ആകാശം ഒരുക്കുന്ന അത്ഭുത കാഴ്ചകൾ എന്നും മനുഷ്യർക്ക് കൗതുകമാണ്. മഴയും മേഘവും ഇടിമിന്നലും ആലിപ്പഴ വർഷവും കഴിഞ്ഞുള്ള ഏതൊരു ആകാശ കാര്യവും മാനവരാശിയെ അമ്പരപ്പിച്ചിട്ടുണ്ട്. ഈ വർഷവും ഇതിനോടകം തന്നെ ഇഷ്ടംപോലെ കൗതുകക്കാഴ്ചകളാണ് ആകാശത്ത് നിരന്നത്, പൂർണ്ണ സൂര്യഗ്രഹണവും ധ്രുവദീപ്തിയും അതിൽ ചിലത് മാത്രമാണ്. ഇപ്പോഴിതാ, മറ്റൊരു അത്ഭുത പ്രതിഭാസത്തിന് ആകാശം സാക്ഷ്യം വഹിക്കാൻ പോവുകയാണ്.
പ്ലാനറ്റ് പരേഡ് എന്ന പ്രതിഭാസത്തിനാണ് വാനലോകം ഇനി ഒരുങ്ങുന്നത്. പേരു പോലെ തന്നെ ഗ്രഹങ്ങൾ ഒരു പരേഡിൽ എന്ന പോലെ ദൃശ്യമാകുന്ന ആകാശക്കാഴ്ചയാണിത്. ആറ് ഗ്രഹങ്ങള്‍ ഒരു നേര്‍രേഖയില്‍ വരുന്ന ഈ കാഴ്ച അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് പറയേണ്ടതില്ലല്ലോ. ജൂൺ 3-ാം തിയതി തിങ്കളാഴ്ചയാണ് ഈ കൗതുക കാഴ്ച സംഭവിക്കുന്നത്.

ബുധന്‍, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ആറ് ഗ്രഹങ്ങള്‍ ആണ് പ്ലാനറ്റ് പരേഡിൽ കാണാൻ സാധിക്കുന്നത്. അതായത് ഈ ആറുഗ്രഹങ്ങളും ദീർഘവൃത്താകൃതിയുള്ള ഭ്രമണപഥത്തിൽ സൂര്യനെ ഭ്രമണം ചെയ്യുമ്പോൾ ഭൂമിയിൽ നിന്നുള്ള കാഴ്ചയിൽ അത് നേര്‍രേഖയിലൂടെ സഞ്ചരിക്കുന്നതായി തോന്നും. ഭൂമിയിൽ എവിടെ നിന്നാലും കാണാന്‍ സാധിക്കുമെങ്കിലും നഗ്ന നേത്രങ്ങളാല്‍ ദൃശ്യമാവില്ല. മാത്രമല്ല, വളരെ കുറച്ച് നേരത്തേയ്ക്ക് മാത്രമേ ഇത് സംഭവിക്കുകയുള്ളൂ.
ഈ ആകാശക്കാഴ്ചയിൽ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ദൂരദര്‍ശിനിയോ ശക്തിയേറിയ ബൈനോക്കുലറുകള്‍ പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ഇത് കാണാം. നഗ്ന നേത്രങ്ങളാലാണ് കാണുന്നതെങ്കിൽ ആറു ഗ്രഹങ്ങളുടെ പരേഡിൽ രണ്ട് ഗ്രഹങ്ങള്‍ മാത്രമേ ഭൂമിയില്‍ നിന്ന് കാണാനാവൂ. വലുപ്പക്കൂടുതലുള്ള ചൊവ്വയും ശനിയുമാണ് ഈ ഗ്രഹങ്ങള്‍. എന്നാൽ തിളക്കം തീർത്തും കുറവായിരിക്കും.
അതുപോലെ സൂര്യനോട് ചേർന്നു കിടക്കുന്ന വ്യാഴവും ബുധനും വളരെ മങ്ങിയ അവസ്ഥയിലായിരിക്കും. അതിനാല് ഭൂമിയില് നിന്ന് കാണാൻ കഴിഞ്ഞേക്കില്ല. അതുപോലെ പരേഡിലെ ബാക്കി രണ്ടു ഗ്രഹങ്ങളായ യുറാനസും നെപ്‌ട്യൂണും കാണണമെങ്കിൽ ശക്തിയേറിയ ബൈനോക്കുലറുകള്‍
ഉപയോഗിക്കണം.
starwalk.space അനുസരിച്ച്, ജൂൺ 3-ന് സൂര്യോദയത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് പ്ലാനറ്റ് പരേഡ് ലോകമെമ്പാടും വ്യാപകമായി ദൃശ്യമാകും.
ചില സ്ഥലങ്ങളിൽ ഇതിനോടകം തന്നെ പ്ലാനറ്റ് പരേഡ് ദൃശ്യമായിക്കഴിഞ്ഞു.സാവോപോളോയില്‍ മേയ് 27 നും സിഡ്‌നിയില്‍ മേയ് 28നും ഇത് നടന്നു. ന്യൂയോര്‍ക്കില്‍ ജൂണ്‍ 3 ന് ആണ് പ്ലാനറ്റ് പരേഡ് കാണാനാവുക.
എവിടെ നിന്നാൽ കാണാം
2024 ലെ പ്ലാനറ്റ് പരേഡിന് സാക്ഷ്യം വഹിക്കാനുള്ള ഏറ്റവും നല്ല സ്ഥലം പ്രകാശ മലിനീകരണം കുറവുള്ള, ഒരുപാട് കെട്ടിടങ്ങളോ നിർമ്മിതികളോ ലൈറ്റോ ഇല്ലാത്ത സ്ഥലമായിരിക്കും. കൂടുതലും ചൊവ്വയെയും ശനിയെയും മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയൂ എന്നാണ് സാധ്യതകൾ പറയുന്നത്. എന്നാൽ ദൂരദർശിനിയോ ബൈനോക്കുലറോ ഉണ്ടെങ്കിൽ ബുധൻ, വ്യാഴം, യുറാനസ്, നെപ്ട്യൂൺ എന്നിവയും കാണാം. സാക്ഷ്യം വഹിക്കാനുള്ള ഏറ്റവും നല്ല സമയം സൂര്യോദയത്തിന് തൊട്ടുമുമ്പ് ആയിരിക്കും,
വീണ്ടും വരും
ഇനി അടുത്തതായി ഓഗസ്റ്റ് 28 ന് വീണ്ടും പ്ലാനറ്റ് പരേഡ് സംഭവിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. പിന്നീട് 2025 മേയ് 28 ന് വീണ്ടും ഒരു പ്ലാനറ്റ് പരേഡ് നടത്തും. അപ്പോൾ ഏഴ് ഗ്രഹങ്ങളായിരിക്കും ആകാശത്ത് ദൃശ്യമാവുക. ബുധന്‍, ശുക്രന്‍, ചൊവ്വ,വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഏഴ് ഗ്രഹങ്ങളെ കാണാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












