Search
  • Follow NativePlanet
Share
» »നീണ്ട വിമാനയാത്രകള്‍ ഇനി ബോറടിപ്പിക്കില്ല; ഫ്ലൈറ്റിനുള്ളിൽ സൗജന്യ വൈഫൈ, സേവനം നല്കുന്നത് ഈ എയർലൈൻ

നീണ്ട വിമാനയാത്രകള്‍ ഇനി ബോറടിപ്പിക്കില്ല; ഫ്ലൈറ്റിനുള്ളിൽ സൗജന്യ വൈഫൈ, സേവനം നല്കുന്നത് ഈ എയർലൈൻ

നീണ്ട വിമാന യാത്രകളുടെ ഏറ്റവും വലിയ പ്രശ്നം അത് ബോറടിപ്പിക്കും എന്നതാണ്. സിനിമ കാണാം, പുസ്തകങ്ങൾ വായിക്കാം എന്നിങ്ങനെ പല ഓപ്ഷനുകൾ ഉണ്ടെങ്കിലും കുറച്ചുനേരം കഴിയുന്നതോടെ അതും മടുപ്പിക്കും, എന്നാൽ വിമാന യാത്രയിൽ വൈഫൈ കിട്ടിയാലോ.. കുറച്ചു നേരം എന്തെങ്കിലുമൊക്കെ വെറുതേ കണ്ടിരിക്കാം അല്ല... എങ്കിലിതാ അന്താരാഷ്ട്ര വിമാന യാത്രകൾക്ക് സൗജന്യ വൈഫൈ സേവനം അവതരിപ്പിച്ചിരിക്കുകയാണ് വിസ്താര എയർലൈൻസ്.

ഇന്ത്യയിലെ പ്രമുഖ ഫുൾ സർവീസ് എയർലൈനായ വിസ്താരയുടെ അന്താരാഷ്ട്ര വിമാനങ്ങൾക്ക് കോംപ്ലിമെന്‍ററി വൈ-ഫൈ സൗകര്യം ഇനിമുതൽ ലഭ്യമാകും വിസ്താരയുടെ ബോയിംഗ് 787-9 ഡ്രീംലൈനറിലും എയർബസ് എ 321 നിയോ വിമാനങ്ങളിലും ഈ സേവനം ലഭ്യമാകും എന്നാണ് റിപ്പോർട്ട്. ഇതോടെ എല്ലാ ക്യാബിനുകളിലും സൗജന്യ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ നൽകുന്ന ആദ്യത്തെ ഇന്ത്യൻ എയർലൈനായി വിസ്താര മാറും.

വിമാന യാത്രയിൽ നിങ്ങള്‍ക്ക് ഇന്‍ർനെറ്റ് കണക്ഷൻ ലഭിക്കുന്നതിന് എല്ലാവർക്കും സൗജന്യ 20 മിനിറ്റ് വൈ-ഫൈ ഉപയോഗിക്കാൻ കഴിയും. തുടർന്ന് ഇതിൽ കൂടുതൽ ഇന്‍റർനെറ്റ് ആവശ്യമുണ്ടെങ്കില് നിങ്ങൾക്ക് അധിക വിന നല്കി എയർലൈനിൽ നിന്നും വാങ്ങാം. ഇതിനായി ഇന്ത്യൻ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങാൻ കഴിയുന്ന അധിക വൈഫൈ പ്ലാനുകൾ എയർലൈൻ വാഗ്ദാനം ചെയ്യുന്നു. ഈ ഇടപാടുകൾ സുഗമമാക്കുന്നതിന്, യാത്രക്കാർക്ക് ഇമെയിൽ വഴി ഒറ്റത്തവണ പാസ്‌വേഡുകൾ ലഭിക്കും, ഇത് അവരുടെ സജീവമായ സെഷനിൽ അധിക കണക്റ്റിവിറ്റി എളുപ്പത്തിൽ വാങ്ങാൻ അനുവദിക്കുന്നു.

യാത്രക്കാർക്ക് വിമാന യാത്ര കൂടുതൽ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് അധികൃതർ ഇങ്ങനെയൊരു സൗകര്യം മുന്നോട്ട് വെച്ചിരിക്കുന്നത്. ''വിസ്താരയിൽ, ഞങ്ങളുടെ ഉപഭോക്താക്കളുടെ അനുഭവങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എല്ലാ ക്യാബിനുകളിലുടനീളമുള്ള അന്താരാഷ്ട്ര വിമാനങ്ങളിൽ കോംപ്ലിമെൻ്ററി വൈ-ഫൈ നൽകുന്ന ആദ്യത്തെ ഇന്ത്യൻ എയർലൈൻ എന്ന നിലയിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ കൂട്ടിച്ചേർക്കൽ സൗകര്യവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു'' വിസ്താരയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ദീപക് രാജവത് പറഞ്ഞു.

കോംപ്ലിമെൻ്ററി വൈ-ഫൈയ്‌ക്ക് പുറമേ, വിസ്താരയുടെ ആധുനിക ഫ്ലീറ്റിൽ ഇൻ-ഫ്ലൈറ്റ് വിനോദ സംവിധാനങ്ങളും യാത്രക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. സിനിമകളും ടിവി ഷോകളും ഓഡിയോ ടൈറ്റിലുകളും ഉൾപ്പെടെ ഏകദേശം 700 മണിക്കൂർ ഉള്ളടക്കം ആണ് പാനസോണിക് ഏവിയോണിക്‌സ് വഴി ലഭിക്കുന്നത്. ഇത് 35,000 അടിയിൽ തടസ്സമില്ലാത്ത ഇൻ്റർനെറ്റ് ആക്‌സസ് ഉറപ്പാക്കുന്നു, യാത്രക്കാർക്ക് സോഷ്യൽ മീഡിയ ആക്‌സസ് ചെയ്യാനും ഇമെയിലുകൾ പരിശോധിക്കാനും വിവരമറിയിക്കാനും ഇത് സഹായിക്കുന്നു.

മൂന്ന് തരത്തിലുള്ള ഇൻ-ഫ്ലൈറ്റ് വൈഫൈ പ്ലാനുകളാണ് വിസാതര എയർലൈൻസ് നല്കുന്നത്. ഫേസ്‌ബുക്ക് മെസഞ്ചർ, വാട്ട്‌സ്ആപ്പ് പോലുള്ള ആപ്പുകൾ വഴി അൺലിമിറ്റഡ് ചാറ്റ് ആക്‌സസ് നല്കുന്നതാണ് ഒന്നാമത്തെ പ്ലാൻ. ഇത് അവരുടെ നമ്പർ ഉപയോഗിച്ച് ചെക്ക് ഇൻ ചെയ്‌ത ക്ലബ് വിസ്താര അംഗങ്ങൾക്ക് സൗജന്യമാണ്. അംഗങ്ങൾ അല്ലാത്തവർക്ക് 372.74 രൂപയും നികുതിയും നൽകി ഈ പ്ലാൻ ആക്‌സസ് ചെയ്യാം.

രണ്ടാമത്തെ പ്ലാനിൽ 1,557.54 രൂപയും നികുതിയും, ഓഡിയോ, വീഡിയോ സ്ട്രീമിംഗ് ശേഷിയുള്ള ഇൻ്റർനെറ്റ് ബ്രൗസിംഗ് ഉൾപ്പെടുന്നു. മൂന്നാമത്തെ പ്ലാൻ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 2,707.04 രൂപയാണ് ഇതിന്‍റെ നിരക്ക്, ബിസിനസ് ക്ലാസ്, പ്ലാറ്റിനം ക്ലബ് വിസ്താര അംഗങ്ങൾക്ക് 50 എംബി കോംപ്ലിമെന്‍ററി വൈ-ഫൈ ലഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news flights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+