ഭിന്നശേഷിക്കാർക്ക് ട്രെയിൻ യാത്ര കൂടുതൽ എളുപ്പവും സുഗമവും ആക്കുന്നതിനായി ട്രെയിനില്‍ റിസർവേഷൻ ക്വാട്ട ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ. രാജ്യത്ത് സർവീസ് നടത്തുന്ന എല്ലാത്തരം ട്രെയിനുകളിലും ഏതെങ്കിലും തരത്തിലുള്ള ഇളവുള്ള യാത്രാക്കൂലി സൗകര്യം ലഭ്യമാണോ ഇല്ലയോ എന്നത് പരിഗണിക്കാതെ ഭിന്നശേഷിക്കാർക്ക് (പിഡബ്ല്യുഡി) ക്വാട്ടകൾ നീക്കി വയ്ക്കുവാനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് എക്സ്‌പ്രസ്, മെയിൽ വണ്ടികൾക്കുപുറമേ രാജധാനി, ശതാബ്ദി, തുരന്തോ, ഹംസഫർ, ഗതിമാൻ, വന്ദേഭാരത് തുടങ്ങി എല്ലാത്തരം ട്രെയിനുകളിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക സീറ്റ് ക്വാട്ട ലഭ്യമാക്കും. ഇവർക്കായി പ്രത്യേകം മാറ്റിവയ്ക്കപ്പെട്ട സീറ്റുകളായിരിക്കും ഇത്.

സ്ലീപ്പർ ക്ലാസിൽ നാല് ബർത്തും (രണ്ട് ലോവർ ബർത്ത്, രണ്ട് മിഡിൽ ബർത്ത്), തേർഡ് എ സിയിൽ നാല് ബർത്തും (രണ്ട് ലോവർ ബർത്ത്, രണ്ട് മിഡിൽ ബർത്ത്) എന്നിവയും ഗരീബ് രഥ് ട്രെയിനിൽ ഗരീബ് രഥ് ട്രെയിനുകളുടെ പ്രത്യേകം രൂപകല്പന ചെയ്ത സെക്കൻഡ് ക്ലാസ് ലഗേജ് കം ഗാർഡ് (SLRD) കോച്ചുകളിൽ നാല് ബെർത്തുകൾ, റിസർവ് ചെയ്ത സെക്കൻഡ് ക്ലാസ് സിറ്റിംഗിൽ നാല് സീറ്റുകൾ, ഈ ക്ലാസുകളിലെ രണ്ടിൽ കൂടുതൽ കോച്ചുകളുള്ള ട്രെയിനുകളിൽ എസി ചെയർ കാർ എന്നിങ്ങനെയായിരിക്കും റിസർവ് ചെയ്ത സീറ്റുകൾ.
വന്ദേ ഭാരത് ട്രെയിനിൽ നാല് സീറ്റുകൾ ആണ് ഭിന്നശേഷിക്കാർക്കാി മാറ്റിവയ്ക്കുക. എട്ടുകോച്ചുള്ള വന്ദേ ഭാരതിൽ സി.1, സി.7 കോച്ചുകളിൽ രണ്ട് സീറ്റുവീതം അനുവദിക്കും. 16 കോച്ചുള്ള വന്ദേഭാരതിൽ സി.1, സി.16 കോച്ചുകളിലായി നാല് സീറ്റ് കൂടുതലായി അനുവദിക്കും.
ഭിന്നശേഷിക്കാർക്കായി മാത്രം ലഭ്യമാക്കുന്ന ഈ റിസർവേഷൻ ആളുകൾ ദുരുപയോഗം ചെയ്യുന്നച് ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേയുടെ തിരിച്ചറിയൽ കാർഡുകൾ നൽകിയിട്ടുള്ള ആളുകൾക്ക് മാത്രമേ പിഡബ്ല്യുഡി ക്വാട്ടയിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാകൂ. റിസർവേഷൻ കൗണ്ടറുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്, ഒരു പ്രത്യേക തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ നിശ്ചിത മാതൃകയിലുള്ള കൺസഷൻ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് ഹാജരാക്കിയാൽ മതി. ബുക്കുചെയ്യുന്ന ടിക്കറ്റുകൾക്ക് റെയിൽവേ അനുവദിച്ചിട്ടുള്ള നിരക്കിളവ് ലഭിക്കും.
അതേസമയം, വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളിൽ പിഡബ്ല്യുഡികൾക്കായി (ഭിന്നശേഷിക്കാർക്കായി) പ്രത്യേകം മാറ്റിവച്ചിരിക്കുന്ന ചെയ്‌തിരിക്കുന്ന രണ്ട് സീറ്റുകളും ബുക്ക് ചെയ്‌തിരിക്കുകയാണെങ്കിൽ, ഇവർക്കൊപ്പം യാത്ര ചെയ്യുന്ന ആളുകളുടെ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ ആ സീറ്റ് ഭിന്നശേഷിയുള്ള ഒരു യാത്രക്കാരന് അനുവദിക്കും. നേരത്തേ ഭിന്നശേഷിക്കാർക്കൊപ്പം പോകുന്നവർക്കുകൂടി സീറ്റ് ലഭിച്ചിരുന്നു. പുതിയ നിയമപ്രകാരം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ഒപ്പം പോകുന്നവർക്കും സീറ്റ് ലഭിക്കും
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












