ഏറെ പ്രതീക്ഷകളോടെയാണ് രാജ്യം വന്ദേ മെട്രോ സർവീസുകളെ കാത്തിരിക്കുന്നത്. അകലെയുള്ള രണ്ട് നഗരങ്ങളെ തമ്മിൽ അതിവേഗത്തിൽ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ യാത്രകളുടെ ദുരിതത്തെ ഇല്ലാതാക്കുമെന്ന് മാത്രമല്ല, കാത്തിരിപ്പും തിരക്കും കുറയ്ക്കുകയും വേഗത്തിലുള്ള യാത്ര സാധ്യമാക്കുകയും ചെയ്യും. ഇപ്പോഴിതാ, ഇന്ന് ഉദ്ഘാടനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ വന്ദേ മെട്രോ സർവീസ് തുടങ്ങും മുൻപ് പേരുമാറ്റിയിരിക്കുകയാണ്. വന്ദേ മെട്രോ ട്രെയിന്‍ സര്‍വീസ് ഇനി മുതൽ നമോ ഭാരത് റാപ്പിഡ് റെയില്‍ എന്നായിരിക്കും അറിയപ്പെടുക.
ഗുജറാത്തിലെ ഭുജിനെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന നമോ ഭാരത് റാപ്പിഡ് റെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാദഗ് ഓഫ് ചെയ്യും. ഭുജ്- അഹമ്മദാബാദ് നമോ ഭാരത് റാപ്പിഡ് റെയിൽ മോദിനയുടെ ജന്മദിവസമായ സെപ്റ്റംബര് 17 മുതൽ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. പേര് മാറ്റത്തിന്‌റെ കാരണം ഇനിയും പുറത്തു വന്നിട്ടില്ല. മെട്രോ റെയിൽ പദ്ധതിക്ക് തുടക്കം കുറിച്ച സമയം മുതൽ തന്നെ വന്ദേ മെട്രോ എന്നായിരുന്നു പേര് നല്കിയതും സൂചിപ്പിച്ചിരുന്നതും.
നമോ ഭാരത് റാപ്പിഡ് റെയില്‍
ഇന്‍റർസിറ്റി യാത്രകൾക്കായാണ് നമോ ഭാരത് റാപ്പിഡ് റെയില്‍ അഥവാ വന്ദേ മെട്രോ ട്രെയിനുകൾ സർവീസ് നടത്തുക. അകലെയുള്ള രണ്ട് നഗരങ്ങളെ നിരവധി സ്റ്റോപ്പുകളോടെ അതിവേഗത്തിൽ ബന്ധിപ്പിക്കുന്നവയാണ് ഇവ. നഗര യാത്രികരെ ലക്ഷ്യം വെച്ചുള്ള വന്ദേ മെട്രോ കൂടുതൽ പ്രയോജനപ്രദമാവുക, ഒരു നഗരത്തിൽ നിന്നും മറ്റൊന്നിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ, ജോലിക്കാർ തുടങ്ങിയവർക്കാണ്. സാധാരണ മെട്രോ സർവീസ് പോലെ അടുത്തടുത്തുള്ള രണ്ട് നഗരങ്ങളിലേക്ക് ഈ സർവീസ് പ്രയോജനപ്പെടുത്താം.
അഹമ്മദാബാദ്-ഭുജ് വന്ദേ മെട്രോ
ഇന്ത്യയുടെ ആദ്യത്തെ വന്ദേ മെട്രോ അഥവാ നമോ ഭാരത് റാപ്പിഡ് റെയിൽ അഹമ്മദാബാദ്-ഭുജ് റൂ്ടിൽ സർവീസ് നടത്തും. 359 കിലോമീറ്റർ ദൂരം വെറും 5 മണിക്കൂർ 45 മിനിറ്റുകൊണ്ട് ഇത് പിന്നിടും. രാവിലെ 5:05 ന് ഭുജിൽ നിന്ന് പുറപ്പെട്ട് 10:50 ന് അഹമ്മദാബാദിലെത്തും. മടക്കയാത്ര അഹമ്മദാബാദിൽ നിന്ന് വൈകുന്നേരം 5:30 ന് ആരംഭിച്ച് രാത്രി 11:10 ന് ഭുജിൽ എത്തിച്ചേരും. ആഴ്ചയിൽ ആറ് ദിവസം നമോ ഭാരത് റാപ്പിഡ് റെയിൽ അഹമ്മദാബാദ്-ഭുജ് റൂട്ടിൽ സർവീസ് നടത്തും. ശനിയാഴ്ചകളിൽ ഭുജിൽ നിന്നും ഞായറാഴ്ചകളിൽ അഹമ്മദാബാദിൽ നിന്നും സർവീസ് ഉണ്ടായിരിക്കില്ല.
ഈ റൂട്ടിൽ ആകെ ഒൻപത് സ്റ്റോപ്പുകളാണുള്ളത്.
കച്ച് ജില്ലയിലെ അഞ്ജർ, ഗാന്ധിധാം, ബചൗ, സമഖിയാലി, മോർബി ജില്ലയിലെ ഹൽവാദ്, സുരേന്ദ്രനഗർ ജില്ലയിലെ ധ്രംഗധ്ര, അഹമ്മദാബാദ് റൂറലിലെ വിരംഗാം, അഹമ്മദാബാദ് നഗരത്തിലെ ചന്ദ്ലോഡിയ, സബർമതി സ്റ്റേഷനുകളിൽ നിർത്തും. അഹമ്മദാബാദിലെ കലുപ്പൂരിലെ സ്റ്റേഷനിൽ ആണ് അവസാനം എത്തുന്നത്.
നമോ ഭാരത് റാപ്പിഡ് റെയിൽ ടിക്കറ്റ് നിരക്ക്
നിമം ടിക്കറ്റ് നിരക്ക് ജിഎസ്ടി ഉൾപ്പെടെ 30 രൂപയാണ്
നമോ ഭാരത് റാപ്പിഡ് റെയിൽ ടിക്കറ്റ് നിരക്ക്. ഈ നിരക്ക് റെയിൽവേ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ജിൽനിന്ന് അഹമ്മദാബാദ് വരെയെത്തുന്നതിന് 430 രൂപയാണ് ജിഎസ്ടി ഒഴിവാക്കിയുള്ള തുക. മറ്റൊന്ന് വന്ദേ ഭാരത് ട്രെയിനുകളെപ്പോലെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യേണ്ട എന്നതാണ്. റിസർവ് ചെയ്യാത്ത ട്രെയിൻ സർവീസ് ആയതിനാൽ യാത്ര പുറപ്പെടുന്നതിന് തൊട്ടു മുൻപ് വരെ ടിക്കറ്റ് എടുക്കാം.
ഇത് കൂടാതെ സീസൺ ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും നമോ ഭാരത് റാപ്പിഡ് റെയിലിൽ ഉണ്ടായിരിക്കും, 20 സിംഗിൾ ജേണി ടിക്കറ്റ് നിരക്ക് നൽകി ഒരു മാസത്തേക്കു യാത്ര ചെയ്യാം. ഒരാഴ്ച മുതൽ ഒരു മാസത്തേയ്ക്ക് വരെയുള്ള സീസൺ
ടിക്കറ്റ് മുൻകൂട്ടി എടുക്കാം.
നമോ ഭാരത് റാപ്പിഡ് റെയിൽ പ്രത്യേകതകൾ
ഇതിന് 12 കോച്ചുകളാണ് ഉണ്ടായിരിക്കുക. . 1,150 യാത്രക്കാർക്ക് ഇരുന്ന് സഞ്ചരിക്കാവുന്ന ട്രെയിനിൽ ആകെ 2,058 വരെ യാത്രക്കാരെ ഉൾക്കൊള്ളാനാകും. ഒരു ഒരു കോച്ചില്‍ നൂറുപേര്‍ക്ക് ഇരിക്കാനും 200 പേര്‍ക്ക് നില്‍ക്കാനും കഴിയും. മണിക്കൂറില്‍ 110 മുതല്‍ 130 വരെ കിലോ മീറ്ററായിരിക്കും വേഗം. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കുന്നതിന് രവച് സംവിധാനവും ട്രെയിനുകളിൽ സ്ഥാപിക്കും.കൂടാതെ, സിസിടിവി ക്യാമറകളും, ഏസിയും, സ്ലൈഡിങ് ഡോറുകൾ, മൊബൈൽ ചാർജിംഗ് സോക്കറ്റുകൾ, ഡിഫ്യൂസ്ഡ് ലൈറ്റിംഗ്, റൂട്ട് ഇൻഡിക്കേറ്റർ ഡിസ്പ്ലേ, പനോരമിക് വിൻഡോകൾ തുടങ്ങിയവും കോച്ചുകളിൽ ഉണ്ടായിരിക്കും.
കേരളത്തിൽ വരുമോ നമോ ഭാരത് റാപ്പിഡ് റെയിൽ
വലിയ താമസമില്ലാതെ കേരളത്തിൽ വന്ദേ മെട്രോ സർവീലലുകൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്- എറണാകുളം, എറണാകുളം-കോയമ്പത്തൂർ, മംഗളൂരു-കോഴിക്കോട്, മധുര- ഗുരുവായൂർ (പാലക്കാട് വഴി) എറണാകുളം- തിരുവനന്തപുരം, കൊല്ലം- തിരുനെൽവേലി റൂട്ടുകളിൽ വന്ദേ മെട്രോ സർവീസുകൾക്കു സാധ്യതയുണ്ട്....
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













