ബെംഗളൂരു അടിക്കടി കാലാവസ്ഥാ മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറഞ്ഞ താപനിലയും തണുപ്പും ആയിരുന്നു നഗരത്തിൽ അനുഭവപ്പെട്ടതെങ്കിൽ അതിപ്പോൾ മഴയിലേക്ക് മാറിയിരിക്കുകയാണ്. പതിവിൽ നിന്ന് വ്യത്യസ്തമായിനവംബർ അവസാനം മഴയും ഇടിമിന്നലുമാണ് നഗരത്തിൽ അനുഭവപ്പെടുന്നത്.
ഇന്ന്, നവംബർ 30 ശനിയാഴ്ച ബെംഗളൂരുവില്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള പ്രവചനം വിശദമാക്കുന്നത്. ഇന്ന് ബാംഗ്ലൂരിൽ മേഘാവൃതമായ ആകാശമായിരിക്കുമെന്നും രണ്ടോ മൂന്നോ മഴ പെയ്യുവാനും ഇടി മിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. ഇന്നത്തെ ശരാശരി പകൽ താപനില 18 ഡിഗ്രി ആയിരിക്കും.

ഇന്നത്തെ കൂടിയ താപനില 21.61 ഡിഗ്രി സെൽഷ്യലും കുറഞ്ഞ താപനില 18.62 സെൽഷ്യസും ആയിരിക്കും. വൈകുന്നേരത്തോടെ താപനിലയിൽ വീണ്ടും ഇടിവു സംഭവിച്ചേക്കാം. മേഘം നിറഞ്ഞ ആകാശവും ചെറിയ മഴയും കാരണം തണുപ്പും കൂടും. തണുപ്പു നിറഞ്ഞ രാത്രിയാവും ഇന്ന് നിങ്ങളെ ബെംഗളൂരുവിൽ കാത്തിരിത്തുന്നത്.
ഇന്ന് വാരാന്ത്യമായതിനാൽ തന്നെ വൈകിട്ടും രാത്രിയിലും പുറത്ത് പോകുന്നത് ഉൾപ്പെടെയുള്ള പല പ്ലാനുകളും നേരത്തെ തയ്യാറാക്കിയിട്ടുണ്ടാവും. എന്നാൽ പോകുമ്പോൾ നിർബന്ധമായും ജാക്കറ്റും കുടയും എടുക്കാവാൻ മറക്കരുത്. അത് മാത്രമല്ല, മഴ പെയ്താൽ ബെംഗളൂരുവിലെ ട്രാഫിക്കിന്‍റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിനനുസരിച്ചുള്ള ക്രമീകരണങ്ങളും മുൻകരുതലുകളും എടുക്കാനും വിട്ടുപോകരുത്.
ബെംഗളൂരുവിൽ മഴ തുടരും
ബാംഗ്ലൂർ ഡിസംബർ മാസത്തെ സ്വാഗതം ചെയ്യുന്നത് മഴയോടെ ആയിരിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസംബർ അഞ്ച് വരെ ചെറുതെങ്കിലും മഴ നഗരത്തിൽ തുടരും. ഫെംഗൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടാണ് ബെംഗളൂരുവിലെയും മഴ. തമിഴ്‌നാട്ടിൽ ഉണ്ടായ കൊടുങ്കാറ്റാണ് ബെംഗളൂരുവിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും മഴ പെയ്യാനുള്ള പ്രധാന കാരണം.
ബെംഗളൂരു കാലാവസ്ഥ പ്രവചനം, മഴ മുന്നറിയിപ്പ് നവംബർ 30- ഡിസംബർ 5
നവംബർ 30 - കുറഞ്ഞ താപനില - 18, കൂടിയ താപനില 26 - പൊതുവേ മേഘാവൃതമായ ആകാശം, ഒന്നോ രണ്ടോ തവണ മഴയും ഇടിമിന്നലും
ഡിസംബർ 1 - കുറഞ്ഞ താപനില - 18, കൂടിയ താപനില 25 - പൊതുവേ മേഘാവൃതമായ ആകാശം, ഒന്നോ രണ്ടോ തവണ മഴയും ഇടിമിന്നലും
ഡിസംബർ 2 - കുറഞ്ഞ താപനില - 18, കൂടിയ താപനില 25 - പൊതുവേ മേഘാവൃതമായ ആകാശം, ഒന്നോ രണ്ടോ തവണ മഴയും ഇടിമിന്നലും
ഡിസംബർ 3 - കുറഞ്ഞ താപനില - 18, കൂടിയ താപനില 25 - പൊതുവേ മേഘാവൃതമായ ആകാശം, ഒന്നോ രണ്ടോ തവണ മഴയും ഇടിമിന്നലും
ഡിസംബർ 4 - കുറഞ്ഞ താപനില - 18, കൂടിയ താപനില 25 - മഴ
ഡിസംബർ 5 - കുറഞ്ഞ താപനില - 18, കൂടിയ താപനില 25 - മഴ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














