എന്നാണ് റിപ്പോർട്ട്. അൺബോക്സിംഗ് ബാംഗ്ലൂർ ആണ് വിവിധ ഡാറ്റാ സ്രോതസ്സുകളുടെ വിശകലനം വഴിയുള്ള റിപ്പോർട്ട് പുറത്തു വിട്ടത്. ബെംഗളൂരു മുൻവർഷങ്ങളിൽ പിന്നിലായിരുന്ന മേഖലകളില്‍ ഉൾപ്പെടെയാണ് ആധിപത്യം സ്ഥാപിച്ച് മുന്നേറിയിരിക്കുന്നത്. പത്ത് വ്യത്യസ്ത മേഖലകളെ പരിഗണിച്ച് തയ്യാറാക്കിയ കണക്കിൽ പലതിലും വ്യക്തമായ വളർച്ച കൈവരിക്കാൻ ബെംഗളൂരുവിന് സാധിച്ചിട്ടുണ്ട്.

ജോലി, ശമ്പളം എന്നീ മേഖലകളിൽ ഏറ്റവും വേഗതയേറിയ വളർച്ച ബെംഗളൂരുവാണ്. പത്ത് വർഷത്തിനിടെ മുംബൈയെക്കാൾ ഇരട്ടി കമ്പനികൾ ഡൽഹിയിൽ എത്തിയെങ്കിലും കൃത്യമായ വളർച്ച രേഖപ്പെടുത്തിയത് ബെംഗളൂരുവാണ്. 342 ശതമാനം വളർച്ചയാണ് ബാംഗ്ലൂരിന് ഉണ്ടായത്. സോഫ്റ്റ് വെയർ എൻജിനീയർമാരുടെ അടിസ്ഥാന ശമ്പളം ഏറ്റവും കൂടുതൽ ബെംഗളൂരുവിലാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. ബെംഗളൂരുവിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ അടിസ്ഥാന ശമ്പളം മറ്റ് നഗരങ്ങളെ അപേക്ഷിച്ച് 13% മുതൽ 33 % വരെകൂടുതലാണ്.
ബ്ലൂ കോളർ ജോലികൾക്ക് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ മികട്ട ശമ്പളം നല്കുന്ന നഗരവും നമ്മുടെ ബെംഗളൂരു ആണ്. ഡൽഹി-എൻസിആറിനെ പിന്തള്ളിയാണ് ബാംഗ്ലൂർ ഈ നേട്ടം കൈവരിച്ചത്. ഇനി പാസ്പോർട്ട് ഉള്ള ആളുകളുടെ എണ്ണം എടുത്താലും ബാംഗ്ലൂർ ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, പൂനെ തുടങ്ങിയ നഗരങ്ങളേക്കാൾ മുന്നിലാണ്. ഡൽഹി, മുംബൈയും മാത്രമാണ് ബാംഗ്ലൂരിനേക്കാൾ പാസ്പോര്‍ട്ട് ഉള്ള ആളുകളുള്ള നഗരങ്ങൾ. എന്നാൽ ജനസംഖ്യ കണക്കിലെടുത്ത് നോക്കുമ്പോൾ പാസ്‌പോർട്ടുള്ള ജനസംഖ്യയുടെ ശതമാനത്തിൽ ബംഗ്ലൂർ മുന്നിലാണ്.
ബെംഗളൂരു എന്നും പഴി കേൾക്കുന്നത് ഇവിടുത്തെ ഗതാഗതപ്രശ്നങ്ങളുടെ പേരിലാണ്. ട്രാഫിക് ബ്ലോക്ക് ഇല്ലാത്ത ഒരു ദിവസം ബെംഗളൂരുവിൽ ഇല്ല. അതേ സമയം വിമാന യാത്രകളുടെ കാര്യമെടുത്താൽ മുംബൈയെ കടത്തിവെട്ടി ഡൽഹിയുടെ അടുത്ത സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്. 2022-23 ൽ 5.6 മില്യൺ ആളുകൾ യാത്ര ചെയ്ത ഡെൽഹി- മുംബൈ റൂട്ടാണ് ഏറ്റവും തിരക്കേറിയ എയര് റൂട്ട്. തൊട്ടുപിന്നിലായി ബെംഗളൂരു- ഡൽഹിയും ബെംഗളൂരു- മുംബൈയും ഉണ്ട്.
കാറുകളുടെ കാര്യമെടുത്താൽ ഇന്ത്യയുടെ കാർ കാപ്പിറ്റൽ എന്ന് ഡല്‍ഹിയെ വിശേഷിപ്പിക്കാം. പുതിയ കാർ രജിസ്ട്രേഷനിൽ തലസ്ഥാനമാണ് മുന്നിൽ. കൂടാത മുംബൈയെ പിന്തള്ളി ബെംഗളൂരു രണ്ടാം സ്ഥാനത്തെത്തി. വീട് സ്വന്തമാക്കുന്ന കാര്യത്തിൽ ബെംഗളൂരു വലിയ മത്സരം ഉയർത്തുന്നില്ല. ഗുഡ്ഗാവ്, നവി മുംബൈ, താനെ എന്നിവിടങ്ങളിലാണ് വീട് വാങ്ങാൻ ഏറ്റവും ചെലവ്.
മികച്ച കാലാവസ്ഥയും ശുദ്ധവായുവും ബാംഗ്ലൂരിൽ
ഇതിലെല്ലാമുപരിയായി ജീവിക്കുന്ന നഗരത്തിൽ അല്പം ശുദ്ധവായു ശ്വസിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ. അക്കാര്യത്തിൽ ബെംഗളൂരുവാണ് മികച്ച തെരഞ്ഞെടുപ്പെന്ന് സംശയമില്ലാതെ പറയാം. തൃപ്തികരമായ വായു നിലവാരമാണ് ബെംഗളൂരുവിലുള്ളത്. പ്രതിദിന പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ഉള്ള മികച്ച കാലാവസ്ഥ 181 ദിവസമാണ് ബാംഗ്ലൂരിൽ രേഖപ്പെടുത്തിയത്. അതേ സമയം ചൂട് കൂടുതലുള്ള നഗരങ്ങളില് മുംബൈയെയും ചെന്നൈയെയും പിന്നിലാക്കി ഡൽഹി മുന്നിലെത്തി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












