Search
  • Follow NativePlanet
Share
» » മഴയോട് മഴ; മുംബൈയിലാണോ? റോഡിലിറങ്ങും മുൻപ് ഇക്കാര്യങ്ങൾ അറിയാം

മഴയോട് മഴ; മുംബൈയിലാണോ? റോഡിലിറങ്ങും മുൻപ് ഇക്കാര്യങ്ങൾ അറിയാം

മുംബൈയിൽ കനത്ത മഴ തകർത്തു പെയ്യുകയാണ്. പുറത്തിറങ്ങാൻ പോലും സമ്മതിക്കാത്ത വിധത്തിൽ പെയ്യുന്ന മഴയിൽ ജനജീവിതം ദുസഹമായി. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയതിനെ തുടർന്ന് പലയിടത്തും ഗതാഗത തടസ്സപ്പെട്ടു. മഴയിൽ മുങ്ങിയ പല റോഡുകളിലും ഗതഗതം തിരിച്ചു വിട്ടു. വിമാനസർവീസുകളെയും മഴ ബാധിച്ചു.

അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുംബൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകളിൽ ഐഎംഡി ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ പെയ്ത കനത്ത മഴയിൽ എപിഎംസി മാർക്കറ്റ്, തുർഭെ മാഫ്‌കോ, നവി മുംബൈ, കിംഗ്‌സ് സർക്കിൾ എന്നിവയുൾപ്പെടെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി.

Mumbai-Rain-Alert

ഗാന്ധി മാർക്കറ്റ് ഏരിയ, ഹിന്ദ്മാത, സാന്താക്രൂസിൻ്റെ മിലാൻ സബ്‌വേ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ അന്ധേരി, ജോഗേശ്വരി റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള സബ്‌വേ വെള്ളത്തിനടിയിലായി. മഴയെത്തുടർന്ന് ബെസ്റ്റ് ബസ് ഗതാഗതം പല റൂട്ടുകളിലും വഴിതിരിച്ചുവിട്ടു.

സാന്താക്രൂസ് ഒബ്സർവേറ്ററിയിൽ വ്യാഴാഴ്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ഇടയിൽ 116 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ കൊളാബ തീരദേശ നിരീക്ഷണാലയത്തിൽ ഇതേ കാലയളവിൽ 86 മില്ലിമീറ്റർ മഴ ലഭിച്ചു. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻറെ (ബിഎംസി) ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ അനുസരിച്ച്, ഐലൻഡ് സിറ്റി ഡിവിഷനിൽ ശരാശരി 93.16 മില്ലിമീറ്റർ മഴ ലഭിച്ചു, തുടർന്ന് പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 78.93 മില്ലിമീറ്റർ മഴയു കിഴക്കൻ പ്രാന്തപ്രദേശങ്ങളിലും 66.03 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.

ജൂലൈ 13 മുതൽ 15 വരെ മുംബൈ നഗരത്തിൽ യെല്ലോ അലർട്ട് ആണ്. അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാാവസ്ഥാ പ്രവചനം.
മുംബൈയിൽ കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update mumbai rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+