Search
  • Follow NativePlanet
Share
» »കൊൽക്കത്ത- ബാങ്കോക് ഹൈവേ; വണ്ടിയെടുത്ത് പോകാൻ ഇന്ത്യ-മ്യാൻമാർ- തായ്ലൻഡ് ട്രിപ്പ്

കൊൽക്കത്ത- ബാങ്കോക് ഹൈവേ; വണ്ടിയെടുത്ത് പോകാൻ ഇന്ത്യ-മ്യാൻമാർ- തായ്ലൻഡ് ട്രിപ്പ്

സഞ്ചാരികൾക്ക് റോഡ് ട്രിപ്പ് എന്നും ഒരു ഹരമാണ്. പുതിയ കാഴ്ചകൾ കണ്ട്, അറിയാ നാടുകളെ റോഡ് യാത്രകളിലൂടെ പരിചയപ്പെട്ടുള്ള , എന്നെങ്കിലും പോകാം എന്ന് ആഗ്രഹത്തിൽ ട്രിപ്പുകൾ ഒത്തിരി ബക്കറ്റ് ലിസ്റ്റിൽ സൂക്ഷിക്കുന്നവരാകും മിക്കവരും. എന്നാൽ വലിയ കാത്തിരിപ്പില്ലാതെ അത്തരത്തിൽ കിടിലനൊരു മോഹം സാക്ഷാത്കരിക്കാന്‍ തയ്യാറായിക്കോ. മൂന്ന് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊൽക്കത്ത-ബാങ്കോക്ക് ഹൈവേ എന്ന ട്രൈലാറ്ററൽ ഹൈവേ 2027 ഓടെ പൂർത്തിയാകും എന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ പദ്ധതികളിലൊന്നായ കൊൽക്കത്ത-ബാങ്കോക്ക് ഹൈവേ ഇന്ത്യ, മ്യാൻമർ, തായ്‌ലൻഡ് എന്നീ മൂന്നു രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ആണ്. ഈ മൂന്നു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ടുള്ള പാത സഞ്ചാരികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. വ്യാപാര ബന്ധത്തോടൊപ്പം പ്രാദേശിക വികസനവും ഏകീകരണവും ഇത് ലക്ഷ്യം വയ്ക്കുന്നു.

Trilateral highway Kolkata-Bangkok Highway Connecting India Myanmar and Thailand

ഇന്ത്യയിലെ കൊൽക്കത്ത മുതൽ തായ്‌ലൻഡിലെ ബാങ്കോക്ക് വരെ നീണ്ടുകിടക്കുന്ന ഈ ഹൈവേ മ്യാൻമറിലൂടെ കടന്നുപോകും. ആകെ 2800 കിലോമീറ്റർ ദൈർഘ്യം വരുന്ന പാത പൂർത്തിയാകുന്നതോടെ വ്യാപാരത്തിൻ്റെയും കണക്റ്റിവിറ്റിയുടെയും കാര്യത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാതയിൽ ഏറ്റവും കൂടുതൽ ദൂരം കടന്നു പോകുന്നത് ഇന്ത്യയിലൂടെയും ഏറ്റവും കുറഞ്ഞ ദൂരം തായ്ലൻഡിലൂടെയുമാണ് കടന്നു പോകുന്നത്

അതോടൊപ്പം ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള കയറ്റുമതിയും ഇറക്കുമതിയും വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇതുപകരിക്കും. ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് എക്കണോമിക്കല്‍ കോര്‍പ്പറേഷന്‍ (BIMSTEC) എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് നിർമ്മിക്കുന്നത്.

മൂന്നു രാജ്യങ്ങളിലെയും പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതി കൂടിയാണിത്. ബാങ്കോക്ക്, യാങ്കൂൺ, മണ്ടലേ, കൊൽക്കത്ത എന്നിവയുൾപ്പെടെ മൂന്ന് രാജ്യങ്ങളിലെയും നിരവധി പ്രധാന നഗരങ്ങളെ ഈ ഹൈവേ ബന്ധിപ്പിക്കും. ഇന്ത്യയിൽ, സിലിഗുരി, ഗുവാഹത്തി, കൊഹിമ തുടങ്ങിയ പട്ടണങ്ങളാണ് ഇതിൽ വരുന്നത്. കൂടാതെ ഹൈവേ വരുന്നതോടെ കൊൽക്കത്തയ്ക്കും ബാങ്കോക്കിനുമിടയിൽ വാഹനം ഓടിക്കാൻ ഇത് യാത്രകാരെ അനുവദിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: road road trip
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+