Search
  • Follow NativePlanet
Share
» »6 തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ഒറ്റവിസയിൽ പ്രവേശിക്കാം, ഏകീകൃത വിസയ്ക്ക് മുൻകൈയ്യെടുത്ത് തായ്ലൻഡ്

6 തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ഒറ്റവിസയിൽ പ്രവേശിക്കാം, ഏകീകൃത വിസയ്ക്ക് മുൻകൈയ്യെടുത്ത് തായ്ലൻഡ്

വിനോദസഞ്ചാരം മുൻപെങ്ങുമില്ലാത്ത വിധത്തിൽ വളരുകയാണ്. ലോകം തന്നെ ഒരു ആഗോള ഗ്രാമമെന്ന നിലയിലാണ് സഞ്ചാരികൾ കാണുന്നത്. ഏതു ഭാഗത്തു വേണെമെങ്കിലും പോകാനും ഏതു രാജ്യം സന്ദർശിക്കാനും കഴിയുന്ന രീതിയിലാണ് ടൂറിസം. സഞ്ചാരികളെ ആകർഷിക്കുവാനായി ഒട്ടേറെ മാറ്റങ്ങളാണ് രാജ്യങ്ങൾ കൊണ്ടുവരുന്നത്. ഇപ്പോഴിതാ, രാജ്യത്തേയ്ക്ക് കൂടുതൽ സ‍ഞ്ചാരികളെ ആകർഷിക്കുന്നതിനായി പുതിയൊരു മാറ്റം കൊണ്ടുവരികയാണ് തായ്‌ലൻഡ്.

ദീർഘദൂര സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തിൽ തായ്ലൻഡ് ഷെങ്കൻ വിസാ ശൈലിയിലുള്ള പുതിയ വിസ പദ്ധതി നിർദ്ദേശിച്ചിരിക്കുകയാണ്. 6 തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ഒറ്റ വിസയിൽ പ്രവേശനം അനുവദിക്കുന്ന പുതിയ വിസയുമായി ബന്ധപ്പെട്ട് തായ്‌ലൻഡ് പ്രധാനമന്ത്രി സ്രെത്ത തവിസിൻ ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. തായ്ലൻഡ്, കംബോഡിയ, ലാവോസ്, മലേഷ്യ, മ്യാൻമർ, വിയറ്റ്‌നാം എന്നീ ആറ് രാജ്യങ്ങളാണ് ഇതിൽ വരുന്നത്.

ആറു രാജ്യങ്ങളും പരസ്പരം സഹകരിച്ച് , യൂറോപ്പ് ഷെങ്കൻ വിസ മാതൃകയിൽ തടസ്സങ്ങളൊന്നുമില്ലാതെ ആറ് രാജ്യങ്ങളിലൂടെയും യാത്ര ചെയ്യാനും പ്രാദേശിക കാഴ്ചകളിലേക്ക് യാത്രക്കാർക്ക് കൂടുതൽ എത്തിപ്പെടാനും മേഖലയ്ക്കുള്ളിലെ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി സാധിക്കുന്ന വിധത്തിലാണ് ക്രമീകരണം. 2023 ൽ മാത്രം തായ്‌ലൻഡ് 28 ദശലക്ഷം വിനോദസഞ്ചാരികളാണ് വന്നത്. ഈ സന്ദർശകരെ മറ്റു അഞ്ച് രാജ്യങ്ങളായ, കംബോഡിയ, ലാവോസ്, മലേഷ്യ, മ്യാൻമർ, വിയറ്റ്‌നാം എന്നിവിടങ്ങളിലൂടെയുള്ള യാത്രകൾ കൂടുതൽ എളുപ്പമുള്ളതു കാര്യക്ഷമവുമാക്കി വിനോദസഞ്ചാരം വർധിപ്പിക്കുകയാണ് ലക്ഷ്യം.

6 തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും ഒറ്റ വിസയെന്ന പദ്ധതി അംഗീകരിക്കപ്പെട്ടാൽ ഇവിട സന്ദർശിക്കുന്നതിന് യാത്രക്കാർക്ക് അധിക വിസകളോ പെർമിറ്റുകളോ ആവശ്യമില്ല. യൂറോപ്പിലെ ഷെങ്കൻ ഏരിയയുടെ മാതൃകയിൽ, ഏകീകൃത വിസ സംവിധാനം വഴി വിനോദസഞ്ചാരികൾക്ക് ഈ രാജ്യങ്ങൾക്കിടയിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കും. 2027 ഓടെ പ്രതിവർഷം 80 ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന തായ്‌ലൻഡിന്‍റെ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ഇത്.

ഈ ഏകീകൃത വിസയ്ക്ക് മുൻകൈ എടുക്കുന്ന തായ്ലൻഡിന്‍റെ പ്രധാന വരുമാന മാർഗം വിനോദസഞ്ചാരമാണ്. ജിഡിപിയിൽ ഏകദേശം 12 ശതമാനം സംഭാവന നൽകുകയും അതിൻ്റെ 20 ശതമാനം തൊഴിലവസരങ്ങൾ നൽകുകയും ചെയ്യുന്ന ഒരു നിർണായക മേഖലയാണ് ടൂറിസം. വിദേശങ്ങളിൽ നിന്നും കൂടുതൽ സഞ്ചാരികൾ എത്തുന്നതിനും അഭിവൃദ്ധി പ്രാപിക്കുന്ന വെൽനസ് ടൂറിസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വികസനം കൊണ്ടുവരാനും പുതിയ മാറ്റങ്ങൾ സഹായിച്ചേക്കും.

അതേസമയം, തായ്ലൻഡിന്‍റെ പുതിയ നീക്കം സാധ്യത, ഓവർടൂറിസം, പണപ്പെരുപ്പം എന്നിവയെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തുന്നു. കൂടാതെ ഇന്ത്യന്‍ സഞ്ചാരികളുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോൾ ഏഷ്യൻ രാജ്യങ്ങളിൽ സംയുക്ത-വിസ പ്രോഗ്രാം നടപ്പിലാക്കാനുള്ള നീക്കം ഇന്ത്യൻ യാത്രക്കാരിൽ പരിമിതമായ സ്വാധീനം മാത്രമേ ചെലുത്തുകയുള്ളൂ. ഈ രാജ്യങ്ങളിലെ വിസ ഇളവുകൾ, വിസ-ഓൺ-അറൈവൽ സൗകര്യങ്ങൾ, സൗകര്യപ്രദമായ ഇ-വിസ ഓപ്ഷനുകൾ എന്നിവയിൽ നിന്ന് ഇന്ത്യക്കാർക്ക് ഇതിനോടകം തന്നെ പ്രയോജനം ലഭിക്കുന്നതിനാല്‍ ഇന്ത്യക്കാർക്കിടിൽ എത്രത്തോളം സ്വീകാര്യമാകുമെന്ന് കണ്ടറിയണം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world visa travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+