വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് ശേഷം പാളത്തിലിറങ്ങാൻ ഒരുങ്ങുന്നത് വന്ദേ മെട്രോ സർവീസുകളാണ്. രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്ര ഏറ്റവും വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കുവാൻ സഹായിക്കുന്ന വന്ദേ മെട്രോ ട്രെയിൻ പാളത്തിൽ വിപ്ലവം തീർക്കുമെന്ന കാര്യത്തിൽ സംശയമില്ല. നഗരയാത്രികരെ ലക്ഷ്യം വെച്ചുള്ള വന്ദേ മെട്രോയുടെ ആദ്യ സർവീസിന് ഇനി വലിയ താമസമില്ല.
ഗുജറാത്തിലെ അഹമ്മദാബാദ് - ഭുജ് പാതയിലായിരിക്കും ആദ്യ വന്ദേ മെട്രോ സര്‍വീസ് എന്നാണ് വാർത്തകൾ. ഏറ്റവും മികച്ച സൗകര്യങ്ങളോടെ, യാത്രക്കാരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന വിധത്തിലായിരിക്കും ഇന്ത്യൻ റെയിൽവേ വന്ദെ മെട്രോ അവതരിപ്പിക്കുക. എസി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിലുണ്ടാവും. വന്ദേ മെട്രോയുടെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് 30 രൂപയാണ്.

പശ്ചിമ റെയിൽവേയ്ക്ക് കീഴിൽ അഹമ്മദാബാദ്-ഭുജ് പാതയില്‍ ആഴ്ചയില്‍ ആറു ദിവസമായിരിക്കും വന്ദേ മെട്രോ സര്‍വീസ് സർവീസ് നടത്തുക. ഉദ്ഘാടനതിയതി ഇതുവരെ തീരുമാനിച്ചില്ലെങ്കിലും ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ആണ് വന്ദേ മെട്രോ നിർമ്മിച്ചത്. ഇതിന്‍റെ പരീക്ഷണ ഓട്ടം കഴിഞ്ഞ മാസമാണ് വിജയകരമായി പൂർത്തിയാക്കിയിരുന്നു.
പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ട്രെയിനിൽ 1,150 പേർക്ക് ഇരിക്കാവുന്ന 3x3 ബെഞ്ച് ശൈലിയിലുള്ള ഇരിപ്പിടങ്ങളും 2,058 സ്റ്റാൻഡിംഗ് യാത്രക്കാർക്കുള്ള സ്ഥലവും ഉണ്ടായിരിക്കും. വീൽചെയർ ആക്സസ് ചെയ്യാവുന്ന ടോയ്‌ലറ്റുകൾ, അത്യാഹിതങ്ങൾക്കുള്ള ടോക്ക്-ബാക്ക് സിസ്റ്റം, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന 14 സെൻസറുകളുള്ള ഹൈടെക് ഫയർ ഡിറ്റക്ഷൻ സിസ്റ്റം തുടങ്ങിയവ ഇതിലുണ്ടായിരിക്കും.
അഹമ്മദാബാദ്-ഭുജ് വന്ദേ മെട്രോ സമയം, സ്റ്റോപ്പ്
ആഴ്ചയിൽ ആറ് ദിവസം വന്ദേ ഭാരത് മെട്രോ അഹമ്മദാബാദ്-ഭുജ് റൂട്ടിൽ സർവീസ് നടത്തും. ശനിയാഴ്ചകളിൽ ഭുജിൽ നിന്നും ഞായറാഴ്ചകളിൽ അഹമ്മദാബാദിൽ നിന്നും സർവീസ് ഉണ്ടായിരിക്കില്ല. രാവിലെ 5:05 ന് ഭുജിൽ നിന്ന് പുറപ്പെട്ട് 10:50 ന് അഹമ്മദാബാദിലെത്തും. മടക്കയാത്ര അഹമ്മദാബാദിൽ നിന്ന് വൈകുന്നേരം 5:30 ന് ആരംഭിച്ച് 11:10 ന് ഭുജിൽ എത്തിച്ചേരും. അഞ്ജർ, ഗാന്ധിധാം, ഭചൗ, സമഖിയാലി, ഹൽവാദ്, ധ്രംഗധ്ര, വിരംഗാം, ചന്ദ്ലോദിയ, സബർമതി എന്നിവിടങ്ങളിൽ ട്രെയിൻ നിർത്തും.
നേരത്തെ ടിക്കറ്റ് എടുക്കേണ്ട
വന്ദേ ഭാരത് മെട്രോ ഒരു റിസർവ് ചെയ്യാത്ത ട്രെയിനാണ്, ഇത് യാത്രക്കാർക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ടിക്കറ്റ് വാങ്ങാൻ അനുവദിക്കുന്നു. മിനിമം നിരക്ക് 30 രൂപയും ഭുജും അഹമ്മദാബാദും തമ്മിലുള്ള വൺവേ യാത്രയ്ക്ക് ഏകദേശം 430 രൂപ ചിലവാകും.
നഗരവാസികളെ ലക്ഷ്യം വെച്ച് പുറത്തിറങ്ങുന്ന വന്ദേ മെട്രോ പകൽസമയ യാത്രകൾക്കാണ് ഉപയോഗിക്കുക. ഓഫീസ് സമയങ്ങളിൽ രണ്ട് നഗരങ്ങൾക്കിടയിൽ നിരവധി സ്റ്റോപ്പുകളോടെ പ്രവർത്തിക്കുന്ന വന്ദേ മെട്രോ വേഗത്തിൽ, കുറഞ്ഞ ചെലവിലുള്ള യാത്രകളാണ് ഉറപ്പു നല്കുന്നത്. കൂടുതൽ വേഗതയും ഇതിനുണ്ടാവും. അടിക്കടിയുള്ള സ്റ്റോപ്പുകളിൽ വേഗത്തിൽ നിർത്തുവനും യാത്ര തുടർന്ന് വേഗത്തിൽ തന്നെ സ്പീഡ് കൈവരിക്കാനുമുള്ള സൗകര്യവും സജ്ജീകരണങ്ങളും ഉണ്ട്.
വന്ദേ മെട്രോ പ്രത്യേകതകൾ
150 കിലോമീറ്ററിനും 200 കിലോമീറ്ററിനും ഇടയിലുള്ള രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുകയാണ് വന്ദെ മെട്രോയുടെ ലക്ഷ്യം
മണിക്കൂറില്‍ 110 മുതല്‍ 130 വരെ കിലോ മീറ്ററായിരിക്കും വേഗം.
വന്ദേ മെട്രോയ്ക്ക് 12 കോച്ചുകളാണ് ഉണ്ടായിരിക്കുക. തിരക്കും ആവശ്യകതയും കണക്കിലെടുത്ത് 16 കോച്ചുകൾ വരെ വർധിപ്പിക്കും.
ഒരു ഒരു കോച്ചില്‍ നൂറുപേര്‍ക്ക് ഇരിക്കാനും 200 പേര്‍ക്ക് നില്‍ക്കാനും കഴിയും.
ഓട്ടോമാറ്റീക് ഡോറുകളും സൈഡ് സീറ്റുകളും ഉണ്ടായിരിക്കും.
തീവണ്ടികള്‍ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സംവിധാനം വന്ദേ മെട്രോകളിൽ ഘടിപ്പിച്ചിട്ടുണ്ട്
ഓട്ടോമാറ്റിക് ഗേറ്റുകൾ, മൊബൈൽ ചാർജിംഗ് സോക്കറ്റുകൾ, ഡിഫ്യൂസ്ഡ് ലൈറ്റിംഗ്, റൂട്ട് ഇൻഡിക്കേറ്റർ ഡിസ്പ്ലേ, പനോരമിക് വിൻഡോകൾ തുടങ്ങിയവും കോച്ചുകളിൽ ഉണ്ടായിരിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













