Search
  • Follow NativePlanet
Share
» »മഹാശിവരാത്രി 2024: ആയിരം ഏകാദശികളുടെ പുണ്യം, ഐശ്വര്യവും പാപങ്ങൾക്കു മോചനവും

മഹാശിവരാത്രി 2024: ആയിരം ഏകാദശികളുടെ പുണ്യം, ഐശ്വര്യവും പാപങ്ങൾക്കു മോചനവും

അനുഗ്രഹങ്ങളുടെ പുണ്യവും മഹാദേവന്‍റെ പ്രീതിയും വിശ്വാസികൾക്ക് നല്കുന്ന ഏറ്റവും പ്രധാന ദിവസമാണ് ശിവരാത്രി. വർഷത്തിലൊരിക്കൽ മാത്രം ആഘോഷിക്കുന്ന, ഭയഭക്തി ബഹുമാനങ്ങളോടെ വിശ്വാസികൾ അനുഷ്ഠിക്കുന്ന ശിവരാത്രി ശിവപ്രീതി കിട്ടാൻ ഏറ്റവും പ്രധാന ദിവസം കൂടിയാണ്. ഈ വർഷം മാർച്ച് 8 വെള്ളിയാഴ്ചയാണ് മഹാശിവരാത്രി ദിനം.

കുംഭത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് ശിവരാത്രി വരുന്നത്. അതായത്, മാഘമാസത്തിലെ കൃഷ്ൺപക്ഷ ചതുർദശി ദിനം. ഫാൽഗുന മാസത്തിലെയോ മാഘ മാസത്തിലെയോ പൗർണമിക്ക് ശേഷം വരുന്ന 14-ാം ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാന ദിവസം ആയതുകൊണ്ടുതന്നെ ശിവക്ഷേത്രത്തിൽ ഏറെ സവിശേഷതകലോടെയാണ് ഈ ദിവസം ആഘോഷിക്കുന്നത്.

Maha Shivaratri 2024

മഹാ ശിവരാത്രി 2024

ചതുര്‍ദശി തിഥി മാര്‍ച്ച് എട്ട് രാത്രി 9.57-ന് ആരംഭിക്കുകയും ഒന്‍പതാം തീയതി വൈകുന്നേരും 6.17-ന് അവസാനിക്കുകയും ചെയ്യും.

ശിവരാത്രിയുടെ ഐതിഹ്യവും ഉറക്കമൊഴിച്ചിരുന്നുള്ള പ്രാർത്ഥനകളും സുപരിചിതമാണ്. പാലാഴി കടഞ്ഞ് അമൃത് എടുക്കുന്ന സമയത്ത് പുറത്തു വന്ന കാളകൂട വിഷം ഭൂമിയുടെ രക്ഷയ്ക്കായി ശിവൻ കുടിക്കുകയുണ്ടായി. എന്നാൽ അത്യന്തം വിഷമായ ഇത് പരമേശ്വരന്‍റെ ഉള്ളിൽ പോകാതിരിക്കാൻ പാർവ്വതി ദേവി അദ്ദേഹത്തിന്‍റെ കഴുത്തിൻ മുറുകിപ്പിടിച്ചു. അങ്ങനെ ആ കാളകൂട വിഷം ഭഗവാന്‍റെ കഴുത്തിന്‍റെ ഭാഗമാി മാറി.

തന്‍റെ ഭർത്താവായ ശിവന് ആപത്തൊന്നും വരാതിരിക്കാൻ പാർവ്വതി ദേവി രാത്രിമുഴുവൻ ഉറക്കമളച്ച് പ്രാർത്ഥിച്ചു ഫലം നേടിയ ദിവസമാണ് മഹാശിവരാത്രി. അതുകൊണ്ടു തന്നെ മറ്റേതു വ്രതത്തെയുംകാൾ ശിവരാത്രി വ്രതത്തിന് പ്രാധാന്യവും അധികമുണ്ട്. ക്ഷേത്രദർശനം നടത്തിയും വ്രതമനുഷ്ഠിച്ചും പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തിയും വിശ്വാസികൾ ഈ ദിവസം ആചരിക്കുന്നു.

മഹാവ്രതം എന്നും ശിവരാത്രി വ്രതം അറിയപ്പെടുന്നു. മറ്റേതു വ്രതങ്ങൾ എടുത്തില്ലെങ്കിലും അതിന്‍റെയെല്ലാം പുണ്യം ശിവരാത്രി വ്രതത്തിന് നല്കാൻ കഴിയും. ആയിരം ഏകാദശി വ്രതം തൊഴുന്നതിന് സമമാണ് അരമഹാശിവരാത്രി വ്രതം എന്നാണ് മറ്റൊരു വിശ്വാസം. ശിവപ്രീതി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നേടിയെടുക്കാൻ ശിവരാത്രി വ്രതം അനുഷ്ഠിച്ചാൽ മതിയാവും.

കുടുംബത്തിന്‍റെ ഐശ്വര്യത്തിനും പുരോഗതിക്കും ശിവരാത്രി വ്രതം അനുഷ്ഠിക്കാം. ഭർത്താവിന്‍റെ ആയൂരാരോഗ്യത്തിനായി ഭാര്യമാർ ശിവരാതി വ്രതം അനുഷ്ഠിക്കുന്ന ചടങ്ങ് കാലകാലങ്ങളായി നിലനിന്നുപോരുന്ന ഒന്നാണ്. പങ്കാളിയുടെ ദീര്‍ഘായുസിനും ഐശ്വര്യത്തിനും ഇത് സഹായിക്കുമത്രെ.

ശിവരാത്രിയുടെ രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞ് വേണം വ്രതം അനുഷ്ഠിക്കുവാൻ. തലേന്ന് ഒരിക്കൽ എടുത്താണ് ശിവരാത്രി വ്രതം ആരംഭിക്കുന്നത്. ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് സാധിക്കുമെങ്കിൽ ക്ഷേത്രദർശനം നടത്തി പൂർണ്ണ ഉപവാസം എടുത്ത് ശിവന്‍റെ പ്രീതിക്കായുള്ള അനുഷ്ഠാനങ്ങൾ നടത്തി രാത്രി മുഴുവൻ ഉറക്കമളച്ച് പിറ്റേന്ന് ക്ഷേത്രത്തിലെ തീർത്ഥം സേവിച്ച് വ്രതം മുറിക്കുകയാണ് ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+