Search
  • Follow NativePlanet
Share
» »സ്റ്റുഡന്‍റ് വിസയിൽ പോകാം, ജീവിതം സെറ്റ് ആക്കാം..ഉന്നതപഠനത്തിന് ഇന്ത്യക്കാർക്ക് പറ്റിയ വിദേശ രാജ്യങ്ങൾ

സ്റ്റുഡന്‍റ് വിസയിൽ പോകാം, ജീവിതം സെറ്റ് ആക്കാം..ഉന്നതപഠനത്തിന് ഇന്ത്യക്കാർക്ക് പറ്റിയ വിദേശ രാജ്യങ്ങൾ

സ്റ്റുഡന്‍റ് വിസയിൽ നാട് വിടുക.. വിദേശത്ത് പോയി പണിയെടുത്ത് പഠിച്ച് ജോലി മേടിക്കുക. ന്യൂജെനറേഷന്‍റെ മാത്രമല്ല, മുപ്പത് വയസ്സിൽ താഴെയുള്ള യുവാക്കളുടെ ജീവിത ലക്ഷ്യങ്ങളിലൊന്നാണിത്. പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി വരെ, അതു കഴിഞ്ഞ് നാട്ടിൽ നിൽക്കുന്ന കാര്യം ആലോചിക്കാൻ പോലും പലർക്കും സാധിക്കില്ല. ജോലി സാധ്യതകൾ തേടിയാണ് വിദേശത്തേയ്ക്ക് പോകാൻ ആളുകൾ ആഗ്രഹിക്കുന്നത്. എന്നാൽ എവിടേക്ക് പോകണം എന്നതാണ് മിക്കവരുടെയും ഏറ്റവും വലിയ കൺഫ്യൂഷൻ.

വളരെ കുറഞ്ഞ ശതമാനം ആളുകളൊഴികെ മറ്റുള്ളവർ ഏതെങ്കിലും ഒരു കോഴ്സ് ചെയ്യുക, പാര്‍ട് ടൈം ജോലി കണ്ടെത്തുക.. പഠനം പൂർത്തിയാക്കുക, മികച്ച ജോലിക്ക് കയറുക എന്ന രീതിയിലാണ് പോകുന്നത്. അതേസമയം പഠിച്ച വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച കോഴ്സകുൾ കണ്ടെത്തി അത് പൂർത്തികരിച്ച് കരിയർ കണ്ടെത്തുന്നവരും കുറവല്ല. അപ്പോഴും എല്ലാവരെയും കുഴപ്പിക്കുന്നത് വിദേശപഠനത്തിന് ഏത് രാജ്യം തിരഞ്ഞെടുക്കണം എന്നതാണ്.

Study Abroad 5 countries To Get Student Visa Easily For International Students

വിദേശപഠനത്തിന് ഏത് രാജ്യം തിരഞ്ഞെടുക്കണം

വിദേശപഠനവും അത് കഴിഞ്ഞ് അവിടെ തന്നെ മികച്ച ജീവിതവും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ കുറഞ്ഞ ചെലവിൽ പൂർത്തിയാക്കാൻ പറ്റുന്ന കോഴ്സ്എന്നതിനേക്കാൾ നിങ്ങൾക്ക് അനുയോജ്യമായ, ഭാവിയിൽ ഒരു കരിയർ സ്വന്തമാക്കാൻ സാധിക്കുന്ന കോഴ്സ് വേണം തിരഞ്ഞെടുക്കുവാൻ. അതിനായി രാജ്യം തിരഞ്ഞെടുക്കുമ്പോൾ അവിടുത്തെ ജീവിത നിലവാരം, പഠിക്കുന്ന കോഴ്സിന്‍റെ സാധ്യതകൾ എന്നിങ്ങനെ നിരവധി കാര്യങ്ങളും ചിന്തിക്കണം. ഇതാ ഉപരിപഠനത്തിനായി സ്റ്റുഡന്‍റ് വിസ നല്കുന്ന ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങൾ പരിചയപ്പെടാം.

യുകെ സ്റ്റുഡന്‍റ് വിസ

ഉന്നത വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് യുകെ. ആദ്യ കാലങ്ങളിൽ വളരെ കർശനമായ വ്യവസ്ഥകളാണ് സ്റ്റുഡന്‍റ് വിസ ലഭിക്കുവാൻ വേണ്ടിയിരുന്നത്. എന്നാൽ നിലവില് നിയമങ്ങളൊക്കെ പരിഷ്കരിച്ചിരിക്കുകയാണ്. ബിരുദാനന്തര ബിരുദത്തിനായി യുകെയില്‌ എത്തുന്നവർക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സർവ്വകലാശാലകളിൽ പഠനം പൂർത്തിയാക്കാം.

തിരഞ്ഞെടുക്കുന്ന കോഴ്സിന്‍റെ കാലാവധി ആയിരിക്കും വിസയുടെ കാലാവധി. അതു കഴിഞ്ഞ് ജോലി കണ്ടെത്തനായി രാജ്യത്ത് തുടരുവാൻ നിശ്ചിത വർഷത്തേയ്ക്ക് സ്റ്റേബാക്ക് ഓപ്ഷനും രാജ്യം നല്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും രാജ്യത്ത് താമസിക്കാൻ ആവശ്യമായ ഫണ്ട് ഉണ്ടെന്ന തെളിവും ഹാജരാക്കണം. കൂടാതെ സ്റ്റുഡൻറ് വിസയിൽ ആഴ്ചയിൽ 20 മണിക്കൂർ പാർട് ടൈം ജോലി ചെയ്ത് വരുമാനമുണ്ടാക്കാനും സാധിക്കും.

കാനഡ സ്റ്റുഡന്‍റ് വിസ

വിദ്യാർത്ഥികൾ പോകാനാഗ്രഹിക്കുന്ന മറ്റൊരു പ്രധാന രാജ്യമാണ് കാനഡ. മികച്ച കോഴ്സുകൾ, ജീവിതരീതി, ജോലി സാധ്യത എന്നിങ്ങനെ നിരവധി കാരണങ്ങൾ ഇതിനുണ്ട്. കാനഡ നല്കുന്ന സ്റ്റഡി പെർമിറ്റ് വഴിയാണ് വിദേശ വിദ്യാർത്ഥികൾക്ക് കാനഡയിൽ വരാൻ സാധിക്കുക. ഇത് കൂടാതെ പഠനം കഴിഞ്ഞ് ജോലി നോക്കുന്നതിന് പോസ്റ്റ് സ്റ്റഡി വിസയും കാനഡ നല്കുന്നു. കോഴ്സിന്‍റെ കാലാവധിയണ് സ്റ്റുഡന്‍റ് വിസയുടെയും കാലാവധി. അത് കഴിഞ്ഞ് മൂന്ന് മാസം കൂടി രാജ്യത്ത് തുടരാം. ഇത് കൂടാതെ ആഴ്ചയിൽ 20 മണിക്കൂർ പാർട് ടൈം ജോലി ചെയ്ത് വരുമാനമുണ്ടാക്കാനും സാധിക്കും.

ഓസ്ട്രേലിയ സ്റ്റുഡന്‍റ് വിസ

വളരെ സുതാര്യമായ വിസാ നടപടികൾ ഉള്ള രാജ്യമാണ് ഓസ്ട്രേലിയ. ഇവിടേക്ക് വരുന്ന വിദ്യാർത്ഥികൾക്ക് സബ് ക്ലാസ് 500 വിസയാണ് അനുവദിക്കുന്നത്. തിരഞ്ഞെടുക്കുന്ന കോഴ്സ് അനുസരിച്ച് നാല് മുതൽ അഞ്ച് വർഷം വരെ സാധുത ഓസ്ട്രേലിയൻ സ്റ്റുഡന്‍റ് വിസയ്ക്കുണ്ട്. നാല് ആഴ്ചയാണ് വിസ നടപടികൾ പൂർത്തിയാക്കാന് വേണ്ട സമയം. പഠനത്തിന് ശേഷം പരിധിയില്ലാതെ ജോലി ചെയ്യുവാനും സാധിക്കും.

ന്യൂസീലാൻഡ് സ്റ്റുഡന്‍റ് വിസ

അന്താരാഷ്ട്ര വിദ്യാർത്ഥികലെ സ്വാഗതം ചെയ്യുന്ന മറ്റൊരു രാജ്യമാണ് ന്യൂസീലാൻഡ്. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടർപഠനം നടത്താൻ അനുവദിക്കുന്നതാണ് ഇവിടുത്തെ സ്റ്റുഡന്റ് വിസ. പഠനത്തിന് ശേഷം പോസ്റ്റ് സ്റ്റഡി വർക്ക് വിസ വഴി ജോലി കണ്ടെത്താനും ചെയ്യുവാനും അനുമതിയുണ്ട്. തിരഞ്ഞെടുക്കുന്ന കോഴ്സ് അനുസരിച്ച് നാല് വർഷം വരെ ഓസ്ട്രേലിയൻ ന്യൂസീലാൻഡ് വിസ ലഭിക്കും. സർവ്വകലാശാലയിൽ നിന്ന് ലഭിക്കുന്ന ഓഫർ ലെറ്റർ, ജ്യത്ത് താമസിക്കാൻ ആവശ്യമായ ഫണ്ട് ഉണ്ടെന്ന തെളിവും, ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യവും തെളിയിക്കണം.

ജർമ്മനി സ്റ്റുഡന്‍റ് വിസ

ഇന്ത്യയിൽ നിന്നും ഏറ്റവുമധികം വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യമാണ് ജർമ്മനി. കുറഞ്ഞ ചെലവ്, മികച്ച കോഴ്സുകൾ എന്നിങ്ങനെ നിരവധി കാരണങ്ങളുണ്ട് രാജ്യം തിരഞ്ഞെടുക്കുവാൻ. ശരാശരി 25 ദിവസമാണ് നിങ്ങളുടെ സ്റ്റുഡന്‍റ് വിസ പ്രോസസിങ്ങിനായി എടുക്കുന്ന സമയം. കൂടാതെ വിസ കാലാവധി കഴിഞഞാൽ സ്റ്റുഡന്‍റ് വിസ റിന്യൂവൽ എന്ന പേരിൽ 9 മാസം വരെ വിസ നീട്ടിയെടുക്കുവാനും സാധിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: student visa visa travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+