Search
  • Follow NativePlanet
Share
» »വോട്ട് ചെയ്ത് കഴിഞ്ഞ് നേരെ വിട്ടോ വണ്ടർലയിലേക്ക്.. വമ്പൻ ഓഫർ, അടുത്തെങ്ങും കിട്ടില്ല, വാരാന്ത്യം തകർക്കാം

വോട്ട് ചെയ്ത് കഴിഞ്ഞ് നേരെ വിട്ടോ വണ്ടർലയിലേക്ക്.. വമ്പൻ ഓഫർ, അടുത്തെങ്ങും കിട്ടില്ല, വാരാന്ത്യം തകർക്കാം

ഏപ്രിൽ 26 വെള്ളിയാഴ്ച.. വോട്ടിങ് ദിവസമാണ്.. വോട്ട് ചെയ്യാൻ അവധിയുമുണ്ട്. പിറ്റേന്ന് ശനിയാഴ്ച വാരാന്ത്യം, പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ല. വോട്ട് ചെയ്തു വന്ന ശേഷം വണ്ടർലാ വരെ പോയാലോ.. കിടിലൻ റൈഡുകളും വാട്ടർ പാർക്കും ഒക്കെയായി ഒരു ദിവസം ആഘോഷിക്കാം. എന്നാൽ അതു മാത്രമല്ല, തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം ചെല്ലുന്നവര്‍ക്ക് അടിപൊളി കിഴിവുകളാണ് ബാംഗ്ലൂര്‍, കൊച്ചി വണ്ടര്‍ലാ പാർക്ക് ഓഫർ ചെയ്തിരിക്കുന്നത്.

അതെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം വണ്ടർലാ സന്ദർശിക്കുന്നവർക്ക് ടിക്കറ്റ് നിരക്കിന്‍റെ 15 ശതമാനം ഇളവാണ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ട് ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് കൊച്ചി, ബെംഗളുരു വണ്ടർലാ പാർക്കിൽ തങ്ങളുടെ വോട്ടിംഗ് മാർക്ക് കാണിക്കുന്ന സന്ദർശകർക്ക് 15% ഓഫർ പ്രഖ്യാപിച്ചത്.

Cast Your Vote And Enjoy 15 discount In Bangalore Kochi Wonderla

PC: Wonderla Official Website

ഏപ്രിൽ 26 മുതൽ 28 വരെയുള്ള മൂന്നു ദിവസങ്ങളിൽ ആണ് ഈ ഓഫർ ലഭ്യമാവുക. ടിക്കറ്റ് നിരക്കിൽ ഇളവ് നേടാൻ വണ്ടർലാ ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യണം. തുടർന്ന് പ്രവേശന സമയത്ത് മഷി പുരട്ടിയ വിരൽ പാർക്ക് പ്രവേശന കവാടത്തിൽ പരിശോധിച്ച് ഉറപ്പിച്ച് ഓഫർ നേടാം. ശ്രദ്ധിക്കുക, ഓൺലൈൻ ബുക്കിങ് നടത്തിയാൽ മാത്രമേ ഓഫർ ലഭ്യമാവുകയുള്ളൂ. പാർക്ക് ടിക്കറ്റുകൾക്കും പാർക്ക് ടിക്കറ്റ് + ഫുഡ് കോമ്പോകൾക്കും ആണ് 15 ശതമാനം ഇളവ് ബാധകമായിട്ടുള്ളത്.

ഓഫർ ലഭ്യമായിട്ടുള്ള തിയതികളിൽ രാവിലെ 8.00 മണിക്ക് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്യണം. എട്ടു മണിക്ക് ശേഷമുള്ള ടിക്കറ്റുകൾക്ക് ഓഫർ ലഭ്യമായിരിക്കില്ല. വോട്ടർ ഐഡിയും സന്ദർശകർ കൊണ്ടുവരണം.

നിങ്ങളുടെ വോട്ടവകാശം വണ്ടർല ബെംഗളൂരു, കൊച്ചി പാർക്കുകളിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിക്കാനും വാരാന്ത്യം അടിപൊളിയായി ചെലവഴിക്കാനും ഉള്ള മികച്ച അവസരമാണ് ലഭിക്കുന്നത്. ആവേശമുണർത്തുന്ന റൈഡുകൾ, വാട്ടർ പാർക്ക്, രുചികരമായ ഭക്ഷണം എന്നിങ്ങനെ ഒരു ദിവസം അടിപൊളിയായി ചെലവഴിക്കാൻ വേണ്ടെതെല്ലാം ഇവിടെയുണ്ട്.

വണ്ടർലയുടെ ഓൺലൈൻ പോർട്ടൽ വഴി (https://bookings.wonderla.com) എൻട്രി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് കൊച്ചി വണ്ടർലാ- 0484-3514001, 7593853107 , ബാഗ്ലൂർ വണ്ടർ ലാ- 080 372 30333, 080 350 73966 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+