Search
  • Follow NativePlanet
Share
» »ബെംഗളുരു വിമാനത്താവളത്തിലേക്ക് ഒന്നര മണിക്കൂർ, ഗൂഗിൾ മാപ്പിനെ വിശ്വസിച്ചപ്പോൾ മുടങ്ങിയത് വിമാനയാത്ര

ബെംഗളുരു വിമാനത്താവളത്തിലേക്ക് ഒന്നര മണിക്കൂർ, ഗൂഗിൾ മാപ്പിനെ വിശ്വസിച്ചപ്പോൾ മുടങ്ങിയത് വിമാനയാത്ര

നമ്മുടെ യാത്രകളിലും നിത്യജീവിതത്തിലും ഗൂഗിള്‍ മാപ്പ് സ്ഥാനം നേടിയിട്ട് ഒരുപാട് നാളായി. ദീര്ഘയാത്രയാണെങ്കിലും ചെറിയ ദൂരമേയുള്ളൂവെങ്കിലും വഴിയറിയാത്ത ഒരിടത്തേയ്ക്കാണ് യാത്രയെങ്കിൽ ഗൂഗിൾ മാപ്പും ഒപ്പമുണ്ടാകും, എന്നാൽ ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് പോയപ്പോൾ വഴിതെറ്റിച്ച് കുളത്തിലും പുഴയിയും മുന്നോട്ട് വഴിയില്ലാത്ത വിധത്തിലും ഒക്കെ നമ്മളെ കൊണ്ടുചെന്നു നിർത്തിയ ചരിത്രവും ഗൂഗിളിനുണ്ടെങ്കിലും നമുക്ക് ഇപ്പോഴും കൂട്ട് ഗൂഗിൾ മാപ്പ് തന്നെയാണ്.

എന്നാൽ ഗൂഗിൾ മാപ്പിനെ വിശ്വസിച്ചാൽ പണികിട്ടും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് പറയുകയാണ് ഒരു യാത്രക്കാരൻ. വെറുതേ പറയുന്നതല്ല, ഗൂഗിൾ കാണിച്ച യാത്രാ സമയമനുസരിച്ച് യാത്ര പ്ലാൻ ചെയ്തപ്പോൾ വിമാന യാത്രയാണ് മുടങ്ങിയത്. ആശിഷ് കച്ചോലിയ എന്ന യുവാവാണ് തന്‍റെ അനുഭവം സമൂഹമാധ്യമമായ എക്സിൽ പങ്കിട്ടത്. ഇന്ന് ഓഗസ്റ്റ് 30ന് രാവിലെ പങ്കിട്ട പോസ്റ്റ് ഉപയോക്താക്കൾ ഏറ്റെടുത്തു കഴിഞ്ഞു.

Bengaluru-Mubai Flight Missed Due To Google Maps Time Error

ബെംഗളുരുവിൽ നിന്ന് വിമാനത്തിൽ മുംബൈയിലേക്ക് പോകുവാൻ ഇറങ്ങിയ ആശിഷിന് ഗൂഗിൾ മാപ്പ് തെറ്റായ വിവരം കാണിച്ചതിനാൽ എയർപോർട്ടിൽ സമയത്ത് എത്തുവാൻ സാധിച്ചില്ല. എയര്‍പോർട്ടിലേക്കുള്ള യാത്രയ്ക്ക് ഗൂഗിൾ മാപ്പിൽ ഒന്നര മണിക്കൂർ സമയമാണ് കാണിച്ചത്. എന്നാൽ പറഞ്ഞതിലും ഇരട്ടി സമയമെടുത്ത് മൂന്ന് മണിക്കൂർ വേണ്ടിവന്ന് ആശിഷിന് വിമാനത്താവളത്തിലെത്താൻ. അപ്പോഴേയ്ക്കും വിമാനം അതിന്‍റെ വഴിയ്ക്കും പോയി.

" ഇന്നലെ ഗൂഗിള്‍ മാപ്പിലെ പിശക് കാരണം ബംഗളുരുവില്‍ നിന്നും മുംബൈയിലേക്കുള്ള ഫ്‌ളൈറ്റ് യാത്ര മുടങ്ങി. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്ക് ഒന്നേമുക്കാല്‍ മണിക്കൂറെടുക്കുമെന്നാണ് ഗൂഗിള്‍ മാപ്പില്‍ കാണിച്ചതെങ്കിലും എയര്‍പോര്‍ട്ടിലെത്താൻ മൂന്ന് മണിക്കൂര്‍ എടുത്തു" ആശിഷ് കുറിച്ചു . ഒപ്പം ''മുംബൈ ഭരണകൂടത്തോട് അഗാധമായ നന്ദി രേഖപ്പെടുത്തുന്നു
നഗരത്തിൽ ഗതാഗതം നിലനിർത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്തുന്നതിന്.
ജീവിതം ആപേക്ഷികമാണ്..." ആശിഷ് കൂട്ടിച്ചേർത്തു.

വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ആളുകൾ ആശിഷിന്‍റെ പോസ്റ്റിൽ രേഖപ്പെടുത്തുന്നത്. നിങ്ങള്‍ ബംഗളുരുവിനെയാണോ ഗൂഗിള്‍ മാപ്പിനെയാണോ കുറ്റം പറയുന്നതെന്ന് വ്യക്തമാക്കണം എന്നാണ് ഒരാൾ കമന്‍റ് ചെയ്തത്. ഇതിനു മറുപടിയായി താന്‍ ഗൂഗിള്‍ മാപ്പിനെയാണ് ഉദ്ദേശിച്ചതെന്ന് ആശിഷ് പറഞ്ഞു. മറ്റൊരാൾ അടുത്തിടെ, ഗൂഗിള്ഡ പ്രവചനങ്ങൾ തികച്ചും വിശ്വസനീയമല്ല. നഗരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് കാലാവസ്ഥ നല്ലതല്ലെങ്കിൽ എപ്പോഴും നാട്ടുകാരോട് ചോദിക്കുക എന്നാണ് പറഞ്ഞത്.

വേറൊരാൾ ആശിഷിനോട് നിങ്ങൾ എവിടെ നിന്നാണ് യാത്ര തുടങ്ങിയത് എന്നു ചോദിച്ചതിന് മറുപടിയായി എച്ച് എസ് ആർ ലേഔട്ട് എന്ന് അദ്ദേഹം കുറിച്ചു. നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ ബൈക്കിൽ എയർപോർട്ടിൽ കൊണ്ടുവിട്ടേനെ എന്ന് മറ്റൊരാള് കമന്‍റ് ചെയ്തു. താങ്കൾ ഇപ്പോളും ബാംഗ്ലൂരിലുണ്ടോ എന്ന് ചോദ്യത്തിന് മറ്റൊരു ഫ്ലൈറ്റ് പിടിച്ചുവെന്നാണ് ആശിഷ് മറുപടി നല്കിയത്.

ഗൂഗിൾ മാപ്പിൽ കാണിച്ചിരിക്കുന്ന യാത്രാ സമയത്തെ ആശ്രയിക്കാൻ കഴിയാത്ത ഒരേയൊരു സ്ഥലമാണ് ബെംഗളൂരുവെന്ന് ഞാൻ കരുതുന്നു. ഗുഡ്ഗാവിൽ അപൂർവമായേ സംഭവിച്ചിട്ടുള്ളൂ (ഞാൻ എല്ലാ ദിവസവും ഗുഡ്ഗാവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യാറുണ്ടെങ്കിലും) മറ്റൊരാൾ കമന്‍റ് ചെയ്തു

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore flights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+