സഞ്ചാരികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ഉടൻ സർവീസ് ആരംഭിക്കും. ഈ വർഷാവസാനം തന്നെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിൽ ഇറങ്ങമുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും ആധുനിക സൗകര്യങ്ങളോടെ പുറത്തിറങ്ങുന്ന ആദ്യ വന്ദേ ഭാരത് സ്ലീപ്പറിന്‍റെ റൂട്ടും ഏതാണെന്ന് പുറത്തു വന്നിട്ടുണ്ട്. പൂനെ- സെക്കന്ദരാബാദ് റൂട്ടിലായിരിക്കും വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തുക.
പൂനെ- സെക്കന്ദരാബാദ് വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുന്ന തിയതി, റൂട്ട്, സമയം തുടങ്ങിയ കാര്യങ്ങളൊന്നും നിലവിൽ തീരുമാനച്ചിട്ടില്ല. എന്നാൽ സെക്കന്തരാബാദ് - പൂനെ റൂട്ടിലെ ഓടിക്കൊണ്ടിരുന്ന ശതാബ്ദി എക്‌സ്‌പ്രസിന് പകരമായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വരുമെന്നാണ് കരുതുന്നത്. ഇപ്പോൾ എട്ടര മണിക്കൂർ സമയമാണ് ശതാബ്ദി എക്‌സ്‌പ്രസിന് സെക്കന്തരാബാദ് - പൂനെ റൂട്ടിൽ യാത്ര പൂർത്തിയാക്കാൻ ആവശ്യമായ സമയം.

അതേസമയം ഈ റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ വരുന്നതോടെ യാത്രാ സമയം രണ്ട് മണിക്കൂറെങ്കിലും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് സെക്കന്തരാബാദ് - പൂനെ യാത്രയ്ക്ക് വന്ദേ ഭാരത് സ്ലീപ്പറിൽ പരമാവധി ആറര മണിക്കൂര്‍ സമയമായിരിക്കും വേണ്ടിവരിക. ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്), ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡു (ബിഇഎംഎൽ) മാണ് നിർമാണം.
ദീര്‍ഘദൂര യാത്രക്കാർക്ക് സുരക്ഷ ഉറപ്പു വരുത്തുന്ന വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളിൽ ഏറ്റവും ആധുനിക സൗകര്യങ്ങൾ ഉണ്ടായിരിക്കും. അതേസമയം രാജധാനി എക്സ്പ്രസിനും ശതാബ്ദി എക്സ്പ്രസിനും പകരക്കാരനായി വന്ദേ ഭാരത് സ്ലീപ്പർ മാറിയേക്കാമെന്നും സൂചനകളുണ്ട്. ശതാബ്ദി എക്സ്പ്രസ് ട്രെയിൻ ഓടുന്ന പല റൂട്ടുകളിലും വന്നിട്ടുള്ള വന്ദേ ഭാരത് എക്സ്പ്രസിന്‍റെ സമയക്രമം അതിനോടടുത്തു തന്നെയുള്ളതാണ്. അതിനാൽ ശതാബ്ദി ട്രെയിനുകൾക്ക് പകരമായി വന്ദേ ഭാരത് വരാനുള്ള സാധ്യത അങ്ങനെ മാറ്റിനിർത്താനും കഴിയില്ല.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് രാജധാനി ട്രെയിനുകളേക്കാൾ മികച്ച സൗകര്യങ്ങളാണ് വന്ദേ ഭാരത് സ്ലീപ്പറിൽ ഒരുക്കുന്നത്. ആകെ 16 കോച്ചുകളായിരിക്കും ഇതിനുള്ളത്. 16 കോച്ചുകളാണുള്ളത്. അതിൽ 11 തേഡ് എസി, 2 എസി ടു ടയർ,1 എസി ഫസ്റ്റ് കോച്ച് എന്നിങ്ങനെയാണ് വരിക. മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാണ് . വന്ദേ ഭാരത് സ്ലീപ്പർ സെമി ഹൈ സ്പീഡ് ട്രെയിനിന് സാധിക്കുക.
കുലുക്കമില്ലാതെ പോകാൻ സഹായിക്കുന്ന ജെർക്ക് ഫ്രീ യാത്രയും ഇതിനുണ്ട്. സ്ലീപ്പറിന്‍റെ ഇന്‍റീരിയർ സൗകര്യങ്ങളും എടുത്തുപറയേണ്ടതാണ്.
ക്ലാസിക് വുഡൻ ഡിസൈൻ, ആംബിയന്റ് ഫളോർ ലൈറ്റിംഗ്, ടോപ്പ് ലൈറ്റുകൾ, കുഷ്യനിങ് സൗകര്യങ്ങൾ, മുകളിലെ ബർത്തുകളിലേക്ക് കയറാൻ എളുപ്പത്തിനായി രൂപകൽപ്പന ചെയ്ത ഗോവണി,ഭിന്നശേഷിയുള്ള ആളുകൾക്കായി പ്രത്യേക ബെർത്തുകളും ടൊയ്ലറ്റുകളും എന്നിങ്ങനെ വേറെയും പ്രത്യേകതകളും വന്ദേ ഭാരത് സ്ലീപ്പറിനുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












