Search
  • Follow NativePlanet
Share
» »പുറത്തിറങ്ങിയാൽ പൊള്ളും! ഏറ്റവും ചൂടേറിയ വർഷമാകാൻ 2024, ജാഗ്രത വേണം

പുറത്തിറങ്ങിയാൽ പൊള്ളും! ഏറ്റവും ചൂടേറിയ വർഷമാകാൻ 2024, ജാഗ്രത വേണം

ഓരോ ദിവസം ചെല്ലുംതോറും ചൂട് കൂടിവരികയാണ്. തെക്കേ ഇന്ത്യയിൽ മാത്രമല്ല, വടക്കേ ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള കൊടുംചൂട് കാരണം നിത്യജീവിതം പോലും ദുസഹമായിരിക്കുകയാണ്. ചെറിയ മഴ പെയ്തു പോയെങ്കിലും രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും കനത്ത ചൂടിൽ തന്നെയാണ്.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പും ശക്തമായ മുന്നറിയിപ്പാണ് ഇക്കാര്യത്തിൽ നല്കിയിരിക്കുന്നത്. 2023 ഏറ്റവും ചൂടേറിയ വർഷമായിരുന്നുവെന്നും എന്നാല്‍ 2024 താപനിലയുടെ കാര്യത്തിൽ കഴിഞ്ഞ വര്‌ഷ്തെ മറികടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മാത്രമല്ല, ചൂട് ഇപ്പോഴേ കുറയില്ലെന്നും കാലാവല്ഥാ വകുപ്പ് വ്യക്തമാക്കുന്നുണ്ട്.

Heatwave Alert In India 2024 will Be The Hottest Year On Record

PC: PTI

കൂടാതെ, അടുത്ത അഞ്ച് ദിവസങ്ങളിൽ കടുത്ത ഉഷ്ണതരംഗം തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാല്‌‍ ആശ്വാസം പകരുന്ന ഒരു വാർത്തയും ഉണ്ട്. ഏപ്രിൽ 28 മുതൽ 30 വരെ വടക്കുകിഴക്കൻ ഇന്ത്യയിൽ ഒറ്റപ്പെട്ട ഇടിമിന്നലിനും മിന്നലോടും കൂടിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് പ്രവചനം പറയുന്നു.

ഇന്ത്യയിലെ ഉഷ്ണതരംഗം

ഐഎംഡി അതിന്‍റെ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിൽ രാജ്യത്തിലെ വിവിധ ഇടങ്ങളിൽ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഗംഗാനദി പശ്ചിമ ബംഗാൾ, ഒഡീഷയുടെ ചില ഭാഗങ്ങൾ, ഉപ-ഹിമാലയൻ പശ്ചിമ ബംഗാളിലെ ഒറ്റപ്പെട്ട പോക്കറ്റുകൾ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഉഷ്ണതരംഗം നിലനിൽക്കുന്നതായും പ്രവചനത്തിൽ പറയുന്നു.

അടുത്ത 5 ദിവസങ്ങളിൽ ബീഹാർ, ജാർഖണ്ഡ്, തെലങ്കാന, രായലസീമ, ആഭ്യന്തര കർണാടക, തമിഴ്നാട്, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉഷ്ണതരംഗ സാഹചര്യങ്ങൾ ഉണ്ടചന്നും 26 മുതൽ 28 വരെ കേരള, മാഹി പ്രദേശങ്ങൾ, 27 മുതൽ 29 വരെ കൊങ്കൺ, ഏപ്രിൽ 28 മുതൽ 30 വരെ പടിഞ്ഞാറൻ ഉത്തർപ്രദേശ്, ആന്ധ്ര തീരപ്രദേശം, പ്രദേശും യാനം എന്നിവിടങ്ങളിലും ഉഷ്ണ തരംഗത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.

ഐഎംഡിയുടെ കണക്കനുസരിച്ച്, ഉയരുന്ന താപനില മെയ് മാസത്തോടെ തീവ്രമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് വടക്കൻ, മധ്യ ഇന്ത്യൻ പ്രദേശങ്ങൾ കടുത്ത ഉഷ്ണതരംഗത്തിലേക്ക് നയിച്ചേക്കും

പേടിക്കേണ്ട...മഴയും ലഭിക്കും!

കൊടുംചൂടിലും മഴ എത്തുവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു. ഏപ്രിൽ 28 മുതൽ 30 വരെ വടക്കുകിഴക്കൻ ഇന്ത്യയിൽ ഇടിമിന്നലോടും മിന്നലോടും കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. കൂടാതെ, പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും അതിനോട് ചേർന്നുള്ള മധ്യ ഇന്ത്യയിലും മഴ പെയ്യും.

ഏപ്രിൽ 27 മുതൽ 29 വരെ ജമ്മു-കശ്മീർ-ലഡാക്ക്-ഗിൽജിത്-ബാൾട്ടിസ്ഥാൻ-മുസാഫറാബാദ്, 2024 ഏപ്രിൽ 29-ന് ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 26 മുതൽ 28 വരെ പഞ്ചാബ്, ഹരിയാന-ചണ്ഡീഗഡ്-ഡൽഹി, 2024 ഏപ്രിൽ 26-ന് രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

കേരളത്തിലെ ഉഷ്ടതരംഗം

അതേസമയം ഏപ്രിൽ 26 വെള്ളിയാഴ്ച മുതൽ 30 ചൊവ്വാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39°C വരെയും പ്രതീക്ഷിക്കുന്നു. പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 - 5°C കൂടുതൽ) ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: heatwave rain summer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+