Search
  • Follow NativePlanet
Share
» »മണിക്കൂറിൽ 130 കിലോമീറ്റർ വേഗത, ഒരു കോച്ചിൽ 300 പേർ, വേണം കേരളത്തിനും വന്ദേ മെട്രോ

മണിക്കൂറിൽ 130 കിലോമീറ്റർ വേഗത, ഒരു കോച്ചിൽ 300 പേർ, വേണം കേരളത്തിനും വന്ദേ മെട്രോ

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ രാജ്യത്തെ റെയിൽ ഗതാഗതം തന്നെ മാറ്റിമറിച്ചു എന്നത് സംശയമൊട്ടുമില്ലാത്ത കാര്യമാണ്. വന്ദേ ഭാരതിന് പിന്നാലെ ഇപ്പോഴിതാ വന്ദേ മെട്രോയ്ക്കുള്ള കാത്തിരിപ്പിലാണ് രാജ്യം. ഇനി വെറും രണ്ട് മാസം കൂടിയേ വന്ദേ മെട്രോയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് വേണ്ടിവരികയുള്ളൂ എന്നാണ് റിപ്പോർട്ട്. അടുത്ത മാസം വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം നടക്കും. പിന്നെ സർവീസ് ആരംഭിക്കുന്നതിനുള്ള കാത്തിരിപ്പായിരിക്കും. എന്തായാലും കേരളവും വന്ദേ മെട്രോ സർവീസ് പ്രതീക്ഷിക്കുന്നുണ്ട്.

ഇന്ത്യയിലെ തന്നെ ഏറ്റവും ഹിറ്റായ, ഏറ്റവും കൂടുതൽ ഒക്യുപന്‍സി റേറ്റ് ഉള്ള വന്ദേ ഭാരത് സർവീസ് നടക്കുന്ന സംസ്ഥാനം എന്ന നിലയിൽ കേരളം വന്ദേ മെട്രോ സർവീസിനെയും ഏറ്റെടുക്കുമെന്നും ഹിറ്റാക്കുമെന്നും ഉള്ള കാര്യത്തിൽ സംശയം വേണ്ട. ട്രെയിൻ യാത്രകലെ ആശ്രയിക്കുന്ന ആയിരക്കണക്കിനാളുകളാണ് കേരളത്തിനുള്ളത്. എന്തുകൊണ്ടാണ് കേരളം ഒരു വന്ദേ മെട്രോ സർവീസ് അർഹിക്കുന്നതെന്ന് നോക്കാം.

Vande Bharat Metro In Kerala This Is Why We Need Vande Metro

തിരക്ക് തന്നെ

കേരളത്തിലെ ട്രെയിനുകളിലെ തിരക്കിനെക്കുറിച്ച് എഴുതിയാലും പറ‍ഞ്ഞാലും തീരില്ല. ഓരോ ദിവസവും ട്രെയിൻ യാത്രകളെ ആശ്രയിക്കുന്നവരുടെ എണ്ണവും തിരക്കും കൂടുതലാണ്. ജനറൽ ക്ലാസുകളിലെ യാത്ര വളരെ ബുദ്ധിമുട്ടുള്ള ഒന്നായി മാറിയിരിക്കുകയാണ്. തിക്കും തിരക്കും കാരണം നേരെ യാത്ര ചെയ്യുന്നത് ആലോചിക്കാൻ പോലും വയ്യ. തിരക്കും ചൂടും ഒക്കെ കാരണം ആളുകൾ ട്രെയിനിൽ ജനറൽ കോച്ചിൽ തലകറങ്ങിയും ബോധരഹിതരായി വീഴുന്നതും പുതുമയല്ലാതായി മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിലെ ട്രെയിൻ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുവാൻ വന്ദേ മെട്രോയ്ക്ക് സാധിക്കും.

മെമു ട്രെയിനുകൾക്ക് പകരം

പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്‍റർസിറ്റി അല്ലെങ്കിൽ മെമു ട്രെയിനുകൾക്ക് പകരമായി യാത്രക്കാർക്ക് ആശ്രയിക്കുവാൻ സാധിക്കുന്ന ട്രെയിനുകളായാണ് വന്ദേ മെട്രോ വരികയെന്നാണ് റിപ്പോർട്ട്. അതിനാൽ അനുദിന യാത്രകൾക്ക് ധൈര്യത്തിൽ വന്ദേ മെട്രോകളെ ആശ്രയിക്കാം . പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള യാത്ര ഒരുപാട് ആളുകൾക്ക് ആശ്രയിക്കാവുന്ന ഒന്നാക്കി മാറ്റുകയും ചെയ്യും.

വന്ദേ ഭാരതിന് സമാനമായ സൗകര്യങ്ങൾ

ദീര്‍ഘദൂര സഞ്ചാരികളെയാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ലക്ഷ്യം വയ്ക്കുന്നതെങ്കിൽ വന്ദേ മെട്രോ ഹ്രസ്വദൂര സര്‍വീസാണ്. രണ്ട് നഗരങ്ങളെ ഇന്‍റർസിറ്റി സർവീസിലൂടെ ബന്ധിപ്പിക്കുവാനാണ് വന്ദേ മെട്രോ ഉദ്ദേശിക്കുന്നത്. മാത്രമല്ല, വന്ദേ ഭാരതിന് സമാനമായ സൗകര്യങ്ങൾ വന്ദേ മെട്രോയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ സമയത്തിൽ കൂടുതൽ വേഗത കൈവരിക്കുവാനും കൂടുതല് ദൂരം പിന്നിടുവാനും സാധിക്കുന്ന തരത്തിലാണ് വന്ദേ മെട്രെയുടെയും നിർമ്മാണം.

മണിക്കൂറിൽ 130 കിലോമീറ്റർ

മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയാണ് വന്ദേ ട്രെയിനുകൾക്കുള്ളത്. ഇരുന്നു യാത്ര ചെയ്യുന്നത് കൂടാതെ നിന്നു യാത്ര ചെയ്യുവാനുള്ള സൗകര്യങ്ങളും ഇതിലുണ്ട്. അതിനാൽ കൂടുതൽ ആളുകൾക്ക് വന്ദേ മെട്രോയുടെ സൗകര്യം പ്രയോജനപ്പെടുത്തുവാൻ സാധിക്കും. വന്ദേ മെട്രോയുടെ ഓരോ കോച്ചിലും100 യാത്രക്കാർക്കാണ് യാത്ര ചെയ്യാൻ കഴിയുക. 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിന്നും യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഈ കോച്ചുകൾ ക്രമീകരിക്കുന്നത്.

മികച്ച സൗകര്യങ്ങൾ

ഏറ്റവും മികച്ച സൗകര്യങ്ങൾ തന്നെയാണ് റെയില്‍വേ വന്ദേ മെട്രോയിൽ ഒരുക്കുന്നത്. സീറ്റുകളിൽ മൊബൈൽ ചാര്‍ജിങ് പോർട്ട്, ശുചിമുറി, പുറംകാഴ്ചകൾ കാണാനുള്ള വിൻഡോ, എൽഇഡി ഡിസ്പ്ലേ, എമർജൻസി ടോക് ബാക് ബട്ടൺ, ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സംവിധാനം തുടങ്ങിയവ ഇതിൽ ഉണ്ടായിരിക്കും.

റിസർവേഷൻ വേണ്ട

വന്ദേ മെട്രോയുടെ ഏറ്റവും വലിയ സൗകര്യങ്ങളിലൊന്ന് റിസർവേഷൻ വേണ്ടാ എന്നതാണ്. റിസർവേഷൻ ഇല്ലാത്ത ജനറൽ കോച്ച് സർവീസുകളാകും വന്ദേ ഭാരത് മെട്രോയ്ക്കുള്ളത്. ഒരു കോച്ചില്‍ നിന്ന് മറ്റൊരു കോച്ചിലേക്ക് എളുപ്പം നടന്നുനീങ്ങാന്‍ വന്ദേ മെട്രോയിൽ കഴിയും. കോച്ചുകള്‍ മുഴുവന്‍ എസിയായിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+