Search
  • Follow NativePlanet
Share
» »ആറ് ദിവസത്തിൽ ഏഴ് ലോകാത്ഭുതങ്ങൾ കണ്ട് ഗിന്നസ് ബുക്കിൽ; പൊതുഗതാഗതത്തിൽ യാത്ര, റെക്കോർഡ് പിറന്നത് ഇങ്ങനെ

ആറ് ദിവസത്തിൽ ഏഴ് ലോകാത്ഭുതങ്ങൾ കണ്ട് ഗിന്നസ് ബുക്കിൽ; പൊതുഗതാഗതത്തിൽ യാത്ര, റെക്കോർഡ് പിറന്നത് ഇങ്ങനെ

ലോകം മുഴുവൻ കറങ്ങുക എന്നത് ഒരു സ്വപ്നമാണ്. അത് പൂർത്തിയാക്കിയവരാകട്ടെ വളരെ ചുരുക്കവും. എന്നാൽ കുട്ടിക്കാലത്ത് കണ്ട ഒരു സ്വപ്നം യാഥാർത്ഥ്യമാക്കി ലോക റെക്കോർഡ് തകർത്തിരിക്കുകയാണ് ഒരാള്‍.
വെറും ഒരാഴ്ചയിൽ താഴെ സമയമെടുത്ത് പുതിയ ഏഴു ലോകാത്ഭുതങ്ങൾ കണ്ട് ഗിന്നസ് ബുക്ക് റെക്കോർഡ് തകർത്താണ് ഈജിപ്ത് സ്വദേശി താരമായത്. ലോകത്തിലെ ഏഴ് അത്ഭുതങ്ങളും ഏറ്റവും വേഗത്തിൽ സന്ദർശിച്ച് ഇംഗ്ലീഷുകാരനായ ജാമി മക്ഡൊണാൾഡ് സ്ഥാപിച്ച റെക്കോർഡ് 45 കാരനായ മാഗ്ഡി ഈസ തകർത്തത്.

ജാമി മക്ഡൊണാൾഡ് കഴിഞ്ഞ വർഷം സ്ഥാപിച്ച റെക്കോർഡ് 4.5 മണിക്കൂർ വ്യത്യാസത്തിൽ ആണ് മാഗ്ഡി ഈസ മറികടന്നത്. വെറും 6 ദിവസവും 11 മണിക്കൂറും 52 മിനിറ്റും യാത്ര മാഗ്ഡി ഈസ ആരും കൊതിക്കുന്ന ഈ നേട്ടം സ്വന്തമാക്കിയതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ന്യൂസ് കുറിക്കുന്നു.

യാത്രയ്ക്കിടയിൽ ഉറങ്ങിപ്പോയി ബസ് കിട്ടാതെ വന്നതുൾപ്പെടെ പല അനിശ്ചിതത്വങ്ങളും വന്നെങ്കിലും എല്ലാം പിന്നിട്ട് അവിശ്വസനീയമായ നേട്ടം ആണ് മാഗ്ഡി ഈസയുടേത്. നാല് ഭൂഖണ്ഡങ്ങളിലായി ചിതറിക്കിടക്കത്തുന്ന ഏഴ് ലോകാത്ഭുതങ്ങള്‍ കണ്ടു വന്നത് ഒട്ടും എളുപ്പമുള്ള യാത്രയായിരുന്നില്ല. മാഗ്ഡി ഈസയുടെ യാത്രാ വഴികളിലൂടെ...

വന്മതിൽ കണ്ട് തുടങ്ങിയ യാത്ര

ചൈനയിലെ വൻമതിൽ ആണ് മാഗ്ഡി ഈസ യാത്രയിൽ ആദ്യം സന്ദര്‍ശിച്ച ലക്ഷ്യസ്ഥാനം. തുടർന്ന് വെണ്ണക്കിലിലെ പ്രണയ സ്മാരകമായ ഇന്ത്യയിലെ താജ്മഹൽ, ജോർദാനിലെ പുരാതന നഗരമായ പെട്ര, റോമിലെ കൊളോസിയം, ബ്രസീലിലെ ക്രൈസ്റ്റ് ദി റിഡീമർ, പെറുവിലെ മാച്ചു പിച്ചു എന്നിവ കണ്ട് ഒടുവിൽ മെക്സിക്കോയിലെ പുരാതന മായൻ നഗരമായ ചിചെൻ ഇറ്റ്സ സന്ദർശിച്ച് യാത്ര അവസാനിപ്പിക്കുകയായിരുന്നു.

യാത്ര പൊതുഗതാഗതത്തിൽ

പൊതുഗതാഗതം മാത്രമുപയോഗിച്ചാണ് മാഗ്ഡി ഈസ തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്ര പൂർത്തിയാക്കിയത് എന്നതാണ് ഇതിലെ ഏറ്റവും കൗതുകകരമായ വസ്തുത. റെക്കോർഡിലേക്കുള്ള യാത്രയ്ക്കായി റൂട്ട് ആസൂത്രണം ചെയ്യാൻ മാത്രം മാഗ്ഡി ഈസ ഒന്നര വർഷമെടുത്തെന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് വാർത്തയിൽ പറയുന്നത്. ഫ്ലൈറ്റുകൾ, ബസുകൾ, ട്രെയിനുകൾ, സബ്‌വേകൾ, മറ്റ് മാർഗങ്ങൾ എന്നിവയിലൂടെയാണ് യാത്ര പൂർത്തിയാക്കിയത്.

ഏതെങ്കിലും ഒരു ചെറിയ തടസ്സം പോലും മുഴുവൻ യാത്രാപദ്ധതിയും പാളം തെറ്റിക്കുകയും വീട്ടിലേക്കുള്ള മടക്ക വിമാനത്തിന് കാരണമാവുകയും ചെയ്യുമെന്ന് മാഗ്ഡി ഈസ ഗിന്നസ് വേൾഡ് റെക്കോർഡ്സിനോട് പറഞ്ഞു.

ഓരോ യാത്രയ്ക്ക് പിന്നിലും

ഓരോ യാത്രയ്ക്കും പിന്നിൽ നീണ്ട കണക്കുകൂട്ടലുകളും ഗവേഷണങ്ങളും വേണ്ടിവന്നിട്ടുണ്ട്. ട്രാൻസിറ്റ് സമയം, മികച്ച പൊതുഗതാഗത ഓപ്‌ഷനുകൾ കണ്ടെത്തുക, , ഇമിഗ്രേഷൻ ക്യൂകൾ, ലേഓവറുകൾ, അടുത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള കണക്ഷനുകൾ എന്നിവ കണ്ടെത്തി കണക്കാക്കി അതിൽ നിന്നേറ്റവും മികച്ചതു കണ്ടെത്തിയാണ് ഈ യാത്ര നടത്തിയത്. അതിൽ തന്നെ യൂറോപ്പിൽ നിന്ന് റിയോ ഡി ജനീറോയിലേക്കുള്ള ട്രാൻസ്അറ്റ്ലാന്‍റിക് യാത്ര പോലെ പ്ലാനിങ് അധികം വേണ്ടാത്ത യാത്രകളും ഉണ്ടായിരുന്നു.

വെല്ലുവിളികൾ

എന്നാൽ തുടർന്ന് മാച്ചു പിച്ചുവിലേക്ക് എത്തിച്ചേരുക എന്നത് ഒരു വെല്ലുവിളി ആയിരുന്നെവെന്നാണ് മാഗ്ഡി ഈസ പറയുന്നത്. നിരവധി പൊതുഗതാഗത സംവിധാനങ്ങളും ധാരാളം നടത്തവും ഇതിനായി വേണ്ടിവന്നു. മൊത്തത്തിലുള്ള ഷെഡ്യൂളില്‌ കാര്യമായ പ്രശ്നങ്ങളൊന്നും സംഭവിച്ചില്ല എന്നത് പ്രധാനമാണ്. പല തവണ പല സാഹചര്യങ്ങളും വന്നെങ്കിലും വലിയ ബുദ്ധിമുട്ടുണ്ടാക്കാതെ അതെല്ലാം കടന്നുപോയി.

യാത്രാക്ഷീണത്തില് ഉറങ്ങിപ്പോയി പെട്രയിലേക്കുള്ള പ്രതിദിന ബസ് കിട്ടാതെ പോയതാണ് അത്തരത്തിലൊരു സംഭവം. പൊതുവേ പെട്രോയിലേക്ക് സ്വകാര്യ ടൂർ ഓപ്പറേറ്റർമാരും ടാക്സികളും സർവീസ് നടത്തുന്നതിനാൽ ബസ് കിട്ടുക എന്നതെളുപ്പമായിരുന്നില്ല. പിന്നീട് മറ്റൊരു ബസ് കണ്ടെത്താൻ മാഗ്ഡി ഈസയ്ക്ക് സാധിച്ചു.
പെറുവിൽ നിന്ന് മെക്‌സിക്കോയിലേക്കുള്ള വിമാനം കിട്ടാതെ പോകുന്ന അവസ്ഥയും വന്നെങ്കിലും ലോക റെക്കോർഡ് തർക്കാനുള്ള തന്‍റെ ശ്രമം വിശദീകരിച്ച മാഗ്ഡി ഈസയ്ക്ക് ശേഷം എയർലൈൻ ജീവനക്കാർ ചെക്ക്-ഇൻ കൗണ്ടർ വീണ്ടും തുറന്നു യാത്ര സാധ്യമാക്കി.

ആറ് ദിവസത്തിൽ ലോകാത്ഭുതങ്ങൾ മുഴുവൻ കാണാൻ സാധിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാൻ രണ്ട് ദിവസമാണ് വേണ്ടി വന്നത്. യാത്ര ചെയ്യാനിരുന്ന വിമാനം റദ്ദാക്കിയതിനെ തുടർന്നാണ് കെയ്‌റോയിലെ വീട്ടിലേക്ക് മടങ്ങാൻ അദ്ദേഹത്തിന് രണ്ട് ദിവസം വേണ്ടി വന്നത്.

തന്‍റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് വ്യക്തിപരമായ സംതൃപ്തിക്കപ്പുറം, സാധാരണ ജീവിതത്തിൻ്റെ ദൈനംദിന സമ്മർദ്ദങ്ങളും സമ്മർദ്ദങ്ങളും താൽക്കാലികമായി ഉപേക്ഷിക്കാൻ ഈ വെല്ലുവിളി എന്നെ അനുവദിച്ചു എന്നാണ് മാഗ്ഡി പറയുന്നത്. വ്യക്തിപരമായ സംതൃപ്തിക്കപ്പുറം, സാധാരണ ജീവിതത്തിൻ്റെ ദൈനംദിന സമ്മർദ്ദങ്ങളും സമ്മർദ്ദങ്ങളും താൽക്കാലികമായി ഉപേക്ഷിക്കാൻ ഈ വെല്ലുവിളി അനുവദിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂഖണ്ഡങ്ങൾ അനുസരിച്ച് ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങൾ

ഏഷ്യ
ചൈനാ മതിൽ (ചൈന)
താജ് മഹൽ (ഇന്ത്യ)
പെട്ര (ജോർദാൻ)
യൂറോപ്പ്
കൊളോസിയം (ഇറ്റലി)
ദക്ഷിണ അമേരിക്ക
ക്രൈസ്റ്റ് ദി റിഡീമർ (ബ്രസീൽ)
മാച്ചു പിച്ചു (പെറു)

ചിച്ചൻ ഇറ്റ്സാ (മെക്സിക്കോ)

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: interesting facts world travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+